Image

രക്ഷാബന്ധന്‍റെ പ്രസക്തി (ശ്രീ ശ്രീ രവിശങ്കര്‍)

Published on 24 August, 2018
രക്ഷാബന്ധന്‍റെ പ്രസക്തി (ശ്രീ ശ്രീ രവിശങ്കര്‍)
സഹോദരി സഹോദര ബന്ധത്തിന്റെ തീക്ഷണതക്കൊപ്പം ഊഷ്മളമായ സ്‌നേഹ ബന്ധത്തിന്റേയും സാഹോദര്യത്തിന്‍റെയും നിറപ്പകിട്ടുകളോടുംകൂടി രക്ഷാബന്ധന്‍ മഹോത്സവം ശ്രാവണ മാസത്തിലെ ഈ പൌര്‍ണ്ണമി നാളില്‍ ആഗസ്റ്റ് 26 ന് ആചരിക്കുന്നു .പുരാണേതിഹാസങ്ങളിലൂടെ തുടങ്ങുന്ന ഇതിന്‍റെ ചരിത്രവും പൌരാണികതയും മഹത്വവും സാമാന്യ ജനങ്ങള്‍ക്കായി പങ്ക് വെക്കുന്നു .

നിങ്ങളെ രക്ഷിക്കുന്ന ബന്ധനമാണ് രക്ഷാബന്ധന്‍ !. കുറേക്കൂടി ഉന്നതമായ എന്തിനോടോ ഉള്ള നിങ്ങളുടെ ബന്ധനമാണ് നിങ്ങളുടെ രക്ഷ .ജീവിതത്തില്‍ ബന്ധങ്ങള്‍ ആവശ്യമാണ് .എന്നാല്‍ ആരോടാണ് ഈ ബന്ധം ?
ജ്ഞാനത്തിനോട് ,ഗുരുവിനോട് ,സത്യത്തിനോട് ,ആത്മാവിനോട് ഉള്ള ബന്ധനമാണത് .ആ ബന്ധം നിങ്ങളെ രക്ഷിക്കുന്നു .നിങ്ങളെ കയറുകൊണ്ട് കെട്ടിയാല്‍ ആ കയറിന് നിങ്ങളെ സംരക്ഷിക്കാന്‍ കഴിയും.
അതല്ലെങ്കില്‍ ശ്വാസം മുട്ടിക്കും .അതുപോലെ ഭൗതികകാര്യങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന മനസ്സിന് നിങ്ങളെ ശ്വാസം മുട്ടിക്കാം .എന്നാല്‍ മഹാമനസ്സ് ,ജ്ഞാനം ,നിങ്ങളെ രക്ഷിക്കുന്നു. സ്വതന്ത്രരാക്കുന്നു .
ബന്ധങ്ങള്‍ മൂന്നുവിധം

സാത്വതികം ,രാജസികം ,താമസികം എന്നിങ്ങനെ മൂന്നുതരത്തിലുള്ള ബന്ധങ്ങളുണ്ട് സാത്വതിക ബന്ധനം നിങ്ങളെ ജ്ഞാനവുമായി ബന്ധിപ്പിക്കുന്നു .രാജസിക ബന്ധനം എല്ലാതരത്തിലുള്ള ആഗ്രഹങ്ങളോടും അത്യാര്‍ത്തികളോടും നിങ്ങളെ ബന്ധിപ്പിക്കുന്നു .താമസിക ബന്ധനത്തില്‍ ആനന്ദമില്ല .പക്ഷെ എന്തോ ഒരു ബന്ധനമുണ്ട് .
ഉദാഹരണത്തിന് പുകവലി ശീലമാക്കിയ ഒരാള്‍ക്ക് ഒരു സന്തോഷവും അനുഭവപ്പെട്ടേക്കില്ല .എന്നാല്‍ അതുവിടാന്‍ ബുദ്ധിമുട്ടുണ്ടാകും .രക്ഷാബന്ധന്‍ നിങ്ങളെ എല്ലാവരുമായും ,ജ്ഞാനമായും സ്‌നേഹമായും.ബന്ധിപ്പിക്കുന്നു .

ഈ ദിവസം സഹോദരീസഹോദരന്മാര്‍ ബന്ധങ്ങള്‍ ഉറപ്പിക്കുന്നു .സഹോദരിമാര്‍ സഹോദരന്മാരുടെ കൈയ്യില്‍ പവിത്രമായ ചരട് കെട്ടുന്നു .പവിത്രമായ സഹോദരസ്‌നേഹത്തിന്റെ തുടിപ്പാര്‍ന്ന ചരടിനെ ''രാഖി'' എന്ന് വിളിക്കുന്നു .പകരം സഹോദരന്മാര്‍ സഹോദരിമാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും അവരെ സംരക്ഷിക്കുമെന്ന് വാഗ്ദ്ധാനം കൊടുക്കുകയും ചെയ്യുന്നു.പലരൂപത്തിലും ആഘോഷിക്കപ്പെടുന്ന രക്ഷാ ബന്ധന്‍ 'രാഖി ' ' ബെലെവ' ' സലുനോ' എന്ന പല പേരുകളിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ അറിയപ്പെടുന്നു .
രക്ഷാ ബന്ധനെക്കുറിച്ചുള്ള കഥകള്‍

ഭാരതീയപുരാണങ്ങളോട് ബന്ധപ്പെട്ട് രക്ഷാബന്ധനെക്കുറിച്ച് നിരവധി കഥകളുണ്ട്. ബലി എന്ന അസുരരാജാവിന്‍റെ കഥയാണ് അവയിലൊന്ന് .ബാലീ വലിയൊരു വിഷ്ണു ഭക്തനായിരുന്നു .വൈകുണ്ഠത്തില്‍ താമസമുപേക്ഷിച്ച് വിഷ്ണു ബാലിയുടെ രാജ്യം സംരക്ഷിക്കാന്‍ ഭൂമിയിലെത്തി .എന്നാല്‍ ഭര്‍ത്താവിനോടൊപ്പം വൈകുണ്ഠത്തില്‍ താമസിക്കാനായുന്നു ലക്ഷ്മിയുടെ ആഗ്രഹം .

മഹാലക്ഷ്മി ഒരു ബ്രാഹ്മണസ്ത്രീയുടെ രൂപത്തില്‍ തന്റെ ഭര്‍ത്താവ് തിരിച്ചുവരുന്നവരെ ബലിയുടെ രാജ്യത്തില്‍ അഭയം പ്രാപിച്ചു .ബലി ദേവിയെ സ്വന്തം സഹോദരിയെപ്പോലെ സംരക്ഷിച്ചു ,
ശ്രാവണ പൂര്‍ണ്ണിമ ആഘോഷിക്കുന്ന വേളയില്‍ ലക്ഷ്മിദേവി പവിത്രമായ ചരട് ബലിയുടെ കൈയ്യില്‍ കെട്ടി .ഇതു കണ്ട് സ്‌നേഹാര്‍ദ്ധനായ ബലി ദേവിയോട് എന്തുവേണമെങ്കിലും ആവശ്യപ്പെട്ടുകൊള്ളാന്‍ പറഞ്ഞു .ആ ആഗ്രഹം താന്‍ നിവര്‍ത്തിച്ചുകൊടുക്കും എന്ന് ഉറപ്പ് പറയുകയും ചെയ്തു. വരം കിട്ടിയപ്പോള്‍ താന്‍ ആരാണെന്നും എന്തിനാണ് അവിടെ വന്നതെന്നും ഉള്ള കാര്യം ദേവി വെളിപ്പെടുത്തി .

ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ 'ബെലെവ' എന്നപേരില്‍ അറിയപ്പെടുന്ന ഈ ആഘോഷം ബലിക്ക് ഭഗവാനോടും സഹോദരിയോടുമുള്ള സ്‌നേഹത്തിന്റെ സ്മാരകമാണ്.
സഹോദരിക്ക് ശ്രാവണപൂര്‍ണ്ണിമയുടെ ദിനത്തില്‍ ചരട് കെട്ടുന്നതിന് ക്ഷണിക്കാന്‍ തുടങ്ങിയത് അന്ന് മുതലാണ് എന്നാണു വിശ്വാസം .

ഈ ആഘോഷം സഹോദരി സഹോദരന്മാരുടേതാണ് എന്ന് കരുതപ്പെടുന്നുണ്ടെങ്കിലും അത് എല്ലാ കാലത്തും അങ്ങിനെയായിരുന്നില്ല.വ്യത്യസ്ഥ സന്ദര്‍ഭങ്ങളില്‍ '' രാഖി ' സംരക്ഷണത്തിന്‍റെ പ്രതീകമായിരുന്നു എന്ന് ചരിത്രത്തിലെ പല ഉദാഹരണങ്ങളും സൂചിപ്പിക്കുന്നു .

പത്‌നിക്കോ , പുത്രിക്കോ ,മാതാവിനോ ,രാഖി കെട്ടാം.അനുഗ്രഹംതേടിയെത്തുന്നവര്‍ക്ക് ഋഷിമാര്‍ രാഖി കെട്ടിയിരുന്നു .മാത്രമല്ല മുനിമാര്‍ സ്വയം രാഖി കെട്ടിയിരുന്നു . പാപം നശിപ്പിച്ച് പുണ്യം പ്രധാനം ചെയ്യുന്ന പര്‍വ്വമാണ് രാഖി.അതല്ലെങ്കില്‍അനുഗ്രഹം ചൊരിഞ്ഞുകൊണ്ട് പാപം പാപം നശിപ്പിക്കുന്നതാണ് രാഖി എന്ന് പുരാണങ്ങള്‍ പറയുന്നു .

നമ്മള്‍ സമൂഹത്തില്‍ ജീവിക്കുമ്പോള്‍ പലപ്പോഴും തര്‍ക്കങ്ങളും തെറ്റിദ്ധാരണകളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകും .ഇത് സംഘര്‍ഷവും അരക്ഷിതത്വവും ഭയവും സൃഷ്ടിക്കുന്നു . ഭയത്തില്‍ ജീവിക്കുന്ന ഒരു സമൂഹം നശിക്കും. ഒരു കുടുംബത്തിലെ അംഗങ്ങള്‍ ഭയപ്പെട്ട് ജീവിക്കുകയാണെങ്കില്‍ ആ കുടുംബാംഗങ്ങളും നശിക്കും . ''ഞാന്‍ നിങ്ങളുടെ കൂടെയുണ്ട് '' എന്ന് ഉറപ്പ് തരുന്ന ആഘോഷമാണ് ''രക്ഷാബന്ധന്‍ ''
രക്ഷാബന്ധന്‍റെ പ്രസക്തി (ശ്രീ ശ്രീ രവിശങ്കര്‍)
Join WhatsApp News
andrew 2018-08-24 14:07:19
Religion is a Luxurious escapism for the rich, a Whip for the ones with the inferiority complex & a false comfort to fool the poor.
josecheripuram 2018-08-24 17:50:22
A relation is not tied with a thread, we marry a person who we have no much knowledge,some woks out,some don't,so rakshya bandan  has no meaning till you prove it.ABAYA & so many had Rakshya and no RAKSHYA came to to their RakshyA.We have to leave all this stupid pratice and protect each other.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക