Image

പ്രളയക്കെടുതി: ഭക്ഷണവും വെള്ളവുമില്ലാതെ മണിയുടെ ഭാര്യയും മകളും സണ്‍ഷെയ്ഡില്‍ കുടുങ്ങിയത് മൂന്ന് ദിവസം

Published on 20 August, 2018
പ്രളയക്കെടുതി: ഭക്ഷണവും വെള്ളവുമില്ലാതെ മണിയുടെ ഭാര്യയും മകളും സണ്‍ഷെയ്ഡില്‍ കുടുങ്ങിയത് മൂന്ന് ദിവസം
ചാലക്കുടി: സംസ്ഥാനത്തെ പ്രളയക്കെടുതിയുടെ ദുരിതം അനുഭവിച്ച് അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ ഭാര്യയും മകള്‍ ശ്രീലക്ഷ്മിയും. ദിവസങ്ങളായി പെയ്ത മഴയെ തുടര്‍ന്ന് മൂന്ന് ദിവസമായി ചാലക്കുടിയിലെ വീട്ടില്‍ കുടുങ്ങിയിരിക്കുകയായിരുന്നു മണിയുടെ ഭാര്യയും മകളും. മൂന്ന് ദിവസത്തോളം ഭക്ഷണവും വെള്ളവുമില്ലാതെ വീടിന്റെ സണ്‍ഷെയ്ഡില്‍ കഴിയേണ്ടി വന്നതായി മണിയുടെ ഭാര്യ വെളിപ്പെടുത്തി. ഒടുവില്‍ ബോട്ടില്‍ എത്തിയവരാണ് രക്ഷിച്ചത്.

ആദ്യ ദിവസം റോഡില്‍ ഒട്ടുംവെള്ളം കയറിയിരുന്നില്ല. മാത്രമല്ല ഇത്രയും വലിയ ദുരന്തമുണ്ടാകുമെന്ന് കരുതിയിമില്ല. രാത്രിയോടെ വീടിനുള്ളിലേക്ക് വെള്ളം കയറാന്‍ തുടങ്ങി. ഇതോടെ കയ്യില്‍ കിട്ടിയ സാധനങ്ങളുമായി മുകള്‍ നിലയിലേക്ക് കയറുകയായിരുന്നു. വെള്ളം പോലും എടുക്കാന്‍ സാധിച്ചില്ല. അങ്ങനെ മൂന്ന് ദിവസം ഭക്ഷണവും വെള്ളവും ഇല്ലാതെ സണ്‍ഷെയ്ഡില്‍ കഴിയേണ്ടി വന്നു. വീടിന്റെ രണ്ടാം നില വരെ വെള്ളം കയറി. ടെറസിലെ സണ്‍ഷെയ്ഡിലാണ് കഴിച്ചു കൂട്ടിയതെന്നും മണിയുടെ കുടുംബം വെളിപ്പെടുത്തി. സഹായിച്ചവരോടും പ്രാര്‍ത്ഥിച്ചവരോടും നന്ദിയുണ്ടെന്നും മണിയുടെ ഭാര്യ അറിയിച്ചു. 

കലാഭവന്‍ മണി നിര്‍മ്മിച്ച കലാഗൃഹത്തിലും വെള്ളം കയറിയിരുന്നു. മരണം മുന്നില്‍ കണ്ട ദിവസങ്ങളാണ് കടന്നുപോയതെന്ന് മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ പറഞ്ഞു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ചാലക്കുടി പേരാമ്പ്ര സെന്റ് ആന്റണീസ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുകയായിരുന്നു രാമകൃഷ്ണന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക