Image

കാര്‍ഷിക വായ്പാ തിരിച്ചടവിന് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം

Published on 20 August, 2018
കാര്‍ഷിക വായ്പാ തിരിച്ചടവിന് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം

തിരുവനന്തപുരം: പ്രളയക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപകമായ കൃഷിനാശം ഉണ്ടായ പശ്ചാത്തലത്തില്‍ കാര്‍ഷിക വായ്പാ തിരിച്ചടവിന് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു. വായ്പാ തിരിച്ചടവ് അഞ്ച് വര്‍ഷത്തേക്ക് പുനക്രമീകരിക്കാനും തീരുമാനമായിട്ടുണ്ട്. തിരിച്ചടവ് വീഴ്ച്ചക്ക് സര്‍ഫാസി നിയമപ്രകാരംനടപടി ഉണ്ടാവില്ല. 

കൃഷി മന്ത്രി വിളിച്ചുചേര്‍ത്ത ബാങ്കേഴ്‌സ് സമിതി യോഗത്തിലാണ് തീരുമാനം.  വ്യാപകമായ കൃഷിനാശമായിരുന്നു സംസ്ഥാനത്തുടനീളം പ്രളയത്തെ തുടര്‍ന്ന് ഉണ്ടായത്. പ്രളയക്കെടുതിയില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണിത് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക