Image

രാജാസ്ഥാന് പിന്നാലെ ആന്ധ്രപ്രദേശും ഇന്ധന വില കുറച്ചു

Published on 10 September, 2018
രാജാസ്ഥാന് പിന്നാലെ ആന്ധ്രപ്രദേശും ഇന്ധന വില കുറച്ചു
ഹൈദരബാദ്:  ആന്ധ്രാപ്രദേശില്‍ പെട്രോളിനും, ഡീസലിനും ലിറ്ററിന് 2 രൂപ കുറച്ചു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തിങ്കളാഴ്ച നിയമസഭയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതുക്കിയ വില ചൊവ്വാഴ്ച മുതല്‍ നിലവില്‍ വരും.

ഇന്ധന വില കൂടിയതിനാല്‍ സാധാരണക്കാരായ ജനങ്ങള്‍ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്. ഇന്ധന വില 2 രൂപ കുറയ്ക്കുന്നതിലൂടെ ചെറിയ ആശ്വാസം അവര്‍ക്ക് നല്‍കാനാവും. ഇത്തരത്തില്‍ ഇന്ധന വില കുറയ്ക്കുന്നതിലൂടെ സംസ്ഥാനത്തിന് 1,120 കോടിയുടെ നഷ്ടമുണ്ടാവും. എന്നാല്‍ ആ ബാദ്ധ്യത ഏറ്റെടുക്കാന്‍ ഞങ്ങള്‍ തയ്യാറാണ്-ചന്ദ്രബാബു 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക