Image

കേരളത്തിന് സഹായഹസ്തവുമായി മെല്‍ബണ്‍ സീറോ മലബാര്‍ രൂപത

Published on 17 August, 2018
കേരളത്തിന് സഹായഹസ്തവുമായി മെല്‍ബണ്‍ സീറോ മലബാര്‍ രൂപത
മെല്‍ബണ്‍: കേരളത്തില്‍ സമീപകാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത രീതിയിലുള്ള അസാധാരണമായ പ്രളയവും കാലവര്‍ഷ കെടുതിയും മൂലം കിടപ്പാടവും കൃഷിഭൂമിയും ജീവനോപാധികളും നഷ്ടപ്പെട്ടവര്‍ക്ക് സഹായ ഹസ്തവുമായി മെല്‍ബണ്‍ സീറോ മലബാര്‍ രൂപത രംഗത്തുവന്നു.

സമാനതകളില്ലാത്ത ഭയാനകമായ അവസ്ഥയിലൂടെയാണ് കേരളം കടന്നുപോകുന്നത്. നാട്ടിലെ നമ്മുടെ സഹോദരീ സഹോദരന്മരെ സാന്പത്തികമായി സഹായിക്കാന്‍ രൂപതയിലെ എല്ലാ ഇടവകകള്‍ക്കും മിഷനുകള്‍ക്കും അയച്ച പ്രത്യേക സര്‍ക്കുലറില്‍ മെല്‍ബണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ അഭ്യര്‍ഥിച്ചു. 

രൂപതയിലെ എല്ലാ ഇടവകകളിലും മിഷനുകളിലും ഓഗസ്റ്റ് 19ന് (ഞായര്‍) വിശുദ്ധ കുര്‍ബാന മധ്യേ പിരിവെടുക്കുന്ന തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അയച്ചു കൊടുക്കും.

റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക