Image

മാലിന്യങ്ങള്‍ വീണ്ടും പുഴയിലേക്ക്! (ജോണ്‍ ഇളമത)

Published on 29 August, 2018
മാലിന്യങ്ങള്‍ വീണ്ടും പുഴയിലേക്ക്! (ജോണ്‍ ഇളമത)
ഉരുള്‍പൊട്ടിയ ഒഴുകിയ
മാലിന്യങ്ങള്‍ തിരികെ ഒഴുകി
രമ്യഹര്‍മ്മ്യങ്ങളില്‍ല്‍
പുഴുവും ചത്തമൃഗങ്ങളും
അഴുകിയ ജലമെവിടയും
പാമ്പും,തേളും ഒഴുകിയടിയുമീ
ജലധാരയിലെവിടയും.

പ്രളയമിറങ്ങി ചെളിയില്‍
മുങ്ങി വീടും പറമ്പും
ചെളിവാരി വൃത്തിയാക്കാന്‍
അന്യസംസ്ഥാനക്കാരെത്തി
കഴുകിവീട്ടു സാമാഗ്രികളൊക്കയും

ചെളിവാരി ഒഴുക്കി വീണ്ടും
പുഴയില്‍ ഒരു വീണ്ടുവിചാരമന്യേ
ഇരുളില്‍ തപ്പി നടക്കുമീ
പ്രളയത്തിന്‍ പൊരുള്‍ തേടി
ഡാമില്‍തടഞ്ഞു നിറഞ്ഞ വെള്ളം
പെരുമഴക്കൊപ്പമൊഴുക്കിയതോ!

പരിസ്തിയെ വെട്ടി നുറുക്കിയ
പ്രളയക്കെടുതിയില്‍ പൊലിഞ്ഞ
പച്‌നപരിഷക്കാരത്തിന്‍ ജഢം
ഒഴുകിനടക്കുമെവിടയും.

ഇനിയുമാരു തനിയാവര്‍ത്തനം
മഹാപ്രളയത്തിന്‍ ഭീകരമുഖംല്‍
കണ്ടിട്ടുമൊരു കൂസലില്തങ്കില്‍
ആരാണിതിനുത്തരവാദികള്‍?
നാംതന്നെ അല്ലയോ!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക