Image

മണഫോര്‍ഡിന് മാപ്പുകൊടുക്കുമോ? (ബി ജോണ്‍ കുന്തറ)

Published on 23 August, 2018
മണഫോര്‍ഡിന് മാപ്പുകൊടുക്കുമോ? (ബി ജോണ്‍ കുന്തറ)
പോള്‍ മാനഫോര്‍ഡ് കുറ്റാന്വേഷണം അവസാനിച്ചു ജൂറി വിധി, 18 കുറ്റങ്ങള്‍ ചുമത്തി എങ്കിലും 8എണ്ണങ്ങളില്‍ ഇയാള്‍ തെറ്റുകാരന്‍. ഈ വിചാരണയില്‍ നീതി പീഠത്തിലിരുന്ന ന്യായാധിപന്‍ നടത്തിയ പരാമര്‍ശനം ഇതായിരുന്നു. ഈ കേസിന്‍റ്റെ പിന്നില്‍ മാനഫോര്‍ഡിനെ ശിഷിക്കുകയല്ല പ്രോസിക്യൂട്ടറിന്‍റ്റെഉന്നം പിന്നേയോ ഇയാള്‍ വഴി ഡൊണാള്‍ഡ് ട്രംപിനെ പിടികൂടുക.

റോബര്‍ട്ട് മുള്ളര്‍ എന്ന സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചത് ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുപ്പു സമയം റഷ്യയില്‍ നിന്നും സഹായം തേടി, കിട്ടി പുട്ടിന്‍ ട്രംപിനെ വിജയിപ്പിച്ചു ഇത് അന്വേഷിക്കണം. അന്വേഷണം തുടങ്ങി എന്നാല്‍ പ്രഥമ ദൃഷ്ട്ടിയാ ശിഷിക്കപ്പെടുവാന്‍ ഉതകുന്ന കുറ്റങ്ങള്‍ ഒന്നും ചെയ്തതായി കാണുന്നില്ല എന്നാല്‍ ട്രംപിന്‍റ്റെ തിരഞ്ഞെടുപ്പു സമയം ഇയാളെ സഹായിച്ചവരെ എടുത്തു പിഴിഞ്ഞാല്‍ എന്തെങ്കിലുമൊക്കെ തെളിവുകള്‍ കിട്ടും അങ്ങിനാണ് മാനഫോര്‍ഡും, കോഹനും, പപ്പടാപ്പൊളസും എല്ലാം രംഗത്ത് വരുന്നത്,

ഇപ്പോള്‍ മാനഫോര്‍ഡിനെ ശിക്ഷിക്കുന്നത് എന്തു കുറ്റത്തിന്? ബാങ്ക് വെട്ടിപ്പ്, നികുതി തട്ടിപ്പ് ഇവക്ക്. ഇവിടെ റഷ്യന്‍ കോലുഷന്‍ എന്ന വാക്കുപോലും വന്നിട്ടില്ല. വല്യ മീനിനിനെ പിടിക്കുന്നതിന് ചൂണ്ടയുമായി കടലില്‍ പോയ മുക്കുവന്‍ ഒരു ചാളയെ പിടിച്ചിട്ട് വല്യ സ്രാവിനെ പിടിച്ചു എന്നു വീമ്പടിക്കുന്നു.
സമ്മതിച്ചു മാനഫോര്‍ഡ് വര്‍ഷങ്ങള്‍ക്കു മുന്‍പ് നികുതി വെട്ടിപ്പ് നടത്തി ബാങ്കുകളോട് നുണപറഞ്ഞു എന്നിരുന്നാല്‍ ത്തന്നെയും ഇവിടെ ഉദിക്കുന്ന ചോദ്യം, എന്തുകൊണ്ട് ഗോവെര്‍ന്മേന്‍റ്റ് ഈ കുറ്റങ്ങള്‍ നേരത്തെ കണ്ടുപിടിച്ചില്ല ഇയാളെ ശിഷിച്ചില്ല? മാനഫോര്‍ഡ്, ട്രംപിന്‍റ്റെ തിരഞ്ഞെടുപ്പു പ്രചരണത്തിന്‍റ്റെ ചുക്കാന്‍ ഏതാനും നാളുകള്‍ പിടിച്ചു അതൊരു തെറ്റായി മാറി.
മുള്ളര്‍, ട്രംപ് റഷ്യാ ഗൂഡാലോചന കുറ്റാന്വേഷണം തുടങ്ങിയിട്ട് രണ്ടു വര്‍ഷങ്ങളാകുന്നു ഇതിനോടകം 100 മില്യണ്‍ ഡോളറിനടുത്തു പൊതു ഖജനാവിലെ പണം ചിലവഴിച്ചിരിക്കുന്നു. എന്നിട്ടും ട്രംപ് റഷ്യയുമായി, ഹില്ലാരിയെ ചതിക്കുന്നതിന് രഹസ്യധാരണകള്‍ നടത്തി എന്നതിന് ഒരു തെളിവും കിട്ടിയിട്ടില്ല അതോടു കിട്ടുവാനും പോകുന്നില്ല.

പ്രമുഖ അഭിഭാഷകന്‍ അല്ലന്‍ ഡെര്‍ഷോവിഷ് പറയുന്നത് ശ്രദ്ധിക്കുക. ട്രംപ് പക്ഷം തിരഞ്ഞെടുപ്പു സമയത്തോ അതിനു ശേഷമോ റഷ്യാക്കാരോട് സംസാരിച്ചു എന്നിരുന്നാല്‍ത്തന്നെയും അതൊരു മഹാ കുറ്റമായി മാറുന്നില്ല.സംസാരമല്ലാതെ സഹായം കിട്ടിയതായി തെളിവുകളൊന്നുമില്ലല്ലോ.

മാനഫോര്‍ഡ് കുറ്റസ്ഥാപനംകൊണ്ട് കാര്യങ്ങള്‍ തീരുന്നില്ലല്ലോ, ട്രംപിന്‍റ്റെ പിന്‍കാല ലോയര്‍ കോഹനും ആരോപണങ്ങളുമായി രംഗത്തു വന്നിരിക്കുന്നു. ഇയാള്‍ കേസെടുക്കുന്നതിനുമുന്‍പേ കോടതിയിലെത്തി താന്‍ ട്രംപിനു വേണ്ടി ഏതാനും സ്ത്രീകള്‍ക്ക് പണം നല്‍കിഎന്ന് സമ്മതിച്ചിരിക്കുന്നു.ഇതിനെ ഒരു തിരഞ്ഞെടുപ്പു അതിക്രമമായി കാണണമെന്നാണ് ട്രാപ് വിരോധികള്‍ വാദിക്കുന്നത്.
മുകളില്‍ സൂചിപ്പിച്ച പണമിടപാട് നടന്നിട്ടില്ലെന്ന് ട്രാപ് പഷം പറയുന്നില്ല എന്നിരുന്നാല്‍ ത്തന്നെയും ഇവിടെ ശിഷാര്‍ഹമായ ഒരുതെറ്റും നടന്നിട്ടില്ല. ഇവിടെയും വക്കീല്‍ ഡോര്‍ഷവിസ് പറയുന്നു, ട്രംപ് പിന്‍കാലങ്ങളില്‍ പരശ്രീ ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരിക്കും അതു മൂടിവയ്ക്കുന്നതിന് പണവും നല്കിയിരിക്കും അതൊന്നുമൊരു മഹാപാതകമല്ല. ട്രംപ് സ്വന്ധം കീശയില്‍ നിന്നുമാണ് ഇതിന് പണം നല്‍കിയത്. ഒരു സ്ഥാനാര്‍ഥിക്ക് തിരഞ്ഞെടുപ്പില്‍ സ്വന്ധംപണം എത്രവേണമെങ്കിലും ഉപയോഗിക്കാം അതൊരു കുറ്റമല്ല.
ഇതിനോടകം അനേകര്‍ റോബെര്‍ട്ട് മുള്ളറുടെ കരാള ഹസ്തങ്ങളില്‍ കിടന്നു ജീവനുവേണ്ടി യാചിക്കുന്നു. മുള്ളര്‍ ഉദ്ദേശിക്കുന്ന ഒന്നുംതന്നെ ഇവരുടെ പക്കലില്ല ഡൊണാള്‍ഡ് ട്രംപിനെതിരായി. ട്രംപ് വിരോധികളുടെ ഇപ്പോഴത്തെ ലക്ഷ്യം ഒന്നുമാത്രം ട്രംപിനെ ഒരു സ്ത്രീലമ്പടനായും മോശം മനുഷ്യനുമായി ചിത്രീകരിക്കുക ഇതുവഴി ഇയാള്‍ക്ക് പൊതു ജനങ്ങളിലുള്ള മതിപ്പിന് കുറവുവരുത്തുക അങ്ങനെ ഇയാളെ ഒരു പരാചിത പ്രസിഡന്‍റ്റാക്കുക വരുന്ന തിരഞ്ഞെടുപ്പില്‍ നിയമ സഭ പിടിച്ചെടുത്തു ട്രംപിനെ ഇമ്പീച്ചു ചെയ്യുന്നതിനുള്ള നടപടികള്‍ തുടങ്ങുക.
ഇതിലൊന്നും ട്രംപ് കുലുങ്ങുവാന്‍ പോകുന്നില്ല. മാനഫോര്‍ഡിന് മാപ്പ് നല്‍കുന്നതിനുള്ള എല്ലാ സാധ്യതകളും തെളിഞ്ഞുകാണുന്നുണ്ട്. കോടതിവിധി കേട്ടക്ഷണം ട്രംപ് പറഞ്ഞു മാനഫോര്‍ഡ് ഒരു നല്ല മനുഷ്യന്‍, ഇയാളെ റഷ്യന്‍ ഗൂഡാലോചന എന്ന പേരില്‍ ശിക്ഷിക്കുന്നത് ശെരിയല്ല.

Join WhatsApp News
Impeach Him 2018-08-23 14:58:39
 പാവം ! ഒരു നല്ല മനുഷ്യനെ വെറുതെ ജയിലിൽ ഇടുന്നത് ന്യായികരിക്കാൻ പറ്റുമോ ?  ജീവിതത്തിൽ ഒരിക്കൽ പോലും കള്ളത്തരം കാണിച്ചിട്ടില്ലെന്ന് ഈ നല്ല മനുഷ്യൻ ബിഷപ്പ് ട്രംപിന്റെ മുന്നിൽ കുമ്പസാരിച്ചിട്ടുണ്ട് .  കുമ്പസാര രഹസ്യം വെളിപ്പെടുത്താൻ പ്രായസം ആയതുകൊണ്ടാണ് , മാനഫോർട്ട് നിയമ ലംഘനം ചെയ്യാത്ത ഒരു പാവം മനുഷ്യനാണെന്ന് ബിഷപ്പ് ട്രംപ് ഇടയ്ക്കിടെ ചീറ്റ് ചെയ്യുന്നത് . ഇതിന്റെ അർഥം ട്രംപിന്റെ പിൻഗാമികളായ കുന്ത്രയെപ്പോലുള്ളവർക്കറിയാം എങ്കിൽ വെറുതെ എന്തിനാണ് ഇങ്ങനെ ചോദിക്കുന്നത് ? നിങ്ങളുടെ പ്രിയപ്പെട്ട ബോബിക്കുട്ടന് ഉത്തരം അറിയാമായിരിക്കും .  ഏതായാലും കൂടുതൽ കൂടുതൽ ബാഡ് ന്യുസിനായി ചെവി കൂർപ്പിച്ചു പിടിച്ചോളൂ 
Latest 2018-08-23 15:15:42

Hours after being repeatedly insulted by President Donald Trump, Attorney General Jeff Sessions just did something he rarely, if ever, does: He punched back -- hard.

Here's Sessions' full statement:
"I took control of the Department of Justice the day I was sworn in, which is why we have had unprecedented success at effectuating the President's agenda -- one that protects the safety and security and rights of the American people, reduces violent crime, enforces our immigration laws, promotes economic growth, and advances religious liberty.
While I am Attorney General, the actions of the Department of Justice will not be improperly influenced by political considerations. I demand the highest standards, and where they are not met, I take action. However, no nation has a more talented, more dedicated group of law enforcement investigators and prosecutors than the United States.
    I am proud to serve with them and proud of the work we have done in successfully advancing the rule of law."
    Trump voter 2018-08-28 23:19:18
    You better flip- I am flipping 
    മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക