Image

ന്യുയോര്‍ക്കില്‍ സംയുക്ത ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷന്‍

ജോര്‍ജ് തുമ്പയില്‍ Published on 04 September, 2018
ന്യുയോര്‍ക്കില്‍ സംയുക്ത ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷന്‍
ന്യുയോര്‍ക്ക്: കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചസ് ഓഫ് ബ്രൂക്ക്ലിന്‍, ക്വീന്‍സ്, ലോങ് ഐലന്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംയുക്ത ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷന്‍ നടത്തുന്നു. സെപ്റ്റംബര്‍ 14 മുതല്‍ 16 വരെ ഫ്‌ലോറല്‍ പാര്‍ക്കിലെ ഔവര്‍ ലേസി ഓഫ് ദി സ്‌നോസ് റോമന്‍ കാത്തലിക്ക് ചര്‍ച്ചില്‍ (258-15 80th Ave, Fooralpark, Ny-11004) വെച്ചാണ് ത്രിദിന കണ്‍വന്‍ഷന്‍ നടക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് 6.30 മുതല്‍ 7 വരെ നമസ്‌ക്കാരവും മധ്യസ്ഥ പ്രാര്‍ത്ഥനയും ഉണ്ടാവും.

സുവിശേഷ പ്രസംഗത്തിന് മുന്‍പും പിന്‍പും ഫാ. ജോണ്‍ തോമസിന്റെ നേതൃത്വത്തില്‍ ജോസഫ് പാപ്പന്‍ ഈണം പകര്‍ന്ന ഗാനങ്ങള്‍ യോഗത്തെ ധന്യമാക്കും. മൂന്നു ദിവസങ്ങളിലും ഫാ. ഐസക്ക് ബി. പ്രകാശ് (വികാരി-സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ചര്‍ച്ച്, ഹൂസ്റ്റണ്‍) സുവിശേഷ യോഗം നയിക്കും. ഞായറാഴ്ച വൈകുന്നേരം അലഹബാദ് ഭദ്രാസന അധ്യക്ഷന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ അനുഗ്രഹ പ്രഭാഷണം നടത്തുകയും ആശീര്‍വാദം നല്‍കുകയും ചെയ്യും.
സ്‌തോത്ര കാഴ്ചയില്‍ നിന്ന് ലഭിക്കുന്ന തുക കേരളത്തിന്റെ ദുരിത നിവാരണ സംരംഭങ്ങള്‍ക്കായി നല്‍കും
വിവരങ്ങള്‍ക്ക്: പ്രസിഡന്റ് ഫാ. ജോണ്‍ തോമസ് ആലുംമൂട്ടില്‍ : 516 996 488,, സെക്രട്ടറി തോമസ് വര്‍ഗീസ് : 917 731 7493, ട്രഷറാര്‍ ഫിലിപ്പോസ് സാമുവല്‍ : 516 312 2902, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ : മേരി ജോണ്‍, സിബു ജേക്കബ്, ഗായഗസംഘം കോ-ഓര്‍ഡിനേറ്റര്‍: ഫെനു മോഹന്‍, മിനി കോശി.
ന്യുയോര്‍ക്കില്‍ സംയുക്ത ഓര്‍ത്തഡോക്‌സ് കണ്‍വന്‍ഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക