Image

നെല്ലിയാമ്പതിയില്‍ നിന്ന്‌ രോഗികളേയും കൊണ്ട്‌ ആദ്യ ഹെലികോപ്‌റ്റര്‍ എത്തി

Published on 21 August, 2018
നെല്ലിയാമ്പതിയില്‍ നിന്ന്‌ രോഗികളേയും കൊണ്ട്‌ ആദ്യ ഹെലികോപ്‌റ്റര്‍ എത്തി
കനത്ത മഴിയിലും ഉരുള്‍പ്പൊട്ടലിലിലും ഒറ്റപ്പെട്ട നെല്ലയാമ്പതിയില്‍ രക്ഷാദൗത്യവുമായി പോയ വ്യോമസേനയുടെ ആദ്യ ഹെലികോപ്‌ടര്‍ കഞ്ചിക്കോടെത്തി. ഗര്‍ഭിണികളും രോഗികളുമടക്കം ആറു പേരാണ്‌ കോപ്‌റ്ററില്‍ ഉണ്ടായിരുന്നത്‌.

ഇവരെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക്‌ മാറ്റി. കനത്ത മഴയിലും ഉരുള്‍പൊട്ടലിലും നെല്ലിയാമ്പതി അഞ്ച്‌്‌ ദിവസമായി ഒറ്റപ്പെട്ട്‌ കിടക്കുകയുയാരുന്നു. 30 കിലോമീറ്റര്‍ നടന്നാണ്‌ ഇതുവരെ കുടുങ്ങി കിടന്നവര്‍ക്കായി രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നത്‌. റോഡില്‍ 74 ഇടത്ത്‌ വലിയ മരങ്ങള്‍ വീണ്‌ ഗതാഗതം താറുമാറായി കിടക്കുകയായിരുന്നു. ഇതിനിടയില്‍ രോഗികളും ഗര്‍ഭിണികളും പ്രായമായവരും ഏറെ ദുരിതത്തിലും.

വൈദ്യൂതി വിച്ഛേദിക്കപ്പെട്ടതോടെ പൂര്‍ണമായും ഒറ്റപ്പെട്ട നിലിയലായിരുന്നു ഇവിടുത്തുക്കാര്‍. വ്യോമസേനയുടെ ഹെലികോപ്‌റ്റര്‍ രണ്ട്‌ ദിവസമായി ശ്രമിക്കുന്നുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥ തടസമായി. ഇതിനിടയിലാണ്‌ ഇന്ന്‌ രക്ഷാപ്രവര്‍ത്തനം വിജയകരമാകുന്നുവെന്ന്‌ സൂചന നല്‍കി ആദ്യ ഹെലികോപ്‌റ്റര്‍ എത്തിയത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക