തന്നെ വീട്ടുകാര്‍ നേരത്തെ തന്നെ ഉപക്ഷിച്ചുരുന്നതാണെന്ന് ഗണേഷ് കുമാര്‍
Published on 31 March, 2012
കൊല്ലം: തന്നെ വീട്ടുകാര്‍ നേരത്തെ തന്നെ ഉപക്ഷിച്ചുരുന്നതാണെന്ന് മന്ത്രി ഗണേഷ്
കുമാര്‍ വ്യക്തമാക്കി. പത്തൊമ്പതാം വയസില്‍ വീട്ടുകാര്‍ തന്നെ ഉപേക്ഷിച്ചതാണ്.
അന്ന് വീട്ടിലെ എ.സി മുറിയില്‍ നിന്നും താന്‍ ഇറങ്ങിയതാണ്. സിനിമയില്‍
അഭിനയിക്കാന്‍ പോയപ്പോള്‍ തന്നെ വീട്ടുകാര്‍ ഉപേക്ഷിച്ചതാണ്. ഇവന് പട്ടാളത്തില്‍
പോയി വെടികൊണ്ടു ചത്തിരുന്നെങ്കില്‍ ഇതിലും ഭേദമായിരുന്നുവെന്ന് വീട്ടുകാര്‍
പറഞ്ഞിരുന്നു. എന്നാല്‍ താന്‍ ഇപ്പോള്‍ സിനിമയില്‍ ഇത്രയും എത്തിയതില്‍
സന്തോഷമുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. കൊല്ലത്ത് ഒരു പൊതുചടങ്ങില്‍
സംസാരിക്കുകയായിരുന്നു മന്ത്രി ഗണേഷ്കുമാര്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല