Image

പത്രഏജന്റുമാരുടെ സമരം സി.പി.എം. നേതൃത്വത്തിലുള്ളതല്ല: പിണറായി

Published on 01 April, 2012
പത്രഏജന്റുമാരുടെ സമരം സി.പി.എം. നേതൃത്വത്തിലുള്ളതല്ല: പിണറായി
കോഴിക്കോട്‌: പത്ര ഏജന്റുമാര്‍ നടത്തിവരുന്ന സമരം സി.പി.എം നേതൃത്വത്തിലുള്ളതല്ലെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വരിക്കാരുടെ കൈയ്യില്‍ നിന്ന്‌ ഏജന്റുമാര്‍ പ്രത്യേകമായി കാശ്‌ പിരിക്കുന്നത്‌ തെറ്റാണ്‌. സമരം മൂലം പാവം വായനക്കാരാണ്‌ ബുദ്ധിമുട്ടുന്നതെന്നും പിണറായി പറഞ്ഞു. ഏതെങ്കിലും പത്രത്തിന്റെ വിതരണം തടയാന്‍ ഞങ്ങള്‍ക്ക്‌ ഉദ്ദേശമില്ലെന്നും പത്ര ഏജന്റുമാര്‍ക്ക്‌ അവര്‍ ചെയ്യുന്ന ജോലിക്കുള്ള വരുമാനം വേറെ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനിയുടെ വിതരണം തടസപ്പെടുത്തിയാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ദേശാഭിമാനിയുടെ വിതരണം ഏറ്റെടുക്കും. സമരത്തില്‍ നിന്ന്‌ പാര്‍ട്ടി പത്രങ്ങളെ ഒഴിവാക്കിയെങ്കിലും ചില ഏജന്റുമാര്‍ ദേശാഭിമാനി വിതരണം ചെയ്യാന്‍ തയ്യാറാകുന്നില്ല. ഇതു തുടര്‍ന്നാല്‍ ദേശാഭിമാനിയുടെ വിതരണം പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ നേരിട്ടു നടത്തുമെന്നും പിണറായി പറഞ്ഞു.

ഏജന്റുമാരുടെ സമരം തങ്ങളുടെ ചുമലില്‍ കെട്ടിവെയ്‌ക്കേണ്ട കാര്യമില്ല. എല്ലാ രാഷ്‌ട്രീയത്തിലും പെട്ടവര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്‌. സ്വാഭാവികമായി സിഐടിയുവിന്‌ പോരാട്ട വീര്യം കൂടുതലുള്ളതിനാല്‍ അവരുടെ ലേബലില്‍ സമരം നടത്തുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക