Image

പ്രളയക്കെടുതി വിളിച്ചുവരുത്തിയതെന്ന്‌ ശാസ്‌ത്രജ്ഞന്‍ മാധവ്‌ ഗാഡ്‌ഗില്‍

Published on 12 August, 2018
പ്രളയക്കെടുതി വിളിച്ചുവരുത്തിയതെന്ന്‌   ശാസ്‌ത്രജ്ഞന്‍ മാധവ്‌ ഗാഡ്‌ഗില്‍
മുംബൈ: കേരളത്തില്‍ ഇപ്പോഴുണ്ടായ പ്രളയക്കെടുതി വിളിച്ചു വരുത്തിയതാണെന്ന്‌ പ്രശസ്‌ത പരിസ്ഥിതി ശാസ്‌ത്രജ്ഞന്‍ മാധവ്‌ ഗാഡ്‌ഗില്‍. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്‌ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട്‌ നടപ്പാക്കിയിരുന്നെങ്കില്‍ ഉണ്ടാവുമായിരുന്ന ജനകീയമായ പാരസ്ഥിതിക സംരക്ഷണം പ്രകൃതിക്ഷോഭം നേരിടുന്നത്‌ കൂടുതല്‍ ലളിതമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


കേരളത്തിലെ കാര്യങ്ങള്‍ ആശങ്കാജനകമാണ്‌. വലിയ പേമാരിയാണ്‌ കേരളത്തില്‍ ഉണ്ടാവുന്നത്‌. എന്നാല്‍ ഇത്‌ കാലവര്‍ഷത്തില്‍ നിന്നുണ്ടായ മനുഷ്യനിര്‍മിത ദുരന്തമാണ്‌. മഴ പെയ്യുന്നത്‌ മാത്രമല്ല ഇതിന്‌ കാരണം. ദുരന്തത്തിന്‌ കാരണം ഭൂമിയും മണ്ണും തലതിരിഞ്ഞ രീതിയില്‍ ഉപയോഗിച്ചതാണ്‌. വിശദമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അംഗീകാരത്തോടെ പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കണമെന്നായിരുന്നു ശുപാര്‍ശ. എന്നാല്‍ ഒന്നും നടപ്പായില്ല. ഗാഡ്‌ഗില്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക