Image

ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ്‌ മെത്രാപ്പോലിത്തായ്‌ക്ക്‌ സ്വീകരണം നല്‍കി

സിദ്ധിഖ്‌ വലിയകത്ത്‌ Published on 31 March, 2012
ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ്‌ മെത്രാപ്പോലിത്തായ്‌ക്ക്‌ സ്വീകരണം നല്‍കി
കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ മഹാഇടവകയുടെ ഹാശാആഴ്‌ചയിലെ ശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കുവാന്‍ മാര്‍ച്ച്‌ 29-ന്‌ രാവിലെ കുവൈറ്റില്‍ എത്തിയ മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ ചെന്നൈ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ്‌ മെത്രാപ്പോലിത്തായ്‌ക്ക്‌ കുവൈറ്റ്‌ വിമാനത്താവളത്തില്‍ ഊഷ്‌മളമായ വരവേല്‍പ്പ്‌ നല്‍കി.

ഇടവകവികാരി ഫാ. ജോസ്‌ മാത്യൂ, സഹവികാരി ഫാ. ജോര്‍ജ്‌്‌ സി. വര്‍ഗീസ്‌, അഹമ്മദി സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകവികാരി ഫാ. ഏബ്രഹാം പി. ജോര്‍ജ്‌, ട്രസ്‌റ്റി ജോസ്‌ ദാനിയേല്‍, സെക്രട്ടറി ജോണ്‍ ജോര്‍ജ്‌ എന്നിവര്‍ വിമാനത്താവളത്തിലെത്തിയിരുന്നു.
ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ്‌ മെത്രാപ്പോലിത്തായ്‌ക്ക്‌ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക