Image

ജൂണ്‍ മൂന്നാം തീയതി സമരം നടത്തും: ബാബാ രാംദേവ്‌

Published on 01 April, 2012
ജൂണ്‍ മൂന്നാം തീയതി സമരം നടത്തും: ബാബാ രാംദേവ്‌
ന്യൂഡല്‍ഹി: അഴിമതിക്കെതിരേ വീണ്ടും ഏകദിന സമരവുമായി യോഗാചാര്യന്‍ ബാബാ രാംദേവ്‌. ജൂണ്‍ മൂന്നിന്‌ ഡല്‍ഹിയിലെ ജന്തര്‍ മന്ദിറില്‍ ഒരു ദിവസത്തെ ഉപവാസ സമരം നടത്തുമെന്ന്‌ രാംദേവ്‌ പ്രഖ്യാപിച്ചു. രാംലീല മൈതാനിയില്‍ നടത്തിയിരുന്ന ഉപവാസം പൊലീസ്‌ ബലം പ്രയോഗിച്ച്‌ നിര്‍ത്തിച്ച സംഭവത്തിന്‌ ഒരു വര്‍ഷം തികയാനിരിക്കെയാണ്‌ രാംദേവ്‌ വീണ്ടും സമരം നടത്തുന്നത്‌. കള്ളപ്പണത്തിനെതിരായ പോരാട്ടത്തിന്‍െറ ഭാഗമാണ്‌ ഉപവാസമെന്ന്‌ രാംദേവ്‌ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക