Image

തന്റെ അച്ഛനും അമ്മയും ഉള്‍പ്പെടെ കുറെ പേര്‍ കുടുങ്ങിക്കിടക്കുകയാണെന്ന് കരഞ്ഞ് പറഞ്ഞ് നടന്‍ മുന്ന

Published on 17 August, 2018
 തന്റെ അച്ഛനും അമ്മയും ഉള്‍പ്പെടെ കുറെ പേര്‍ കുടുങ്ങിക്കിടക്കുകയാണെന്ന് കരഞ്ഞ് പറഞ്ഞ് നടന്‍ മുന്ന

തന്‍റെ അച്ഛനും അമ്മയും ഉള്‍പ്പെടെ രണ്ടായിരത്തി അഞ്ഞൂറോളം പേര്‍ പൂവത്തുരുശി സെന്‍റ് ജോസഫ് പള്ളിയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് കരഞ്ഞ് പറഞ്ഞ് നടന്‍ മുന്ന. ഇതുവരെ അവിടെ സഹായവുമായി ആരും എത്തിയിട്ടില്ലെന്നും ഭക്ഷണമോ വെള്ളമോ അവര്‍ക്ക് ലഭിച്ചിട്ടില്ലെന്നും മുന്ന തന്‍റെ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു.

മുന്നയുടെ വാക്കുകള്‍- അച്ഛനും അമ്മയും പൂവത്തുശ്ശേരി സെയ്ന്റ്‌റ് ജോസഫ് പള്ളിയില്‍ കുടുങ്ങി കിടക്കുകയാണ്. അവിടെ വെള്ളം കൂടിക്കൊണ്ടിരിക്കുകയാണ്. എന്ത് ചെയ്യണമെന്നറിയില്ല. ഇന്നലെ രാത്രി വരെ 300ലധികം ആളുകളാണ് മുന്‍പ് പള്ളിയില്‍ ഉണ്ടായിരുന്നത്. എന്നാലിപ്പോള്‍ അത് രണ്ടിയിരത്തിലധികമായി. ഇതുവരെ ഇവര്‍ക്ക് സഹായമെത്തിക്കാനായിട്ടില്ല. എന്തുകൊണ്ടോ മാധ്യമങ്ങള്‍ക്കും മറ്റു രക്ഷാ സംഘങ്ങള്‍ക്കും അവിടെ എത്താന്‍ കഴിഞ്ഞിട്ടില്ല. എന്ത് ചെയ്യണമെന്നറിയില്ല. ഭക്ഷണമോ വെള്ളമോ കറന്റോ ഫോണോ ഒന്നുമില്ല. പള്ളിയുടെ അകത്ത് മുഴുവന്‍ വെള്ളം കയറി. വളരെ ഭീകരമായ അവസ്ഥയാണ്.

ഇന്നെന്റെ അച്ഛന്റെ പിറന്നാളാണ്. പക്ഷെ എന്ത് പറയണമെന്നെനിക്കറിയില്ല. കഴിക്കാനുള്ള കുറച്ചു ഭക്ഷണമെങ്കിലും എത്തിക്കാന്‍ ശ്രമിക്കാനേ എനിക്കീ പിറന്നാളിന് കഴിയുള്ളൂ.ദയവ് ചെയ്ത് അവിടെയുള്ളവരെ രക്ഷിക്കാന്‍ സഹായിക്കണം- മുന്ന പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക