Image

സമ്മര്‍ സക്‌സസ് 2018

Published on 30 August, 2018
സമ്മര്‍ സക്‌സസ് 2018

കുവൈത്ത്: കുവൈത്ത് കേരള ഇസ് ലാഹി സെന്റര്‍ വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ ഫഹാഹീല്‍, സാല്‍മിയ, ഫര്‍വാനിയ, അബാസിയ, ജഹ്‌റ എന്നിവിടങ്ങളില്‍ നടത്തിവരുന്ന വെക്കേഷന്‍ മദ്രസ ക്ലാസുകളുടെ സമാപനവും വിദ്യാര്‍ഥികളുടെ കലാപരിപാടികളും സമ്മര്‍ സക്‌സസ് 2018 എന്ന പേരില്‍ ഓഗസ്റ്റ് 31 ന് (വെള്ളി) സംഘടിപ്പിക്കുന്നു. ഖുര്തുബ ഇഹ് യാ ഉത്തുറാസ് ഹാളില്‍ വൈകുന്നേരം നാലിനാണ് പരിപാടി. 

ഖുര്‍ആന്‍ പാരയണം, പ്രസംഗം, ഗാനം, സംഘഗാനം, കഥ പറയല്‍, ഓപ്പണ്‍ ക്വിസ് തുങ്ങിയ മത്സരങ്ങള്‍ക്കു പുറമെ രക്ഷിതാക്കള്‍ക്കായി പേരന്റിംഗ് ക്ലാസും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയച്ചു. വിവിധ മദ്രസകളില്‍ സംഘടിപ്പിച്ച ഇന്‍ഡോര്‍ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും സര്‍ട്ടിഫിക്കറ്റ് വിതരണവും പരിപാടിയില്‍ നിര്‍വഹിക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കും. 

വിവരങ്ങള്‍ക്ക് : 66014181, 66381831.

റിപ്പോര്‍ട്ട് : സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക