കേരളത്തിലെ ജനങ്ങളെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ രോഗമായിരുന്നു നിപ്പ. കോഴിക്കോട് നഗരത്തേയും ഭ്രാന്ത പ്രദേശത്തേയും നിപ്പ അടിമുടി പിടിച്ചു കുലുക്കിയിരുന്നു. ജനങ്ങള്‍ ഭീതിയിലൂടെയായിരുന്നു ആ ദിനങ്ങള്‍ കടന്നു പോയത്. എന്നാല്‍ ഇപ്പോള്‍ നിപ്പ വെള്ളിത്തിരയില്‍ എത്തുകയാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം മുതല്‍ സമൂഹമാധ്യമങ്ങളില്‍ വൈറസിനെ പോലെ പരക്കുകയാണ് ഈ ചിത്രം.
ആഷിഖ് അബുവാണ് നിപ്പയെ വെള്ളിത്തിരയില്‍ എത്തിക്കുന്നത്. വൈറസ് എന്ന് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്നലെ പുറത്തു വിട്ടിരുന്നു. ആ പോസ്റ്ററിലെ ചിത്രം തന്നെ മലയാളി ജനങ്ങളുടെ മനസ്സിലേയ്ക്ക് വേദനയുടേയും നെമ്ബരത്തിന്റേയും ഒരു പാട് കഥകള്‍ കൊണ്ട് വരുന്നുണ്ട്. വൈറസിനെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി സംവിധായകന് ആഷിഖ് അബു .
നിപ്പ തന്നെയാണ് സിനിമയുടെ പ്രമേയം. കഴിഞ്ഞ മൂന്ന് നാല് മാസമായി ഈ സിനിമ മനസ്സിലുണ്ട്. അന്ന് മുതല്‍ തന്നെ ഇതിന്റെ പ്രാരംഭ പരിപാടികള്‍ ആരംഭിച്ചിരുന്നു. ഇപ്പോള്‍ ചിത്രത്തിനെ കുറിച്ച് പ്രഖ്യാപിക്കാനുള്ള ഒരു ഘട്ടത്തിലെത്തി നില്‍ക്കുകയാണെന്നും അഷിഖ് അബു പറഞ്ഞു.