Image

മുസഫര്‍പുര്‍ പീഡനം : മന്ത്രിയടക്കം 40 പേരുടെ ഫോണ്‍ നമ്‌ബറുകള്‍ പിടിച്ചെടുത്തു

Published on 12 August, 2018
 മുസഫര്‍പുര്‍ പീഡനം : മന്ത്രിയടക്കം  40 പേരുടെ ഫോണ്‍ നമ്‌ബറുകള്‍ പിടിച്ചെടുത്തു


പട്‌ന :പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ അടക്കം 34 പേര്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കേസിലെ മുഖ്യപ്രതി ബ്രജേഷ്‌ ഠാക്കൂറില്‍ നിന്ന്‌ ഫോണ്‍ നമ്‌ബറുകള്‍ പിടിച്ചെടുത്തു. 40 പേരുടെ ഫോണ്‍ നമ്‌ബറുകള്‍ പിടിച്ചെടുത്തത്‌ .



മുസഫര്‍പുര്‍ സെന്‍ട്രല്‍ ജയിലില്‍ ബ്രജേഷിനെ പാര്‍പ്പിച്ചിരുന്ന മുറിയില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ്‌ രണ്ട്‌ പേജുകളിലായി എഴുതി സൂക്ഷിച്ചിരുന്ന ഫോണ്‍ നമ്‌ബറുകള്‍ കണ്ടെത്തിയത്‌.ബിഹാറിലെ സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ നിന്നുമാണ്‌ ബ്രജേഷ്‌ പെണ്‍കുട്ടികലെ പീഡിപ്പിച്ചത്‌.

ഒരു മന്ത്രിയടക്കം നിരവധി പ്രമുഖരുടെ പേരുകള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്‌തു. മറ്റു തടവുകാരില്‍ നിന്ന്‌ വ്യത്യസ്‌തമായി ഠാക്കൂറിന്‌ നിരവധി സൗകര്യങ്ങളാണ്‌ ജയിലില്‍ ലഭ്യമാക്കിയിട്ടുള്ളതെന്ന്‌ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക