നയന്‍താര പത്ത് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. പ്രളയം ഏറെ ബാധിച്ച തിരുവല്ല സ്വദേശിയാണു നയന്‍ താര.
പ്രളയക്കെടുതിയില്‍പ്പെട്ടു നടന്‍ സലീം കുമാറും. പറവൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ആലംമാവ് ജംങ്ഷനിലുള്ള സലിം കുമാറിന്റെ വീട്ടിലാണ് വെളളം കയറിയത്. വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടിരിക്കുകയാണെന്നും സഹായിക്കണമെന്നും സലീം കുമാര്‍ ആവശ്യപ്പെട്ടു.
രണ്ടാം നിലയില്‍ കയറി നില്‍ക്കുകയാണ്. കൂട്ടത്തില്‍ നിരവധി പ്രായമായ ആളുകളുണ്ടെന്നും സലീം കുമാര്‍ പറഞ്ഞു.