Image

ദുരിതബാധിതര്‍ക്ക് സ്‌നേഹസ്പര്‍ശവുമായി യുകെ മലയാളികള്‍; അവശ്യ സാധനങ്ങളുമായി യുക്മ കേരളത്തിലേക്ക്

Published on 19 August, 2018
ദുരിതബാധിതര്‍ക്ക് സ്‌നേഹസ്പര്‍ശവുമായി യുകെ മലയാളികള്‍; അവശ്യ സാധനങ്ങളുമായി യുക്മ കേരളത്തിലേക്ക്
ലണ്ടന്‍ : യുക്മയുടെ ആഭിമുഖ്യത്തില്‍ പ്രളയ ദുരിതം അനുഭവിക്കുന്ന സഹോദരങ്ങളെ സഹായിക്കുന്നതിനായി അവശ്യ വസ്തുക്കള്‍ യുകെയില്‍ എല്ലാ സ്ഥലത്തുനിന്നും സമാഹരിച്ചുകൊണ്ട് നാട്ടിലേക്ക് കയറ്റി അയക്കുന്നു. 25 ടണ്‍ സാധനങ്ങള്‍ അയക്കുവാനാണു ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. 
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും അവശ്യ വസ്തുക്കളും ഭക്ഷണ സാധനങ്ങളും മറ്റും ഇപ്പോള്‍ ലഭ്യമാണെങ്കിലും രക്ഷാ ക്യാന്പുകളില്‍ നിന്നും തിരികെ ഭവനത്തിലെത്തുന്‌പോള്‍ അവിടെ ഉപേക്ഷിച്ചുപോന്നവ ഒന്നും തന്നെ ഉപയോഗിക്കുവാന്‍ പറ്റാത്ത അവസ്ഥയിലായിരിക്കും എന്ന വസ്തുത മുന്നില്‍ കണ്ടുകൊണ്ടാണ് യുക്മ ഇങ്ങനെ ഒരു ദൗത്യം ഏറ്റെടുക്കുന്നത്. 

അടുത്ത ശനിയാഴ്ച കയറ്റി അയ്ക്കത്തക്കരീതിയില്‍ എല്ലാ അസോസിയേഷനുകളില്‍ നിന്നും സന്നദ്ധ സംഘടനകള്‍ വഴിയും വസ്തുക്കള്‍ ശേഖരിച്ചു അനുവദനീയമായ കാര്‍ഗോ പാക്ക്റ്റുകളിലാക്കി എത്തിക്കുക എന്ന ശ്രമകരമായ ദൗത്യത്തില്‍ എല്ലാവരും സഹകരിക്കണമെന്ന് യുക്്മ നാഷണല്‍ പ് സെക്രട്ടറി റോജിമോന്‍ അഭ്യര്‍ത്ഥിച്ചു. 

ബുധനാഴ്ചക്ക് മുന്‍പായി യുക്മയിലെ അസോസിയേഷന്‍ തലത്തില്‍ സാധനങ്ങള്‍ ശേഖരിച വ്യാഴാഴ്ച യുക്മ റീജണ്‍ തലത്തില്‍ ഒരുമിച്ചുകൂട്ടി പായ്ക്‌ചെയ്ത് വെള്ളിയാഴ്ച ലണ്ടനില്‍ എത്തിക്കത്തക്ക സംവിധാനമാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. കേരള സര്‍ക്കാരിന്റെ നിബന്ധനകള്‍ അനുസരിച്ചുള്ള പുതിയ സാധനങ്ങളായിരിക്കും ശേഖരിക്കുക. ഇപ്പോള്‍ നാട്ടില്‍ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള യുക്മ നാഷണല്‍ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പും മറ്റു യുക്മ പ്രവര്‍ത്തകരും കാര്‍ഗോ ഏറ്റുവാങ്ങി ആവശ്യമായ സ്ഥലങ്ങളില്‍ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത്. 

യുക്മയുടെ എല്ലാ അംഗ അസോസിയേഷനുകളുടെയും റീജണല്‍ നാഷണല്‍ ഭാരവാഹികളുടെയും സന്നദ്ധസംഘടനകളുടെയും കലവറയില്ലാത്ത പ്രവര്‍ത്തനം കൊണ്ടുമാത്രമെ ഈ പദ്ധതി വിജയിപ്പിക്കുവാന്‍ സാധിക്കുകയുള്ളു. നമുക്ക് കൈകോര്‍ത്തു പിടിച്ചുകൊണ്ട് ഈ മഹാപ്രളയത്തില്‍ നിന്നും കേരളക്കരയെ പൂര്‍വ സ്ഥിതിയില്‍ എത്തിക്കാം. 

സാധനങ്ങളുടെ ശേഖരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരണങ്ങള്‍ക്കായി താഴെ പറയുന്നവരെ ബന്ധപ്പെടാവുന്നതാണ്.

സൗത്ത് ഈസ്റ്റ് റീജിയന്‍ 

ലാലു ആന്റണി പോര്‍ട്്‌സ്മൗത്ത് 07735041121
അജിത് വെണ്മണി ട്ണ്‍ബ്രിഡ്ജ് വെല്‍സ് 07957100426
അനില്‍ വര്ഗീസ് ഹൊര്‍ഷാം 07462157487

സൗത്ത് വെസ്റ്റ് റീജിയണ്‍ 

വര്ഗീസ് ചെറിയാന്‍ ഓസ്‌ഫോര്‍ഡ് 07908544181
പദ്മരാജ് എം പി സാലിസ്ബറി 07576691360
ജിജി വിക്ടര്‍ വില്‍ഷെയര്‍ 07450465452

ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ 

ബാബു മങ്കുഴി ഇപ്‌സ്വിച്ച് 07793122621
ജോജോ തെരുവന്‍ സൗത്തെന്‍ഡ് 07753329563
കുഞ്ഞുമോന്‍ ജോബ് കോള്‍ചെസ്റ്റര്‍ 07828976113

മി്ഡ്‌ലാന്‍ഡ്‌സ് റീജിയന്‍ 

ഡിക്‌സ് ജോര്‍ജ് നോട്ടിങ്ഹാം 07403312250
സന്തോഷ് തോമസ് ബെര്‍മിങ്ഹാം 07545895816
നോബി കെ ജോസ് വൂസ്റ്റര്‍ 07838930265

നോര്‍ത്ത് വെസ്റ്റ് റീജിയന്‍ 

എബി വാറിംഗ്ടണ്‍ 07515691632 
തങ്കച്ചന്‍ എബ്രഹാം 07883022378
ഹരികുമാര്‍ പികെ 07828658274 

യോര്‍ക്ഷയര്‍ ആന്‍ഡ് ഹംബര്‍ റീജിയന്‍ 

വര്‍ഗീസ് ഡാനിയേല്‍ ഷെഫില്‍ഡ് 07882712049 
സാജന്‍ സത്യന്‍ വൈക് ഫീല്‍ഡ് 07946565837 
പൗലോസ് തേലപള്ളി യോര്‍ക്ക് 07828300845 
നോര്‍ത്ത് ഈസ്റ്റ് ആന്‍ഡ് സ്‌കോട്‌ലന്‍ഡ് റീജിയണ്‍ 
എല്‍ദോ ന്യൂ കാസില്‍ 07828414538 
സിബി തോമസ് സുന്ദര്‍ലാന്‍ഡ് 07988996412 
ഷാജി കൊറ്റിനാട് ഗ്ലാസ്‌ഗോ 07897350019 

വെയില്‍സ് റീജിയന്‍ 

ബെന്നി അഗസ്റ്റിന്‍ കാര്‍ഡിഫ് 07860839364 
പീറ്റര്‍ താണോളില്‍ 07713183350

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക