Image

2019 സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍: കിക്കോഫ് 16 നു ഹൂസ്റ്റണില്‍

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 09 September, 2018
2019 സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍: കിക്കോഫ് 16 നു ഹൂസ്റ്റണില്‍
ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ 2019 ഓഗസ്ത് ഒന്ന് മുതല്‍ നാലു വരെ നടക്കുന്ന നടക്കുന്ന ഏഴാമത് സിറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്റെ റജിസ്ട്രേഷന്‍ കിക്കോഫ് സെപ്റ്റംബര്‍ 16 ഞായറാഴ്ച ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഫോറോനാ ദേവാലയത്തില്‍ നടക്കും. സിറോ മലബാര്‍ രൂപതാ സഹായ മെത്രാനും കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനറുമായ മാര്‍. ജോയ് ആലപ്പാട്ട് കിക്കോഫ് നിര്‍വഹിക്കും.

ചടങ്ങില്‍ ഫൊറോനാ വികാരിയും കണ്‍വന്‍ഷന്‍ കണ്‍വീനറുമായ വികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍, യൂത്ത് കണ്‍വീനര്‍ ഫാ. രാജീവ് വലിയവീട്ടില്‍, കണ്‍വന്‍ഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ക്കൊപ്പം റീജണിലെയും ഇടവകയിലെയും വിശ്വാസി സമൂഹവും പങ്കെടുക്കും. കണ്‍വന്‍ഷനായി തയാറാക്കിയിരിക്കുന്ന പ്രത്യക വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും മാര്‍ ജോയ് ആലപ്പാട്ട് ചടങ്ങില്‍ നിര്‍വഹിക്കും.

ഫൊറോനായില്‍ നിന്നു പരമാവധി കുടുംബങ്ങളെ രജിസ്ട്രേഷന്‍ കിക്കോഫില്‍ പങ്കെടുപ്പിക്കുമെന്നു കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അലക്സാണ്ടര്‍ കുടക്കച്ചിറ , വൈസ് ചെയര്‍മാന്‍ ബാബു മാത്യു പുല്ലാട്ട് , ജോസ് മണക്കളത്തില്‍ എന്നിവര്‍ പറഞ്ഞു. തുടര്‍ന്ന് രൂപതയിലെ മറ്റു ഇടവകകളിലും കണ്‍വന്‍ഷന്റെ കിക്കോഫുകള്‍ സംഘടിപ്പിക്കും.

നോര്‍ത്ത് അമേരിക്കയിലെ നാല്‍പതോളം സിറോ മലബാര്‍ ഇടവകകളില്‍ നിന്നും, നാല്‍പ്പത്തഞ്ചോളം മിഷനുകളില്‍ നിന്നുമായി അയ്യായിരത്തില്‍പ്പരം വിശാസികള്‍ പങ്കെടുക്കുന്ന 2019 സിറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍ ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഫൊറോനയുടെ ആഭിമുഖ്യത്തിലാണ് നടക്കുന്നത്.  
Join WhatsApp News
ഒസേപ്പച്ചൻ 2018-09-10 15:16:49
എന്ന പരിപാടി നടക്കാൻ പോകുന്നത് ? ബിശോപ്പുമാരേയും  അച്ഛന്മാരേയും  കെട്ടി  മുത്തി  എഴുന്നെള്ളിക്കൽ . അവരുടെ  നീണ്ട  ബോറിങ്  പ്രസംഗം  ഉപദേശം  കേൾക്കൽ .  അവരുടെ  ഭരണം  ലീഡർഷിപ് . അൽമാനിക്കു  വല്ലഗുണവും  ഉണ്ടോ . ഇല്ല . എല്ലാം അവർ  തീരുമാനിക്കുന്നു . ചുമ്മാ  കുറെ  നോക്കുകുത്തി  കാഴിവില്ലാത്ത  ഇറാൻ  മൂളികളായവരെ  കമ്മിറ്റി  എടുക്കുന്നു . അവർ അടിമകൾ മാത്രം . സാധാരണക്കാരുടെ  പണം പിടിങ്ങുന്നു . സത്യം  പറയുന്നവരെ  പള്ളിപ്രസംഗത്തിൽ  തിരുവാക്കു്  എതിരില്ല  എന്ന  മട്ടിൽ ഒതുക്കി  അച്ചന്മാർ  വായിട്ടലക്കുന്നു . കൺവെൻഷന്  വരുന്ന  ഒരച്ഛനും  ബിഷൊപ്പിനും  ഒന്നും ഫ്രീ ആയി  കൊടുക്കരുത് . അവരും  എല്ലത്തിനും  പണം  ചെലവ്  തരണം . ആരോപണ  വിധയമായ  ഫ്രാങ്കൊ -ആലഞ്ചേരി  തുടങ്ങായവരെ  ചുമ്മാ  കെട്ടി  ഇവിടെ  ഇതിനു  കൊണ്ടുവരരുത് .  ഇതൊരു  രൂപത  അൽമാനി  ജന  കൺവെൻഷൻ ആയി  കരുതണം . സത്യം  നിയമം  പറയുന്ന  സാദാരണകാരായ  ആളുകളുടെ  മീതെ  കുതിര  കയറരുത് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക