Image

കലാവേദിയുടെ 'അക്ഷരക്കൂട് ' മിത്രാനികേതന് കൈമാറി

അനില്‍ പെണ്ണുക്കര Published on 25 August, 2018
കലാവേദിയുടെ 'അക്ഷരക്കൂട് ' മിത്രാനികേതന് കൈമാറി
കേരളം പ്രളയക്കെടുതികളുടെ വറുതിയിലെങ്കിലും ഇത്തരം കാലങ്ങളെ അതിജീവിക്കുവാന്‍ അക്ഷരങ്ങള്‍ക്കും കഴിയുമെന്ന് തെളിയിക്കുകയാണ് ന്യൂയോര്‍ക്ക് കലാവേദി ഇന്റര്‍നാഷണല്‍ എന്ന സാംസ്‌കാരിക കൂട്ടായ്മ .തിരുവനന്തപുരം അരുവിക്കരയിലുള്ള മിത്രാനികേതന്‍ സ്‌കൂളിന് കലാവേദി നിര്‍മ്മിച്ച് നല്‍കിയ ലൈബ്രററി ആഗസ്ത് പതിനെട്ടിന് ശബരിനാഥന്‍ എം എല്‍ എ നാടിനു സമര്‍പ്പിച്ചു.മിത്രാനികേതന്‍ ലൈബ്രററിയില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ അധികൃതരും കലാവേദിയുടെ അഭ്യുദയകാംക്ഷികളും പങ്കെടുത്തു.കേരളം വെള്ളപ്പൊക്ക കെടുതിയിലായതിനാല്‍ വളരെ ലളിതമായിട്ടാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത് .

'കല ജീവന് വേണ്ടി 'എന്ന ലക്ഷ്യത്തോടെ ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക കൂട്ടായ്മയായ കലാവേദിയുടെ നാല് വേഷത്തെ അദ്ധ്വാനത്തിന്റെ പൂര്‍ത്തീകരണംകൂടിയാണ് ഈ അക്ഷരക്കൂട് .കലാകാരനും മാധ്യമപ്രവര്‍ത്തകനുമായ സിബി ഡേവിഡിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഈ പ്രസ്ഥാനാവും കലാവേദിക്കൊപ്പം താങ്ങും തണലുമായി നില്‍ക്കുന്ന ഇരുപത് കുടുംബങ്ങളും ഇതുവരെ ഒരു വലിയ സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ നിറവിലായിരുന്നു.ഇപ്പോള്‍ അത് നാടിനു സമര്‍പ്പിച്ചതിന്റെ ധന്യതയിലും.

നാളെയുടെ ലോകത്തേക്ക് ഒരു തലമുറയെ സൃഷ്ടിക്കുവാന്‍ അക്ഷരങ്ങള്‍ക്ക് മാത്രമേ കഴിയു എന്ന തിരിച്ചറിവിലാണ് കലാവേദി പ്രവര്‍ത്തകര്‍ മിത്രാനികേതന്‍ സ്‌കൂളിന് ഒരു ലൈബ്രററിനിര്‍മ്മിച്ച് നല്‍കുവാന്‍ തീരുമാനിച്ചത് .

പദ്മശ്രീ കെ വിശ്വനാഥന്‍ 1956 ല്‍ തിരുവനന്തപുരത്തെ അരുവിക്കരയില്‍ സ്ഥാപിച്ച മിത്രാനികേതന്‍ സ്‌കൂളിന് ഒരു ലൈബ്രററി നല്‍കുന്നതിന് വേണ്ടി കലാവേദി പ്രവര്‍ത്തകര്‍ ചെറിയ ചെറിയ കൂട്ടായ്മകള്‍ സംഘടിപ്പിച്ചു സൊരു കൂട്ടിയ പണം കൊണ്ടാണ് 215 ഓളം പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന അരുവിക്കരയിലെ മിത്രാനികേതന്‍ കാമ്പസിലെ വായനശാല സാധ്യമാക്കിയത് . നിലവിലുള്ള ഒരു പഴയ ഹോസ്റ്റല്‍ കെട്ടിടമാണ് ആധുനിക കമ്പ്യൂട്ടര്‍ സംവിധാനങ്ങളുള്ള വായനശാലയായി രുപാന്തിരപ്പെടുത്തിയത് അന്താരാഷ്ട്ര നിലവാരമനുസരിച്ച് ഒരേ സമയം കുറഞ്ഞത് 50 കുട്ടികള്‍ക്ക് വായനശാലയുടെ പ്രയോജനം ലഭിക്കും . പന്ത്രണ്ട് ലക്ഷം രുപ ഇതിനായി ചിലവഴിച്ചു . ഏറ്റവും ആധുനികസൗകര്യങ്ങളോടെ അഞ്ച് കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ വഴി കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ സബ്സ്‌ക്രിപ്ഷന്‍ / ഡൗണ്‍ലോഡിങ്ങ് സൗകര്യങ്ങള്‍കൂടി ലഭ്യമാക്കിയിട്ടുണ്ട് .

ന്യൂയോര്‍ക്കില്‍ പല സമയങ്ങളിലായി നടത്തിയിട്ടുള്ള കലാപരിപാടികള്‍ ,കലാവേദി കുടുംബങ്ങളുടെ ഒത്തുചേരല്‍ എന്നിവയില്‍ നിന്നും സമാഹരിച്ച പണം പൂര്‍ണമായും ഈ പദ്ധതിക്കാണ് കലാവേദി ഉപയോഗിച്ചത് . 2006 ല്‍ കലാവേദി ആരംഭിച്ച 'ആര്‍ട് ഫോര്‍ ലൈഫ്' എന്ന പദ്ധതിയുടെ ഭാഗമായാണ് കുട്ടികള്‍ക്കായുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ കലാവേദി നടത്തിവരുന്നത്. കേരളത്തിലും, അമേരിക്കയിലും ജീവകാരുണ്യരംഗത്ത്, പ്രേത്യക പരിഗണനയര്‍ഹിക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്കും, അശരണര്‍ക്കും വേണ്ടി കൂടുതല്‍ ശ്രദ്ധിക്കുന്നതിനാല്‍ 2015 മുതല്‍ ഫെഡറല്‍ ഗവണ്‍മെന്റിന്റെ അംഗീകാരത്തോടെ ഒരു 'ജീവകാരുണ്യ' സ്ഥാപനമായിട്ടാണ് കലാവേദി പ്രവര്‍ത്തിക്കുന്നത്.
കലാവേദിയുടെ 'അക്ഷരക്കൂട് ' മിത്രാനികേതന് കൈമാറി
കലാവേദിയുടെ 'അക്ഷരക്കൂട് ' മിത്രാനികേതന് കൈമാറി
കലാവേദിയുടെ 'അക്ഷരക്കൂട് ' മിത്രാനികേതന് കൈമാറി
കലാവേദിയുടെ 'അക്ഷരക്കൂട് ' മിത്രാനികേതന് കൈമാറി
കലാവേദിയുടെ 'അക്ഷരക്കൂട് ' മിത്രാനികേതന് കൈമാറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക