Image

പകച്ചു നിന്നപ്പോള്‍ രക്ഷയുടെ മാലാഖമാരായി വന്നവര്‍ ആരൊക്കെയായിരുന്നു? (സുമേഷ് പി എസ് )

Published on 19 August, 2018
പകച്ചു നിന്നപ്പോള്‍ രക്ഷയുടെ മാലാഖമാരായി വന്നവര്‍ ആരൊക്കെയായിരുന്നു?  (സുമേഷ് പി എസ് )
ഒറ്റപ്പെട്ടുപോയ നിലവിളികള്‍ക്ക് കാതോര്‍ത്തുവന്നു നിങ്ങളുടെ കൈ പിടിച്ചു ജീവിതത്തിലേക്കുയര്‍ത്തിയവര്‍ നിങ്ങളോട് പേരോ, ജാതിയോ, മതമോ, രാഷ്ട്രീയമോ ചോദിച്ചിരുന്നോ...?

ദുരന്ത മുഖത്തു നിങ്ങള്‍ പകച്ചു നിന്നപ്പോള്‍ രക്ഷയുടെ മാലാഖമാരായി വന്നവര്‍ ആരൊക്കെയായിരുന്നു എന്നു ഇനിയെങ്കിലും നിങ്ങളൊന്നറിയണം

തലമുടി മുകളിലേക്ക് വിചിത്രാകൃതിയില്‍ ഉയര്‍ത്തി ചീകി, കൃതാവും താടിയും നീട്ടി ന്യൂജന്‍ എന്നൊരു വിളിപ്പേരും കൊടുത്തിരുന്ന നമ്മുടെ യുവാക്കള്‍ ഈ ദുരന്ത മുഖത്തു കാണിച്ച ഇപ്പോഴും കാണിക്കുന്ന മാതൃകാ പ്രവര്‍ത്തനങ്ങളാണ് നിങ്ങള്‍ ആദ്യം അറിയേണ്ടത്.
അസാമാന്യ ഇച്ഛാശക്തിയും അച്ചടക്കവും കഠിന പരിശ്രമവും ഇതായിരുന്നു അവരുടെ മുദ്രാവാക്യം. ഒരിക്കല്‍ പോലും ഈ വെള്ളക്കെട്ടില്‍ രക്ഷാ ദൗത്യത്തിനിടെ സെല്‍ഫിക്കായി വി പോലെ വിരലും പിടിച്ചു അവര്‍ നിന്നില്ല... കയ്യില്‍ കിട്ടിയ ഒരു തുണ്ട് ബ്രെഡോ അല്പം കഞ്ഞിയോ ഒക്കെ കുടിച്ചു വിശപ്പ് മാറ്റി ദുരിതപരപ്പിലേക്ക് നനഞ്ഞൊട്ടിയ വസ്ത്രങ്ങളുമായി അവര്‍ കുതിച്ചു... നമ്മുടെ യുവാക്കള്‍..

കടലില്‍ പോയി കിട്ടുന്ന നക്കാപ്പിച്ച കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും മുട്ടിക്കാന്‍ പെടാപ്പാട് പെടുന്ന കടലിന്റെ മക്കള്‍ ചെയ്ത അതി സാഹസിക രക്ഷാ പ്രവര്‍ത്തനങ്ങള്‍ നിങ്ങളറിയണം. രക്ഷാദൗത്യത്തിനിടയില്‍ അവര്‍ ഭക്ഷണം കഴിച്ചോ, ഉറങ്ങിയോ വെള്ളം കുടിച്ചോ എന്നൊന്നും അറിയില്ല... അസാമാന്യ ധൈര്യവും സ്‌നേഹവും മാത്രമായിരുന്നു അവരുടെ കൈമുതലുകള്‍....

ദുരന്തമുണ്ടായ അന്നുവരെ സാമൂഹ്യ മാധ്യമങ്ങളില്‍ ചളിയടിച്ചും, ട്രോള്‍ ഇട്ടും, കുതിതിരുപ്പുകള്‍ നടത്തിയും ഒക്കെ ആനന്ദിച്ചിരുന്നവര്‍ ഒറ്റ നിമിഷം കൊണ്ട് ഓരോ ടൈം ലൈനും ഓരോ റെസ്‌ക്യൂ കണ്ട്രോള്‍ റൂമുകളാക്കിയത് നിങ്ങളറിയണം. ഒറ്റപ്പെട്ടു കേട്ട ജീവന്റെ നേരിയ ഞരക്കങ്ങള്‍ പോലും രക്ഷാപ്രവര്‍ത്തകരിലേക്കെത്തിക്കാന്‍ അവര്‍ കാണിച്ച അര്‍പ്പണ മനോഭാവത്തെ നിങ്ങള്‍ മനസ്സിലാക്കണം....

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നിങ്ങള്‍ എത്തിയപ്പോള്‍ ഓടി നടന്ന് നിങ്ങളുടെ ക്ഷേമം അന്വേഷിച്ച് നിങ്ങളോട് ചിരിച്ചു സ്‌നേഹത്തോടെ പെരുമാറിയവര്‍, നിങ്ങള്‍ക്ക് വിശന്നപ്പോള്‍ ഭക്ഷണ പൊതികള്‍ വിതരണം ചെയ്തവര്‍ ഇവരെയൊക്കെ ഒരു പക്ഷെ നിങ്ങള്‍ മറന്നിട്ടുണ്ടാവില്ല... എന്നാല്‍ ഓരോ ക്യാമ്പിലേക്കും വെള്ളവും ഭക്ഷണവും അവശ്യ സാധനങ്ങളും സംഘടിപ്പിക്കാന്‍ ഓടി നടന്ന വേറെ ചിലരുണ്ട് അവരെയും നിങ്ങള്‍ അറിയണം....

നാട്ടില്‍ വെള്ളം പൊങ്ങിയപ്പോള്‍ നെഞ്ചു പിടഞ്ഞു വാര്‍ത്തകള്‍ക്കായി കാതോര്‍ക്കുകയും ദുരന്തത്തിന്റെ ഭീകരത ബോധ്യപ്പെട്ട അന്ന് മുതല്‍ നിങ്ങളെ സഹായിക്കാന്‍ ഓടി നടക്കുകയും ചെയ്ത പ്രവാസികളെ നിങ്ങള്‍ അറിയണം. പകല്‍ അതി കഠിനമായ ചൂടില്‍ ജോലി ചെയ്ത് തളര്‍ന്നവര്‍ രാത്രി മുഴുവന്‍ അവശ്യ വസ്തുക്കള്‍ സംഭരിക്കാന്‍ മണലാരണ്യത്തിലൂടെ യാത്രകള്‍ ചെയ്തു. പിറ്റേന്ന് നാട്ടിലേക്ക് പോകുന്ന കണ്ടയ്‌നര്‍ നിറയ്ക്കുക എന്ന ഒറ്റ ലക്ഷ്യമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ....

കേരളം എന്നു കേട്ടിട്ടു മാത്രമുള്ള ഇറാനി കടയുടമ ദുരിതാശ്വാസ ക്യാമ്പിലേക്ക് കൊടുത്തയക്കാനാണ് സാധനം മേടിക്കുന്നത് എന്നറിഞ്ഞു ലാഭമെടുക്കാതെ സാധനങ്ങള്‍ തന്നതും നിങ്ങള്‍ അറിയണം....

എന്നാല്‍ ഇതിലൊക്കെ ഉപരിയായി നിങ്ങള്‍ മറ്റൊന്ന് കൂടി അറിയണം.. ഞാന്‍ മുകളില്‍ പറഞ്ഞ ആരും ഇതൊക്കെ ചെയ്തത് ഊരോ, പേരോ, ജാതിയോ, മതമോ, രാഷ്ട്രീയമോ നോക്കിയിട്ടായിരുന്നില്ല.... കാരണം ആത്യന്തികമായി നമുക്കെല്ലാം ഒറ്റ പേരെ ഉണ്ടായിരുന്നുള്ളു..... മനുഷ്യന്‍....

ഇപ്പോള്‍ ദുരന്തമുഖം ഏറെക്കുറെ ശാന്തമാണ്... പലരും വീടുകളിലേക്ക് തിരികെ പോകാന്‍ തുടങ്ങിയിരിക്കുന്നു.... പുനരധിവാസം എന്ന മഹാ ദൗത്യമാണ് ഇനി നമുക്ക് മുന്നിലുള്ളത്....

പക്ഷെ ഇപ്പോള്‍ ചിലര്‍ക്കൊക്കെ സ്വന്തം പേര് ഓര്‍മ വന്നിരിക്കുന്നു... ചിലര്‍ക്ക് ജാതിയും, ചിലര്‍ക്ക് മതവും, ചിലര്‍ക്കാകട്ടെ രാഷ്ട്രീയവും ഓര്‍മ വരുന്നു.... ഇതൊന്നും ആര്‍ക്കും തനിയെ ഓര്‍മ വന്നതല്ല... ചിലരൊക്കെ ഓര്‍പ്പെടുത്തുന്നതാണ്... പക്ഷെ നിങ്ങള്‍ മറക്കരുതാത്ത ഒരു കാര്യമുണ്ട്... ഈ ഓര്‍മ്മപ്പെടുത്തലിന് തുനിഞ്ഞിറങ്ങിയ ഒരുത്തനും നിങ്ങള്‍ ജീവന് വേണ്ടി കേണപ്പോള്‍ നിങ്ങളുടെ രക്ഷക്ക് എത്തിയിരുന്നില്ല.... എത്തിയത് കുറെ മനുഷ്യര്‍ മാത്രമാണ്... വെറും മനുഷ്യര്‍.... മറക്കരുത്...
പകച്ചു നിന്നപ്പോള്‍ രക്ഷയുടെ മാലാഖമാരായി വന്നവര്‍ ആരൊക്കെയായിരുന്നു?  (സുമേഷ് പി എസ് )
പകച്ചു നിന്നപ്പോള്‍ രക്ഷയുടെ മാലാഖമാരായി വന്നവര്‍ ആരൊക്കെയായിരുന്നു?  (സുമേഷ് പി എസ് )
പകച്ചു നിന്നപ്പോള്‍ രക്ഷയുടെ മാലാഖമാരായി വന്നവര്‍ ആരൊക്കെയായിരുന്നു?  (സുമേഷ് പി എസ് )
പകച്ചു നിന്നപ്പോള്‍ രക്ഷയുടെ മാലാഖമാരായി വന്നവര്‍ ആരൊക്കെയായിരുന്നു?  (സുമേഷ് പി എസ് )
പകച്ചു നിന്നപ്പോള്‍ രക്ഷയുടെ മാലാഖമാരായി വന്നവര്‍ ആരൊക്കെയായിരുന്നു?  (സുമേഷ് പി എസ് )
പകച്ചു നിന്നപ്പോള്‍ രക്ഷയുടെ മാലാഖമാരായി വന്നവര്‍ ആരൊക്കെയായിരുന്നു?  (സുമേഷ് പി എസ് )
പകച്ചു നിന്നപ്പോള്‍ രക്ഷയുടെ മാലാഖമാരായി വന്നവര്‍ ആരൊക്കെയായിരുന്നു?  (സുമേഷ് പി എസ് )
പകച്ചു നിന്നപ്പോള്‍ രക്ഷയുടെ മാലാഖമാരായി വന്നവര്‍ ആരൊക്കെയായിരുന്നു?  (സുമേഷ് പി എസ് )
പകച്ചു നിന്നപ്പോള്‍ രക്ഷയുടെ മാലാഖമാരായി വന്നവര്‍ ആരൊക്കെയായിരുന്നു?  (സുമേഷ് പി എസ് )
Join WhatsApp News
Jyothylakshmy Nambiar 2018-08-20 02:37:51
Very true. People has to realize this situation 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക