Image

ശശി അഥവാ സസി (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

Published on 06 September, 2018
ശശി അഥവാ സസി (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
കേരളത്തിലെ സോഷ്യല്‍ മിഡിയയില്‍ എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണ് ശശി എന്ന പേരിന് എന്തെങ്കിലും കുഴപ്പം ഉണ്ടോ.ഷൊര്‍ണൂര്‍ എം.എല്‍.എ: പി.കെ. ശശിക്കെതിരേ വീണ്ടും ലൈംഗികാരോപണവിവാദം ഉണ്ടായപ്പോള്‍ ഇത് മൂന്നാമത്തെ ശശിയാണ് ആരോപണവിധേയാനാകുന്നത് .

ശശിമാര്‍ക്ക് ഇത് എന്ത് കാലം, നാട്ടിലുള്ള നാനാജാതി മതസ്ഥാര്‍ക്കും യഥേഷ്ടം പീഡനം നടത്താമെങ്കിലും ശശിമാരെമാത്രം തെരഞ്ഞു പിടിച്ചു മാധ്യമ ചര്‍ച്ച നടത്തുകയാണ് എന്നാണ് ഒരു കൂട്ടരുടെ അഭിപ്രായം.

ഡിവൈഎഫ്ഐ ജില്ലാകമ്മറ്റിയംഗമായ ഒരു പെണ്‍കുട്ടി ആദ്യം ഇതേ ഘടകത്തില്‍തന്നെ പരാതിയുന്നയിക്കുന്നത് . പാലക്കാട് എം പി രാജേഷിനും പരാതി നല്‍കിയിരുന്നുവെങ്കിലും പെണ്‍കുട്ടികളുടെ മാനത്തിനു വേണ്ടി വാദിക്കുന്ന രാജേഷും കൈമലര്‍ത്തി.പരാതി സ്വീകരിക്കാതെ നേതൃത്വം തഴഞ്ഞപ്പോള്‍, സിപിഎം നേതാക്കള്‍ക്ക് പെണ്‍കുട്ടി പരാതി നല്‍കിയതോടെയാണ് ഇത് മാധ്യമ ചര്‍ച്ചആകുന്നത്.യുവതി പരാതി നല്‍കിയതായി സ്ഥിരീകരിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിതല അന്വേഷണം നടക്കുകയാണെന്നറിയിച്ചിട്ടുണ്ട്. മന്ത്രി എ കെ ബാലനെയും,പി കെ ശ്രീമതിയെയും സംഭവം അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഇത്തരവിട്ടു.ഏറ്റവും രസകരമായ കാര്യം ഇത്തരം വിഷയങ്ങളില്‍ കേസ് എടുക്കേണ്ട വനിതകളുടെ ആശ്രയമായ വനിതാ കമ്മീഷന്‍ അധ്യക്ഷ ജോസഫൈന്‍ പറഞ്ഞത് ഇത്തരം തെറ്റുകള്‍ മനുഷ്യ സഹജമാണെന്നാണ് .ജോസഫൈനെ സോഷ്യല്‍ മീഡിയയില്‍ വളഞ്ഞിട്ട് ആക്രമിക്കുകയാണ് ഇപ്പോള്‍ ട്രോളര്‍മാര്‍ . എന്നാല്‍ കേന്ദ്ര വനിതാ കമ്മീഷന്‍ കേസ്അ എടുത്തുകഴിഞ്ഞു.നല്ലകാര്യം.

അതെ സമയം ലൈംഗികാരോപണം ഉണ്ടായിട്ടും പരാതി പോലീസിന് കൈമാറാത്തത് എന്താണ് കാരണം എന്നാണ് ശശി വിരോധികളുടെ ചോദ്യം.

നെയ്യാറ്റിന്‍കരയുള്ള ഒരു വലതുപക്ഷ എം.എല്‍.എ ക്ക് ഇതുപോലുള്ള ലൈംഗികാരോപണവിവാദം ഉണ്ടായപ്പോള്‍ ആ എം.എല്‍.എ യെ തുറുങ്കില്‍ അടച്ച ഈ സര്‍ക്കാര്‍ തന്നെയാണ് ശശി എം.എല്‍.എ ക്ക് അതെ ഗതി വന്നപ്പോള്‍ പാര്‍ട്ടിതല അന്വേഷണം നടക്കുകയാണെന്നറിയിക്കുന്നത്. പാര്‍ട്ടി അന്വേഷണം നടത്തി കുറ്റകാരന്‍ ആണെന്ന് തെളിഞ്ഞു കഴിഞ്ഞാല്‍ അദ്ദേഹത്തെ നിയമത്തിന് വിട്ടുകൊടുക്കും എന്നാണ് അറിയിപ്പ്. അവള്‍ക്കൊപ്പവും,ആയിഷയ്‌ക്കൊപ്പവും നിന്ന സൈബര്‍ സഖാക്കന്മാര്‍ ഇപ്പോള്‍ ലോങ്ങ് ലീവിലാണെന്നു തോന്നും സോഷ്യല്‍ മീഡിയ നോക്കിയാല്‍ .നാഴികയ്ക്ക് നാല്പതുവട്ടം സ്തുതിയുമായി ഇറങ്ങിയവര്‍ക്കാര്‍ക്കും ഇപ്പോള്‍ അനക്കമില്ല .

ഇത് കേരളത്തില്‍ മാത്രമുള്ള കാര്യം ആണെന്ന് തോന്നുന്നു പാര്‍ട്ടിയില്‍യുള്ളവര്‍ കുറ്റം ചെയ്താല്‍ പാര്‍ട്ടി അന്വേഷിക്കും , സഭക്കാര്‍ പറയുന്നു സഭയിലുള്ളവര്‍ കുറ്റം ചെയ്താല്‍ സഭ അന്വേഷിക്കും. ഇവിടെ പോലീസും കോടതിയും ആര്‍ക്കുവേണ്ടിയാണ് എന്ന് പലരും ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ഈ അടുത്ത കാലത്തു പ്രമാദമായ കേസ് അന്വേഷിക്കുന്ന ഡി.വൈ .എസ്.പിക്ക് ടിപ്പര്‍ ലോറിയില്‍ നിന്നും തലനാരിന് ഇടയില്‍ ആണ് ജീവന്‍ തിരിച്ചു കിട്ടിയത്. ഇന്ന് ഗുണ്ടാ സംഘങ്ങള്‍ പൂണ്ടു വിളയാടുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. 

അന്വേഷണഉദ്യോഗസ്ഥര്‍ക്കുപോലും ഒന്നും ചെയ്യാന്‍സാധിക്കാത്ത അവസ്ഥ .പ്രളയക്കെടുതിയില്‍ സര്‍ക്കാര്‍ നടത്തിയ സേവനകള്‍ക്കൊക്കെ എല്ലാ സ്ഥലത്തുനിന്നും സഹായവും അഭിനന്ദനവും ലഭിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഭരണമുന്നണിയിലെ ഒരു എം.എല്‍ എ ക്കെതിരെ ഒരു ലൈംഗിക ആരോപണം ഉണ്ടായത് ഇടതു പക്ഷത്തിന്റെ ശോഭകെടായി മാറി .ഒരു പക്ഷെ പെണ്‍കുട്ടിയുടെ പരാതി കിട്ടിയപ്പോള്‍ തന്നെ ഉചിതമായ നടപടി സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു എങ്കില്‍ ജനങ്ങള്‍ കയ്യടിച്ചേനെ .ഇതിപ്പോള്‍ പാല്‍പ്പാത്രത്തില്‍ മീന്തുള്ളി വീണപോലെ ആയി കാര്യങ്ങള്‍ .
എന്ത് ഭൂകമ്പം ഉണ്ടായാലും പാര്‍ട്ടി അത് അതിജീവിക്കും
അതാണല്ലോ സി പി എം 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക