Image

അറസ്റ്റ് ഇത്രയും വൈകുന്നതിനെതിരെ സംവിധായകന്‍ മേജര്‍ രവി

Published on 11 September, 2018
അറസ്റ്റ് ഇത്രയും വൈകുന്നതിനെതിരെ സംവിധായകന്‍ മേജര്‍ രവി

ഒരു സ്ത്രീ നല്‍കിയ പരാതിയില്‍ അറസ്റ്റ് ഇത്രയും വൈകുന്നതിനെതിരെ സംവിധായകന്‍ മേജര്‍ രവി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നത് വൈകുന്നതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ നടത്തിവരുന്ന സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചെത്തിയതാണ് മേജര്‍ രവി.

'നടന്‍ ദിലീപിനെയും ഇതുപോലെയൊരു പരാതിയുടെ പേരിലാണ് അറസ്റ്റ് ചെയ്യുന്നത്. ആ സമയത്ത് ദിലീപിനും പറയാമായിരുന്നു എനിക്ക് എന്റെ സംഘടന ഉണ്ട്, അമ്മ. ആ സംഘടന അന്വേഷണം നടത്തിയിട്ട് എന്നെ അറസ്റ്റ് ചെയ്താല്‍ മതിയെന്ന്. അതാരും ചെയ്തില്ല. അപ്പോള്‍ ഇതുപോലെയുള്ള അക്രമങ്ങള്‍ക്ക് സംഘടനകളുടെ ശക്തി ഉപയോഗിച്ച് പിന്തുണയ്ക്കാന്‍ പാടില്ല'. മേജര്‍ രവി പറയുന്നു.

ഇങ്ങനെയൊരു കാര്യത്തിന് രാഷട്രീയ പിന്തുണ ലഭിക്കുന്നുണ്ടെങ്കില്‍ ആ രാഷട്രീയ പാര്‍ട്ടിക്കാരെ താന്‍ അപലപിക്കുന്നുവെന്നും മേജര്‍ രവി വ്യക്തമാക്കി. ഒരാളെ രക്ഷിക്കാനായി ഒരു സമൂഹത്തിനെ ബലിയാടാക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്.
Join WhatsApp News
sathya visvaasi 2018-09-11 08:09:28
ഇതാ ക്രൈസ്തവ വിരുദ്ധര്‍ എല്ലാം സമരപ്പന്തലില്‍. കന്യാസ്ത്രി മോള്‍ക്ക് സന്തോഷമായിക്കാണുമല്ലൊ.
ഹിന്ദുവിനു ഒരു നീതി, ക്രിസ്ത്യാനിക്ക് വേറെ നീതി എന്നു ഇനി പറയും. വര്‍ഗീയത കൂടും.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്നത് ബലാല്‍ സംഗമാണെന്നു വിശ്വസിക്കാന്‍ ഞങ്ങളാരും മണ്ടന്മാരല്ല. പക്ഷെ ഈ സ്ഥിതി ഉണ്ടാക്കിയ ആ --മോനെ തൊഴിച്ചു സഭക്കു പുറത്താക്കണം 
oru visvaasi 2018-09-11 08:56:24
വലിയ ഗൂഡാലോചനയാണ്. ബിഷപ്പുമാരെ ചൊല്പ്പടിയിലാക്കാന്‍ ശ്രമിക്കുന്ന സംഘടനയാണു സമരം നടത്തുന്നത്.
ഫ്രാങ്കോയെ മുന്നില്‍ നിര്‍ത്തി സഭക്കെതിരെ കളിക്കുന്നു. അതങ്ങു മനസിലിരിക്കട്ടെ 
Tom abraham 2018-09-11 12:27:51

Major Ravi s Minor irrational comparison with Dileep issue. This Nun says 13 rapes . Incredible, she kept quite all these years !

കപ്യാർ 2018-09-11 15:07:53
സഭയെ തകർക്കുന്നത് സഭക്കുള്ളിൽ തന്നെ ഉള്ളവർ ആണ് അല്ലാതെ പുരോഹിതർ പറയും പോലെ പുറത്തു നിന്നും ഉള്ളവർ അല്ല 
ദിലീപ് കേസ്സു വിട്ടുകള വേറെയും കേസ്സുകൾ ഉണ്ടല്ലോ. എം വിൻസെന്റ് എം എൽ എ, ബോഡി ബിൽഡർ അറസ്റ്റ്. ആശാ രാം ബാപ്പു, ഗുർമീത് സിങ്, കാഞ്ചി മഠത്തിപതി തുടങ്ങി ഒത്തിരി എണ്ണം. എന്നും ഈ ഫ്രാങ്കോക്ക്‌ മാത്രം എന്ത കൊമ്പുണ്ടോ? 
രാജ്യത്തെ നിയമ വ്യവസ്ഥ എന്ത് കൊണ്ട് ക്രിസ്ത്യാനിക്ക് ബാധകം അല്ല എന്നുണ്ടോ ? നമ്മൾ എന്തിനാണ് ഈ പെണ്ണ് പിടിയനു വേണ്ടി വാദിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. എന്ത് ചെറ്റത്തരവും കൊലപാതകങ്ങൾ വരെ നടത്തിയാലും അതിനെ ചോദ്യം ചെയാൻ പാടില്ല എന്നാണു ഭൂരിപക്ഷ്ടം വിശ്വാസികളുടെയും നിലപാട്. വേട്ടക്കാരനൊപ്പം നിൽക്കുക അതിനുള്ള സ്വാതന്ത്യത്തെ ചോദ്യം ചെയ്യുന്നില്ല, പക്ഷെ സ്വന്തം വീട്ടിൽ സംഭവിക്കുമ് വരെ കാത്തിരിക്കണോ ?
Catholic 2018-09-11 16:08:55
സംഗം എന്നാൽ ബലാൽ എന്ന് അർത്ഥമില്ല 
അറസ്റ്റ് വേണ്ട 
അയാളെ പുറത്താക്കിയാൽ മതി 

GEORGE 2018-09-11 16:35:57

ആദ്യം പീഡിപ്പിച്ചപ്പോൾ മിണ്ടിയില്ല പോലും.. മിണ്ടിയിരുന്നെങ്കിൽ എന്തായിരിക്കും അവസ്ഥ എന്ന് ആലോചിച്ചിട്ടുണ്ടോ?? അത് മനസ്സിലാവണമെങ്കിൽ ഈ സന്യാസി സമൂഹത്തിന്റെ ജീവിതം കൂടി അല്പം മനസ്സിലാക്കണം..

പണ്ടൊക്കെ ഏഴും എട്ടും മക്കൾ ഉള്ള വീടുകൾ.. മക്കളെ പഠിപ്പിക്കുവാനും ചിലവുകൾ നടത്താനും പാടുപെടുന്ന മാതാപിതാക്കൾ പലപ്പോഴും ഓർത്തുകാണും.. ഒരാൾ മഠത്തിൽ പോകട്ടെ.. ചില പെൺകുട്ടികൾ എങ്കിലും ഓർത്തു കാണും ഞാൻ മഠത്തിൽ പോയി എങ്കിലും ഈ ദാരിദ്ര്യം അല്പം കുറയട്ടെ എന്ന്.. അതിനുമപ്പുറം കൃത്യമായ ദൈവവിളി എന്ന് കരുതി പോയവരും. പക്ഷേ ഇവരൊക്കെ പോയപ്പോൾ എല്ലാം ഉപേഷിച്ചു ആണ് പോയത്.. വീട് ഉപേക്ഷിച്ചു, മാതാപിതാക്കളെ, സഹോദരങ്ങളെ ഒക്കെ ഉപേക്ഷിച്ചു പോയവർ പതിയെ പതിയെ അവർക്ക് അന്യരായി തീരുകയും ചെയ്തു . വർഷത്തിൽ ഒരിക്കൽ, ചിലപ്പോൾ രണ്ടും മൂന്നും വർഷത്തിലൊരിക്കൽ വീട് സന്ദർശിക്കുന്നവർ... വീട്ടുകാർക്ക് ഒരു കൊന്തയ്ക്കും ഈശോപടത്തിനും അപ്പുറം മറ്റൊന്നും നൽകാൻ കഴിവില്ലാത്തവർ.. കോൺവന്റിന്റെ മതില്കെട്ടുകള്ക്കുള്ളിൽ ജീവിതം തടവിലാക്കിയവർ.. മേലധികാരികൾ പറയുന്നതിന് അപ്പുറം മറുത്തൊന്നും ചെയ്യാൻ സാധിക്കാത്തവർ അല്ലെങ്കിൽ ചെയ്യാൻ വിലക്കുള്ളവർ.. സമൂഹത്തിലെ ഏതെങ്കിലും നിയമസംവിധാനങ്ങളോടോ അധികാര സ്ഥാപനങ്ങളോടോ ഒരുതരത്തിലും ബന്ധമില്ലാത്തവർ.. പഠിപ്പിക്കുന്നതിന് അപ്പുറം ഉള്ള മറ്റൊരു ലോകത്തെ അറിയാത്തവർ.. ഒരു കന്യാസ്ത്രീയുടെ യാത്ര ഒരു oneway ട്രാഫിക് പോലെ ആണ്.. തിരിച്ചു വരാൻ വഴിയില്ലാത്ത യാത്ര..

ആരെയാണ് അവർ എതിർക്കേണ്ടത്?? അധികാരത്തിന്റെ മൂർത്തീഭാവത്തെ.. ആജ്ഞാപിച്ചാൽ അടിയൻ എന്ന് വിളിച്ചു മുന്നിൽ നിൽക്കുന്ന പ്രജകളും നിയമപാലകരും ഭരണാധികാരികളും ഉള്ള ഒരുവനോട്... ഒരു വാക്കിൽ അവരെ നിശ്ശബ്ദയാക്കാൻ കഴിവുള്ളവനോട്..

ഇനി അവർ ആദ്യമേ പ്രതികരിച്ചു എന്ന് കരുതുക .. എന്താകുമായിരുന്നു അവസ്ഥ... പത്തും പതിനഞ്ചും പീഡനങ്ങളുടെ തെളിവുകൾ നശിപ്പിക്കാൻ കഴിവുള്ളവർക്ക് ഒരു തെളിവ് ഇല്ലാതാക്കാൻ ആണോ ബുദ്ധിമുട്ട്?? അദ്ദേഹത്തിന് ഒരു തെറ്റ് പറ്റി.. നിനക്ക് ഷമിച്ചുകൂടെ എന്നായിരിക്കും ഉപദേശങ്ങൾ.. ഇനി അതൊന്നും വകവയ്ക്കാതെ പ്രതികരിച്ചു സഭാവസ്ത്രം ഊരി പുറത്തു വന്നാൽ ആര് സംരക്ഷിക്കും അവളെ?? മഠം ചാടി എന്ന പേര് വിളിച്ചു ആക്ഷേപിക്കില്ലേ സഭയും സമൂഹവും കുടുബവും??? മിക്കവരുടെയും മാതാപിതാക്കൾ ഒക്കെ മരിച്ചു മണ്മറഞ്ഞു കാണും.. എത്ര സഹോദരങ്ങൾ കാണും അവളെ സംരക്ഷിക്കാൻ?? അല്ലെങ്കിൽ സ്വന്തം ജീവിതം കരുപിടിപ്പിക്കുന്നതിനിടയിൽ ആ സഹോദരന് പറ്റുമോ ഇവളെ കൂടി സംരക്ഷിക്കാൻ.. അല്ലെങ്കിൽ ഇനിയൊരു കുടുംബ ജീവിതം ഇവൾക്കുണ്ടാകുമോ?? കല്ലെറിയുന്ന സമൂഹം ഇത് കാണണം.. എല്ലാ വഴികളും അടഞ്ഞൊരു ലോകമാണ് പുറത്തേക്കു വരുന്ന ഒരു സന്യാസിനിയെ കാത്തിരിക്കുന്നത് .. അങ്ങനെ ഒരു ലോകത്തേയ്ക്ക് വരാൻ അവൾക്കാകുമോ.. ശ്രമിച്ചു കാണും പിടിച്ചു നില്കാൻ.. തകർന്ന ശരീരവും മനസ്സുമായി... അതിന്റെ പേരിൽ അവളെ കല്ലെറിയാതിരിക്കുക.. അത്രയെങ്കിലും മനസാഷി നമ്മൾ കാട്ടേണ്ടിയിരിക്കുന്നു.. അവൾക്കൊപ്പം പിന്തുണയുമായി എത്തിയ സന്യാസിനിമാരെ പോലും അവഹേളിക്കുന്ന അവസ്ഥ .. എന്നിട്ടാണ് പറയുന്നത് ആദ്യമേ പ്രതികരിച്ചില്ല എന്ന്..

മാപ്പ് നൽകില്ല പിതാക്കന്മാരെ നിങ്ങൾക്ക്.. ആ സ്ത്രീയുടെ കണ്ണീരിൽ ഒലിച്ചു പോകും നിങ്ങളുടെ അധികാരത്തൊപ്പിയും അംശവടിയും..
എന്റെ ആലയം നിങ്ങൾ കച്ചവടക്കാരുടെയും കവർച്ചക്കാരുടെയും താവളം ആക്കി എന്ന് പറഞ്ഞു ചമ്മട്ടി ഏന്തി വരുന്നവൻ നിങ്ങളുടെ അരമനകളുടെ പടിവാതിൽക്കൽ എത്തിയിരിക്കും..

ടോം കെ ജോർജ് on FB

പുരുഷ ഈഗോ നശിപ്പിക്കുക 2018-09-11 19:46:06
Mr. Tom K George!
 you said some naked facts.
Agree with you fully.
andrew
കണ്ണ് അടക്കല്ലേ! 2018-09-11 22:22:14

പൊതുവെ നിരാലംബമായ കുടുംബങ്ങളിലെ പാവപ്പെട്ട പെൺകുട്ടികളാണ് കന്യാസ്ത്രിമഠങ്ങളെന്ന കരിങ്കൽ തുറുങ്കുകളിൽ ''ക്രിസ്തുവിന്റെ മണവാട്ടിമാർ'' എന്നപേരിൽ കൊട്ടിയടയ്ക്കപ്പെടുന്നത്. കർക്കശമായ നിയമങ്ങളും അനുശാസനങ്ങളും അന്ധവിശ്വാസങ്ങളും ആടിച്ചേൽപ്പിച്ചുകൊള്ള പാഠ്യപദ്ധതികളാണ് അവരെ കന്യാസ്ത്രിപഥത്തിൽ അവരോധിക്കപ്പെടാൻ പ്രാപ്‌തരാക്കുന്നത്.

ഇതാ റെജി ലൂക്കോസിന്റെ ഒരു ലേഖനം (Regi Lukose)
· 
ഒരു കന്യാസ്ത്രി ഉണ്ടാകുന്നത്: 
കൂടുതലും കന്യാസ്ത്രികൾ പഠിപ്പിക്കുന്ന സ്ക്കൂളുകളിലെ കുട്ടികളാണീ തട്ടിപ്പിന് ഇരകളാകുന്നത്.സൺഡേ സ്കൂളുകളും കുട്ടികളെ തട്ടിയെടുക്കുന്ന കേന്ദ്രങ്ങളാകുന്നു. മോഹന വാഗ്ദാനങ്ങൾ കുട്ടികൾക്ക് നൽകും. ഇളംപ്രായത്തിൽ ജീവിതം എന്തെന്നറിയാത്ത 15 വയസ്സിൽ പെൺകുട്ടികൾ ഈ ആയുഷ്ക്കാല തടവറയിൽ അകപ്പെടുന്നു. വീട്ടുകാർ എതിർത്താൽ ആത്മഹത്യ ഭീഷണി.
തടങ്കൽ പാളയത്തിലെത്തിയാലുടൻ ഒരു പെൺകുട്ടിയുടെ ഐശ്വര്യത്തിന്റെ ലക്ഷണങ്ങളായ സർവതും മാല, കമ്മൽ, നല്ല വസ്ത്രങ്ങൾ ഉൾപ്പടെ ഊരിയെടുത്ത് വെള്ള സാരി, കൈനീളമുള്ള ബ്ലൗസ് ഇവയായിരിക്കും വേഷം. തികച്ചും കഞ്ഞി ലുക്ക്. ഒരു വർഷം നെവിഷ്യറ്റ് എന്ന നിശബ്ദ ജീവിതം.കൗമാരപ്രായത്തിൽ തുള്ളി ചാടി നടക്കണ്ട പെൺകുട്ടിയെ തകർത്തുകളയുന്നു. മാതാപിതാക്കൾക്ക് പോലും കാണാൻ അനുവാദമില്ല. ക്രൂരതയുടെ പര്യായമായ ഭീകരത. സ്വപ്നങ്ങളും, പ്രദീക്ഷകളും, ഉന്നത വിദ്യാഭ്യാസ അവസരങ്ങളും അടിച്ചമർത്തപ്പെടുന്നു.പട്ടിണിയും, ദാരിദ്രവും, അനുസരണയും, മിക്ക ദിവസങ്ങളിലും ഏതെങ്കിലും കാരണം പറഞ്ഞ് ഉപവാസം .നല്ല ഭക്ഷണം കഴിച്ച് മാതാപിതാക്കളുടെ സംരക്ഷണയിൽ ചിരിച്ചും കളിച്ചും ജിവിക്കണ്ട പെൺകുട്ടി സകല മനുഷ്യാവകാശ ലംഘനങ്ങളും ഇളംപ്രായത്തിൽ ഏറ്റുവാങ്ങുന്നു.
മൂന്നു വർഷം കഴിഞ്ഞാൽ തിരു(ആയുഷ്ക്കാല അടിമവേഷം) വസ്ത്രമണിത്ത് കന്യാസ്ത്രി- കൃസ്തുവിന്റെ മണവാട്ടി എന്ന അപഹാസ്യ ജിവിതം. പിന്നീട് ഏതെങ്കിലും തടവറയിൽ. മുത്തു നരകിച്ച കന്യാസ്ത്രികളുടെ (ഫ്രസ്റ്റേറ്റഡ്) താണ്ഡവങ്ങൾ. പ്രകൃതിയുടെ പല അനിവാര്യതകളും ഇവരിൽ പ്രയോഗിക്കപ്പെടുന്നു. മുടിഞ്ഞ തട്ടിപ്പ് പ്രാർത്ഥന, കൂലിപ്പണിയേക്കാൾ കഷ്ഠമായ കോൺവന്റ് ജോലികൾ, പച്ച വെള്ളം കുടിക്കണമെങ്കിൽ പോലും അനുവാദം വേണം. മുതുകിളവിമാരായ കന്യാസ്ത്രിമാരുടെ സകല കാര്യങ്ങളും പുതു കന്യാസ്ത്രി ചെയ്തു കൊടുക്കണം. മരിച്ച വീടുകളിൽ പോയി പ്രാർത്ഥന, മരണപ്പാട്ടുകൾ, ശവത്തെ അനുഗമിക്കൽ ഇവയൊക്കെയാണ് തൊഴിൽ.
പതിയെ പത്തു മുപ്പതു വയസ്സാകുമ്പോൾ ബോധമുദിക്കും.പുറത്തുകടക്കുക അസാധ്യം. എരിഞ്ഞടങ്ങുന്നു. കത്തോലിക്കാ സഭയുടെ ഭീമമായ സമ്പത്തുകൾ സംരക്ഷിക്കാനുള്ള അടിമകൾ.
ജോലിയുള്ള കന്യാസ്ത്രികളുടെ കാര്യമാണ് ഏറ്റവും ക്രൂരത.ശബ്ബളം മുഴുവൻ മദറിനെ (ഒരു നീചയായിരിക്കും ഈ സ്ഥാനത്ത് ) ഏൽപ്പിക്കണം. 100 രൂപ ലഭിക്കും. സോപ്പ് മുതലായ അവശ്യവസ്തുക്കൾ ഇതുകൊണ്ടു വാങ്ങണം. രോഗം വന്നാൽ ദയനീയം .എന്തിനു വേണ്ടി, ആർക്കു വേണ്ടി ഈ ക്രുര ജീവിതം. സഹോദരങ്ങളുടെ വിവാഹത്തിനു പോലും പങ്കെടുക്കാൻ അനുവാദമില്ല. ടി.വി, സിനിമ തുടങ്ങിയവയൊക്കെ സ്വപ്നം മാത്രം. കൂറ ചെരിപ്പുൾമാത്രം ധരിക്കാം. പ്രയമായാൽ ദയനീയ അന്ത്യം.
നമ്മുടെ പെൺകുട്ടികൾ ക്രൂരതകളാണ് കോൺവെന്റുകളിൽ ഏറ്റുവാങ്ങുന്നത്.വിവിധ സാഹചര്യങ്ങളിൽ നിന്നും എത്തുന്ന കുറെ സ്ത്രീകൾ ഒരു തടവറയിൽ പരസ്പരം ശപിച്ച്, തങ്ങളെ തന്നെ വെറുത്ത്, പരസ്പരം കലഹിച്ച്, തമ്മിലടിച്ച്, പ്രകൃതി വിരുദ്ധ പ്രവർത്തനങ്ങളിൽ അടിമകളായി, ഒരു മനുഷ്യ ജന്മത്തിന്റെ അനിവാര്യമായ ലൈംഗികത അടിച്ചമർത്തപ്പെട്ട്, കോൺസൻട്രേഷൻ ക്യാമ്പുകളേക്കാൾ ക്രൂരമായ ജീവിതം.തകർക്കപ്പെടണം ഇത്തരം അടിമത്തടവറകൾ. മനസാക്ഷിയുള്ളവർ പ്രതികരിക്കണം. തുലയട്ടെ നമ്മുടെ പെൺകുട്ടികളുടെ തടവറകൾ. പുരോഹിത തട്ടിപ്പുകാരുടെ സന്ദർശന കേന്ദ്രങ്ങളാണീവിടങ്ങൾ .
ഇവൻമാർക്ക് പലതും ശമിപ്പാക്കാൻ ഈ നിസ്സഹായർ വഴങ്ങണ്ടി വരും. എല്ലാം പുറം ലോകമറിയാതെ അടിച്ചമർത്തും.
NB :"അടച്ചാക്ഷേപിക്കരുത് " എന്ന മാങ്ങാത്തൊലിന്യായീകരണങ്ങളുമായി ഭക്ത വിഡ്ഢികൾ എത്തിയേക്കരുത്.

കടപ്പാട് to FB, posted by andrew

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക