Image

വാജ്‌പേയിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനും അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനുമായി നിരവധി വിദേശ നേതാക്കള്‍ എത്തുന്നു

Published on 17 August, 2018
വാജ്‌പേയിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനും അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനുമായി നിരവധി വിദേശ നേതാക്കള്‍ എത്തുന്നു
അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനും അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനുമായി നിരവധി വിദേശ നേതാക്കള്‍ എത്തുമെന്ന് സൂചന. അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, ഭുട്ടാന്‍ എന്നീ രാജ്യങ്ങളില്‍നിന്നും പ്രതിനിധികള്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കും. 

പാക്കിസ്ഥാന്‍ ആക്ടി0ഗ് നിയമ മന്ത്രി അലി സഫറും ശ്രീലങ്കന്‍ ആക്ടി0ഗ് വിദേശകാര്യ മന്ത്രി ലക്ഷ്മണ്‍ കൈരീളയും നേപ്പാള്‍ വിദേശകാര്യ മന്ത്രി പ്രദീപ് കുമാര്‍ ഗാവാലിയും ബംഗ്ലാദേശില്‍ നിന്നും എ.എച്ച്. മഹമ്മൂദ്അലിയും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ഭുട്ടാന്‍ രാജാവ് ജിഗ്മേ ഖേസര്‍ നാംഗ്യേല്‍ വാംഗ്ചുക്ക് ചടങ്ങില്‍ പങ്കെടുക്കാനായി ഇന്ത്യയില്‍ എത്തിച്ചേര്‍ന്നു. അ?ട?ല്‍ ബിഹാരി വാജ്‌പേയിയുടെ ഭൗതികശരീരം ദീന്‍ദയാല്‍ ഉപാധ്യായ മാര്‍ഗിലെ ബിജെപി ദേശീയ ആസ്ഥാനത്ത് പൊതുദര്‍ശനത്തിനായി വച്ചിരിക്കുകയാണ്. വാജ്‌പേയിയുടെ ഭൗതിക ശരീരത്തില്‍ സമസ്ത മേഖലകളില്‍നിന്നുള്ള നിരവധി പ്രമുഖര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. 

പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌ക്കാരം ഇന്ന് വൈകീട്ട് നാലിന് സ്മൃതി സ്ഥലില്‍ നടക്കും. പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന ഭൗതിക ശരീരം ഒരു മണിയോടെ ബി.ജെ.പി ആസ്ഥാനത്തു നിന്ന് വിലാപയാത്രയായി സ്മൃതി സ്ഥലില്‍ എത്തിക്കും. നാലു മണിയോടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കും.മുന്‍പ്രധാനമന്ത്രിയോടുള്ള ആദര സൂചകമായി രാജ്യത്ത് ഏഴു ദിവസത്തെ ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക