Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ സമ്മേളനം ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published on 15 August, 2018
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ സമ്മേളനം ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ബര്‍ലിന്‍: ആഗോള മലയാളി ശാക്തീകരണത്തിന്റെ ചാലകശക്തിയായ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പതിനൊന്നാമത് ഗ്‌ളോബല്‍ കോണ്‍ഫറന്‍സിന് ജര്‍മനിയുടെ മുന്‍ തലസ്ഥാനമായ ബോണ്‍ ആതിഥ്യമരുളും

കേരള കൃഷിവകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍, വനംവകുപ്പ് മന്ത്രി അഡ്വ. കെ. രാജു, ശശി തരൂര്‍ എംപി, ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി, എം.കെ.മുനീര്‍ എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെുടുക്കുന്ന സമ്മേളനം  ഓഗസ്റ്റ് 17 മുതല്‍ 19 വരെയാണ് (വെള്ളി, ശനി, ഞായര്‍) നടക്കുന്നത്.

ആഗോള തലത്തില്‍ 52 രാജ്യങ്ങളില്‍ നിന്നായി മുന്നൂറിലധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന ത്രിദിന സമ്മേളനത്തില്‍ കേരളത്തനിമ നിറഞ്ഞു നില്‍ക്കുന്ന സെമിനാറുകള്‍, ചര്‍ച്ചകള്‍, കലാസായാഹ്നങ്ങള്‍ എന്നിവ അരങ്ങേറും. സമ്മേളനത്തിലേയ്ക്ക് യൂറോപ്പിലെ പ്രത്യേകിച്ച് ജര്‍മനിയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും സംഘാടക കമ്മറ്റി സ്വാഗതം ചെയ്തു.

ജര്‍മന്‍ പ്രൊവിന്‍സിന്റെ ആതിഥേയത്വത്തില്‍ നടക്കുന്ന ഗ്ലോബല്‍ സമ്മേളനത്തിന് ജോസ് കുന്പിളുവേലില്‍ (ചെയര്‍മാന്‍), ജോളി എം. പടയാട്ടില്‍ (പ്രസിഡന്റ്), മേഴ്‌സി തടത്തില്‍(ജനറല്‍ സെക്രട്ടറി), ഗ്രിഗറി മേടയില്‍ (പ്രസിഡന്റ്, യൂറോപ്പ് റീജണ്‍) എന്നിവരാണ്
നേതൃത്വം നല്‍കുന്നത്.

വിവരങ്ങള്‍ക്ക്: ഗ്രിഗറി മേടയില്‍ (ജനറല്‍ കണ്‍വീനര്‍) 0049 160 4449075, ജോളി എം.
പടയാട്ടില്‍ (ജനറല്‍ കോ കണ്‍വീനര്‍) 0049 1575 3181523, ജോണ്‍ കൊച്ചുകണ്ടത്തില്‍ (ജനറല്‍ കോ കണ്‍വീനര്‍) 0049 163 7339681.

റിപ്പോര്‍ട്ട് : ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക