Image

'മലയാളി' എന്ന ഒറ്റ വികാരം നെഞ്ചിലേറ്റി കനേഡിയന്‍ മലയാളി സമൂഹം...

റ്റോമി കൊക്കാട് Published on 21 August, 2018
'മലയാളി' എന്ന ഒറ്റ വികാരം നെഞ്ചിലേറ്റി കനേഡിയന്‍ മലയാളി സമൂഹം...
ദുരന്ത വേളയില്‍ നാടിനൊപ്പം ഒരുമിച്ചു നില്‍ക്കാനുള്ള സാദ്ധ്യത അന്വേഷിച്ച് ഒത്തുകൂടിയ കനേഡിയന്‍ മലയാളി സംഘടനകളുടെ പ്രാഥമിക യോഗത്തില്‍ അഭൂതപൂര്‍വ്വമായ സഹകരണം.


GTA മേഖലയിലുള്ള TMS, HMS, IPCNA, MTAC, MKA, 0RMA, TSC, DUMAS, BMS, എന്നീ സംഘടനകളോടൊപ്പം പൗരപ്രമുഖരും, ജനപ്രതിനിധികളും ഒപ്പം, ക്യൂബക്, കാല്‍ഗറി, എഡ്മന്റന്‍, ഒട്ടോവ, ബ്രിട്ടീഷ് കൊളംബിയ എന്നീ പ്രൊവിന്‍സുകളിലുള്ള മലയാളി സംഘടനാ ഭാരവാഹികള്‍ കോണ്‍ഫറന്‍സ് കോളിലുമായി ആകെ 30 പേര്‍ സന്നിഹിതരായി ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത ഉറപ്പിച്ചു.മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന യോഗത്തില്‍ പ്രകടമായത്. എല്ലാ സംഘടനകളും അവരവരുടേതായി ചെയ്യുന്ന ഫണ്ട് റെയ്‌സിംഗ് പദ്ധതികള്‍ക്ക് ശ്ലാഘനീയമായ പിന്തുണ അറിയിക്കുകയും, സാധിക്കുമെങ്കില്‍ Collect ചെയ്യുന്ന തുക ഒരുമിച്ച് ഒരു ഭീമ സംഖ്യയായി മാറ്റി വിനിയോഗിക്കുന്നതിനുള്ള സാധ്യത ആരായുകയും എന്നാല്‍ അതിനുള്ള തീരുമാനം അതാതു സംഘടനകള്‍ക്ക് വിടുകയും ചെയ്തു.

ഒറ്റക്കെട്ടായി നിന്ന് ഒരു Fundraising Event സംഘടിപ്പിച്ച് വിജയിപ്പിക്കുക വഴി Hcp Significant amount സ്വരുക്കൂട്ടുന്നതിനും, അത് 'കനേഡിയന്‍ മലയാളി' വക എന്ന നിലയ്ക്ക് ഏതെങ്കിലും Project ലേയ്ക്ക് വിനിയോഗിക്കുന്നതിനുള്ള സാദ്ധ്യത അന്വേഷിക്കാനും തീരുമാനമായി.
Canada Govt.ല്‍ സാധിക്കുന്ന സ്വാധീനം ചെലുത്തി സഹായം നേടിയെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ പലരും അവരവരുടെ തായ നിലയ്ക്ക് തുടങ്ങി എങ്കിലും, ഒരുമിച്ചു നിന്ന് പ്രത്യുത ശ്രമം തുടരുവാനും തീരുമാനമായി.
TMS പ്രസിഡന്റ് റ്റോമി കൊക്കാടിന്റെ ഓഫിസില്‍ വച്ച്, റ്റോമി കൊക്കാടിനൊപ്പം Volunteers അലന്‍ ജോര്‍ജ് തൈയ്യില്‍, സിജു സ്റ്റീഫന്‍ മുളയിങ്കല്‍ എന്നിവര്‍ നേതൃത്വം കൊടുത്ത പ്രാഥമിക യോഗത്തില്‍


1) ലതാ ബേബി (HMS)
2) സൂസന്‍ ജേക്കബ് (HMS)
3) ബിനു ബേബി (HMS)
4) ജയശങ്കര്‍ (IPCNA)
5) റ്റോം വര്‍ഗീസ്
6) ജോബ്‌സന്‍ ഈശോ
7) മനു നെടുമറ്റത്തില്‍ (HMS)
8) പ്രസാദ് നായര്‍ (MKA)
9) കുര്യന്‍ പ്രക്കാനം (BMS)
10) ഇമ്മാനുവല്‍ സെബാസ്റ്റ്യന്‍ (BMS)
11) അനീഷ് കുമാര്‍ (MTAC)
12) സലിം (MTAC)
13) ജോസ് മോന്‍ (ORMA)
14) ഡാനി വിന്‍സന്റ് (ORMA) 
15) സിനു മുളയാനിക്കല്‍ (TSC)
16) ജയിംസ് കോലഞ്ചേരി
(DUMAS)
17) സെയ്ന്‍ എബ്രഹാം(DUMAS)
18) നിഷാന്ത് കുര്യന്‍ (DUMAS)
19) ആന്‍സന്‍ (Ottawa MA)
20) അമിത് (Ottawa)
21) ജോഷി (Qubac)
22) ജിജോ (Qubac)
23) ഷിബു (Qubac)
24) ഫാ. പയസ്
25) വര്‍ക്കി ജോണ്‍ (Edmonton MA)
26) അജയ് ( Nanma Edmonton)
27) അമിത് (Edmonton)
28) അബ്രഹാം (Calgary MA)
29) രാജമ്മാള്‍ (KCAEdmonton)
30) നൗഫല്‍ (KCABritish Columbia)
എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു...
കാനഡയിലുള്ള മറ്റു മലയാള സംഘടനകളും, പ്രമുഖരും ഈ ലക്ഷ്യത്തിലേയ്ക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തു. സുഗമമായ ആശയ വിനിമയത്തിലേയ്ക്കായി ഒരു Whats App Group തുടങ്ങാനും തീരുമാനമായി.
മലയാളി സംഘടനകള്‍ തമ്മില്‍ ചിലപ്പോഴെങ്കിലും കാണുന്ന വിയോജിപ്പുകളും, സാങ്കേതിക ആഭിപ്രായ വ്യത്യാസങ്ങളും, ആ വിധത്തിലുള്ള മുന്‍വിധികളും ധാരണകളും എല്ലാം നിഷ്പ്രഭമാക്കിയ പ്രത്യുത കൂട്ടായ്മയില്‍, ദുരന്തമുഖത്തെ യാതനകള്‍ക്കും, ഉറ്റവരുടെ വേദനകള്‍ക്കും മുന്നില്‍ ഒരധികാരത്തിനും, അധികാര വടം വലിക്കും ഇടമില്ല എന്ന തിരിച്ചറിവോടെ പരസ്പര സഹകരണത്തിന്റെയും, സാഹോദര്യത്തിന്റെയും നിലപാടുകള്‍ ഉറപ്പിച്ച് ഈ കൂട്ടായ്മ മോശം സാഹചര്യത്തില്‍ മാത്രമല്ല, എല്ലായ്‌പ്പോഴും ഉണ്ടാകേണ്ടതാണ് എന്ന ബോദ്ധ്യത്തില്‍ മുന്നേറാം.
പ്രസ്തുത സംരംഭത്തിന് മലയാളി എന്ന നാമം പേറുന്ന മുഴുവന്‍ സഹൃദയരുടെയും പിന്തുണയും സ്‌നേഹവും തേടുന്നു.
അലന്‍ ജോര്‍ജ് & സിജു സ്റ്റീഫന്‍










.

'മലയാളി' എന്ന ഒറ്റ വികാരം നെഞ്ചിലേറ്റി കനേഡിയന്‍ മലയാളി സമൂഹം...
'മലയാളി' എന്ന ഒറ്റ വികാരം നെഞ്ചിലേറ്റി കനേഡിയന്‍ മലയാളി സമൂഹം...
'മലയാളി' എന്ന ഒറ്റ വികാരം നെഞ്ചിലേറ്റി കനേഡിയന്‍ മലയാളി സമൂഹം...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക