Image

ട്രൈസ്റ്റേറ്റ് മലയാളികള്‍ കാന്‍ജ് ഗ്രാന്‍ഡ് കേരള ഫണ്ട് റെയ്‌സര്‍ ഓണം ആഘോഷങ്ങള്‍ക്കായി ഒരു കുടക്കീഴില്‍

ജോസഫ് ഇടിക്കുള. Published on 05 September, 2018
ട്രൈസ്റ്റേറ്റ് മലയാളികള്‍ കാന്‍ജ് ഗ്രാന്‍ഡ് കേരള ഫണ്ട് റെയ്‌സര്‍ ഓണം ആഘോഷങ്ങള്‍ക്കായി ഒരു കുടക്കീഴില്‍
ന്യൂജേഴ്‌സി : കേരള അസ്സോസിയേഷന്‍ ഓഫ്  ന്യൂ ജേഴ്‌സി (കാന്‍ജ്)  റീ ബില്‍ഡ് കേരള കാമ്പയിനിന്റെ ഭാഗമായി നടത്തുന്ന കാന്‍ജ് ഗ്രാന്‍ഡ് കേരള  ഫണ്ട് റെയ്‌സര്‍ പരിപാടികള്‍ക്ക് പൂര്‍ണ പിന്തുണയുമായി ട്രൈസ്റ്റേറ്റ് മലയാളികള്‍, സെപ്തംബര്‍ 8 ശനിയാഴ്ച ന്യൂജേഴ്‌സി ഈസ്റ്റ് ബ്രോണ്‍സ്‌വിക്കിലുള്ള  ജോ ആന്‍ മജെസ്‌ട്രോ പെര്‍ഫോമിംഗ് ആര്‍ട്‌സ് സെന്ററില്‍ വച്ച് നടത്തപ്പെടുന്ന ഫണ്ട് റെയ്‌സര്‍ പരിപാടികള്‍ക്കാണ്  മറ്റു സ്‌റ്റേറ്റുകളില്‍ നിന്നുമുള്ള മലയാളികളും സംഘടനകളും പിന്തുണയുമായി കാന്‍ജ് ഓണം ചടങ്ങുകളില്‍ പങ്കെടുക്കുന്നത്,

എല്ലാ വര്‍ഷവും ഓണത്തിന് ഒത്തുകൂടുന്ന  മലയാളികള്‍ പതിനായിരങ്ങളെ ദുരിതത്തിലാഴ്ത്തിക്കൊണ്ട് ഒഴുകിക്കയറിയ കഷ്ടപ്പാടുകള്‍ക്ക് അറുതി വരുത്തുവാന്‍ ലോകമെമ്പാടുമുള്ള മലയാളികളോട് തോള്‍  ചേര്‍ന്ന് ജാതി മത വര്‍ഗ വര്‍ണ ഭാഷകള്‍ക്ക് അതീതമായി ചടങ്ങുകള്‍ റദ്ദാക്കി കേരളത്തിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചപ്പോള്‍ ഇല്ലാതെയായ ഒരു അവസരമാണ് ഈ ഓണം ആഘോഷച്ചടങ്ങുകളിലൂടെ െ്രെടസ്‌റ്റേറ്റ് മലയാളികള്‍ക്ക് തിരികെ ലഭിക്കുന്നത്,  കേരളത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ശേഖരിക്കുവാന്‍ ഒരു അവസരം കൂടി കൈവരുന്നതില്‍ ഉള്ള സന്തോഷവും മലയാളികള്‍ മറച്ചു വെക്കുന്നില്ല,

സെപ്തംബര്‍ 8 ശനിയാഴ്ച ഉച്ചക്ക് പതിനൊന്നു മണിയോട് കൂടെ ആരംഭിക്കുന്ന ചടങ്ങുകളില്‍ ചെണ്ടമേളത്തോടും താലപ്പൊലിയോടും കൂടി മാവേലി മന്നനെ വരവേല്‍ക്കുകയും ചടങ്ങിലേക്ക് ആനയിക്കുകയും നൃത്ത നൃത്യങ്ങളും ചെറു നാടകവും കൂടാതെ ന്യൂ ജേഴ്‌സി അര്‍ബന്‍ ബീറ്റ്‌സ് അവതരിപ്പിക്കുന്ന 'തുമ്പപ്പൂവ്' എന്ന ഗാനമേള വിത്ത് ലൈവ് ഓര്‍ക്കസ്ട്ര തുടങ്ങിയ എന്റര്‍ടൈന്‍മെന്റ് പ്രോഗ്രാമുകളും ഉണ്ടായിരിക്കും, സിത്താര്‍ പാലസ് ഒരുക്കുന്ന വിഭവ സമൃദ്ധമായ ഓണസദ്യ ഓണാഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുന്നു.

കേരളാ ചേംബര്‍ ഓഫ് കോമേഴ്‌സ് ഓഫ് നോര്‍ത്ത് അമേരിക്കയും (കെ സി സി എന്‍ എ ) കാന്‍ജിനൊപ്പം ഈ സംരംഭത്തില്‍ ഒപ്പമുണ്ടെന്ന് ഫണ്ട് റെയ്‌സിംഗ് ചെയര്‍ അനിയന്‍ ജോര്‍ജ്, ചെയര്‍മാന്‍ ദിലീപ് വര്‍ഗീസ് എന്നിവര്‍ അറിയിച്ചു,

പ്രസിഡന്റ് ജെയിംസ് ജോര്‍ജ്, ജനറല്‍ സെക്രട്ടറി ദീപ്തി നായര്‍, ട്രഷറര്‍ ജോസഫ് ഇടിക്കുള, ജോയിന്റ് ട്രഷറര്‍ ബൈജു വര്‍ഗീസ്, കണ്‍വീനര്‍മാരായ റോയ് മാത്യു, ജയ് കുളമ്പില്‍, കോ കണ്‍വീനേഴ്‌സ് ആയ ബിന്‍സി ഫ്രാന്‍സിസ്, തുമ്പി അന്‍സൂദ്,ജോയിന്റ് ട്രഷറര്‍ ബൈജു വര്‍ഗീസ്, വൈസ് പ്രസിഡന്റ് ജയന്‍ എം ജോസഫ്, ജോയിന്റ് സെക്രട്ടറി ജിനേഷ് തമ്പി, സഞ്ജീവ്കുമാര്‍  കൃഷ്ണന്‍ (പബ്ലിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ്)  സോഫി വില്‍സണ്‍ (ചാരിറ്റി അഫയേഴ്‌സ്), ജൂഡി പോള്‍ (യൂത്ത് അഫയേഴ്‌സ്), സൗമ്യ റാണ (കള്‍ച്ചറല്‍  അഫയേഴ്‌സ്) ബസന്ത് എബ്രഹാം  കൂടാതെ  ട്രസ്റ്റി ബോര്‍ഡ് മെംബറും  ഫോമാ ജനറല്‍ സെക്രട്ടറിയുമായ  ജിബി തോമസ് മോളോപറമ്പില്‍, മാലിനി നായര്‍, ജോസ് വിളയില്‍, അലക്‌സ് മാത്യു തുടങ്ങി എല്ലാവരും കാന്‍ജ്  കെ സി സി എന്‍ എ കേരള ഫ്‌ളഡ്  റിലീഫ് ഫണ്ട് റെയ്‌സിംഗ് പ്രോഗ്രാമിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി പിന്നണിയിലുണ്ട്,
കൂടുതല്‍ വിവരങ്ങള്‍ക്കും പ്രവേശന ടിക്കറ്റുകള്‍ക്കും visit .www.kanj.org or

ട്രൈസ്റ്റേറ്റ് മലയാളികള്‍ കാന്‍ജ് ഗ്രാന്‍ഡ് കേരള ഫണ്ട് റെയ്‌സര്‍ ഓണം ആഘോഷങ്ങള്‍ക്കായി ഒരു കുടക്കീഴില്‍
ട്രൈസ്റ്റേറ്റ് മലയാളികള്‍ കാന്‍ജ് ഗ്രാന്‍ഡ് കേരള ഫണ്ട് റെയ്‌സര്‍ ഓണം ആഘോഷങ്ങള്‍ക്കായി ഒരു കുടക്കീഴില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക