Image

സൈനിക വേഷത്തില്‍ മുഖ്യമന്ത്രിയേയും, രക്ഷാപ്രവര്‍ത്തനത്തേയും അധിക്ഷേപിക്കുന്ന വീഡിയോ: സൈനികനല്ലെന്ന് കരസേന

Published on 20 August, 2018
സൈനിക വേഷത്തില്‍ മുഖ്യമന്ത്രിയേയും, രക്ഷാപ്രവര്‍ത്തനത്തേയും അധിക്ഷേപിക്കുന്ന വീഡിയോ:  സൈനികനല്ലെന്ന് കരസേന
തിരുവനന്തപുരം: സൈനിക വേഷത്തില്‍ മുഖ്യമന്ത്രിയേയും രക്ഷാപ്രവര്‍ത്തനത്തേയും അധിക്ഷേപിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തയാള്‍ക്കെതിരെ കേസെടുത്തു. പത്തനംതിട്ട കടമ്മനിട്ട സ്വദേശിയായ കെ.എസ് ഉണ്ണി എന്നയാളാണു വീഡിയോ പോസ്റ്റ് ചെയ്തതെന്ന് സൈബര്‍ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ ആള്‍മാറാട്ടം, പൊതുജനശല്യം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേഃെസടുത്തിട്ടുള്ളത്.

സൈനികവേഷത്തിലെത്തി ഒരാള്‍ സംസാരിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്ന് ഇയാള്‍ സൈനികനല്ലെന്ന് കരസേന അഡീഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പബ്ലിക് ഇന്‍ഫര്‍മേഷല്‍ അറിയിച്ചു. കരസേനയുടെ പേരില്‍ തെറ്റിദ്ധാരണ നടത്തിയതു ശ്രദ്ധയില്‍പ്പെട്ടുവെന്നും, ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കരസേന വ്യക്തമാക്കി. അതേസമയം ഇത്തരത്തില്‍ സൈന്യവുമായി ബന്ധപ്പെട്ടുള്ള വ്യാജ പ്രചരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 7290028579 എന്ന വാട്‌സാപ് നമ്പറില്‍ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. ഇയാള്‍ പത്തനംതിട്ട സ്വദേശിയായ ടെറിട്ടോറിയല്‍ ആര്‍മി ഉദ്യോഗസ്ഥനാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

കേരളതതിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സൈന്യത്തെ ഏല്‍പ്പിക്കണമെന്നും, എന്നാല്‍ ഭരണം നഷ്ടമാകുമെന്ന് ഭയന്ന് പിണറായി സൈന്യത്തെ വിളിക്കാത്തതാണെന്നുമായിരുന്നു ഇയാള്‍ വീഡിയോയിലൂടെ പറഞ്ഞത്. ഞായറാഴ്ച രാവിലെയാണു വീഡിയോ വൈറലായത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക