Image

ദോഹ സെന്റ്‌ ജെയിംസ്‌ യാക്കോബായ പള്ളിയില്‍ വിശുദ്ധ വാര ശുശ്രൂഷകള്‍

എം.കെ. ആരിഫ്‌ Published on 31 March, 2012
ദോഹ സെന്റ്‌ ജെയിംസ്‌ യാക്കോബായ പള്ളിയില്‍ വിശുദ്ധ വാര ശുശ്രൂഷകള്‍
ദോഹ: ദോഹ സെന്റ്‌ ജെയിംസ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ വിശുദ്ധവാര ശുശ്രൂഷകള്‍ക്ക്‌ ഇടവക മെത്രാപ്പോലീത്തയും അന്ത്യോഖ്യ വിശ്വാസ സംരക്ഷണ സമിതി അധ്യക്ഷനുമായ ഡോ. ഏലിയാസ്‌ മോര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്ത നേതൃത്വം നല്‍കും. ഇതിനായി മെത്രാപ്പോലീത്ത മാര്‍ച്ച്‌ 30ന്‌ വൈകുന്നേരം ദോഹയില്‍ എത്തി ചേരും.

ശനി വൈകുന്നേരം 6.30 ന്‌ മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന ഓശാന ശുശ്രൂഷയോടു കൂടി വിശുദ്ധവാര ശുശ്രൂഷകള്‍: ആരംഭിക്കും. പെസഹ ശുശ്രൂഷകള്‍ ബുധനാഴ്‌ച വൈകുന്നേരം ആറിനും, കാല്‍ കഴുകല്‍ ശുശ്രൂഷ വ്യാഴം വൈകുന്നേരം ഏഴിനും നടക്കും.

ദുഖ: വെള്ളിയുടെ പ്രത്യേക ശുശ്രൂഷ വെള്ളിയാഴ്‌ച രാവിലെ എട്ടിനു ആരംഭിക്കും. ശനി വൈകുന്നേരം ഏഴിന്‌ ഉയിര്‍പ്പിന്റെ പ്രത്യേക പ്രാര്‍ഥന നടക്കും. തുടര്‍ന്ന്‌ തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയോട്‌ കൂടി വിശുദ്ധ വാര ശുശ്രൂഷകള്‍ അവസാനിക്കും.

വികാരി ഫാ. തോമസ്‌ ഡേവിഡ്‌ പെരുമ്പള്ളി, ട്രസ്റ്റി കുരിയാക്കോസ്‌ സക്കറിയ, സെക്രട്ടറി ഗീവര്‍ഗീസ്‌ ജോണ്‍, യൂത്ത്‌ അസോസിയേഷന്‍ സെക്രട്ടറി സിജു തോമസ്‌, അന്ത്യോഖ്യ വിശ്വാസ സംരക്ഷണ സമിതി സെക്രട്ടറി ബിനീഷ്‌ ഓണക്കൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
ദോഹ സെന്റ്‌ ജെയിംസ്‌ യാക്കോബായ പള്ളിയില്‍ വിശുദ്ധ വാര ശുശ്രൂഷകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക