Image

കേരള പൊലീസിന് നന്ദി അറിയിച്ച്‌ ജയറാം

Published on 19 August, 2018
കേരള പൊലീസിന് നന്ദി അറിയിച്ച്‌ ജയറാം
കേരളത്തിലെ പ്രളയത്തെ തുടര്‍ന്ന് കുതിരാനില്‍ അകപ്പെട്ട നടന്‍ ജയറാമിനെയും കുടുംബത്തെയും രക്ഷിച്ചത് കേരള പൊലീസാണ്. കേരള പൊലീസിനും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നന്ദി അറിയിച്ചിരിക്കുകയാണ് ജയറാം ഇപ്പോള്‍. മാത്രമല്ല, ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ എത്തിക്കാനുള്ള തിരക്കിലാണ് ജയറാം.രാംരാജ് രണ്ട് ലോറി നിറയെ വസ്ത്രങ്ങള്‍ അയയ്ക്കുന്നുണ്ടെന്നും തന്റെ മറ്റൊരു സുഹൃത്ത് 1000 മുണ്ടുകള്‍ അയച്ചിട്ടുണ്ടെന്നും ജയറാം അറിയിച്ചു. കൂടാതെ മദ്രാസില്‍ നിന്നും കുടിവെള്ളം ഉടന്‍ എത്തുമെന്നും ജയറാം അറിയിച്ചു. എറണാകുളം ജിസിഡിഎയില്‍ ഭക്ഷണം എല്ലാം തീര്‍ന്നിരിക്കുകയാണെന്നും കഴിയാവുന്നവര്‍ എന്തെങ്കിലും ഭക്ഷണം എത്തിക്കാന്‍ സഹായിക്കണമെന്നും ജയറാം ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക