Image

കാശ്മീരില്‍ വാഹനാപകടത്തില്‍ 13 തീര്‍ത്ഥാടകര്‍ മരിച്ചു

Published on 21 August, 2018
കാശ്മീരില്‍ വാഹനാപകടത്തില്‍ 13 തീര്‍ത്ഥാടകര്‍ മരിച്ചു

മചൈല്‍ മാതാ തീര്‍ത്ഥാടക സംഘത്തിലെ 11 പേര്‍ വാഹനാപകടത്തില്‍ മരിച്ചു. ചെനാബ് നദിയിലേയ്ക്ക് വാഹനം മറിഞ്ഞ് വീണായിരുന്നു അപകടം.

കിഷവാറില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെയായിരുന്നു അപകടം. 5 വയസ്സുപ്രായമായ ഒരു കുട്ടി മാത്രമാണ് രക്ഷപെട്ടതെന്നാണ് പ്രാഥമിക വിവരം. കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്.

11 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ജമ്മുകാശ്മീര്‍ ഡിജിപി എസ് പി വായിദ് അപകടത്തെക്കുറിച്ച്‌ ട്വീറ്റ് ചെയ്തു.
നൂറ് കണക്കിന് മചൈല്‍ മാതാ തീര്‍ത്ഥാടകര്‍ ക്ഷേത്രത്തിലേയ്ക്ക് എത്തുന്ന സമയമാണിത്.ജൂലൈ 25ന് ആരംഭിച്ച തീര്‍ത്ഥാടനം 40 ദിവസം നീണ്ടു നില്‍ക്കുന്നതാണ്. അപകടം നിറഞ്ഞ നിരവധി വഴികളിലൂടെ യാത്ര ചെയ്താണ് തീര്‍ത്ഥാടകര്‍ ക്ഷേത്രത്തിലെത്തുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക