Image

ഗര്‍ഭിണിയെ കൊന്ന്‌ സ്യൂട്ട്‌ കേസിലാക്കി; അയല്‍ക്കാരായ ദമ്‌ബതികള്‍ പിടിയില്‍

Published on 11 September, 2018
ഗര്‍ഭിണിയെ കൊന്ന്‌ സ്യൂട്ട്‌ കേസിലാക്കി; അയല്‍ക്കാരായ ദമ്‌ബതികള്‍ പിടിയില്‍
നോയിഡയില്‍ ഗര്‍ഭിണിയായ അയല്‍ക്കാരിയെ കൊന്ന ദമ്‌ബതികള്‍ പൊലീസ്‌ പിടിയില്‍. നൊയിഡയില്‍ വാടകക്ക്‌ താമസിക്കുന്ന മാല എന്ന യുവതിയാണ്‌ ധാരുണമായി കൊല്ലപ്പെട്ടത്‌.

കൊലക്കു ശേഷം മൃതദേഹം സ്യൂട്ട്‌ കേസിലാക്കി വ!ഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.മാല വാടകക്ക്‌ താമസിച്ചിരുന്ന വീടിന്‍റെ ഉടമസ്ഥരായ സൗരഭ്‌ ദിവാകര്‍,ഭാര്യ റിതു എന്നിവരെയാണ്‌ പൊലീസ്‌ പിടികൂടിയത്‌.

മാല വാടകക്ക്‌ താമസിക്കുന്ന വീട്ടില്‍ ക!ഴിഞ്ഞ വ്യാ!ഴാ!ഴ്‌ച ചില ബന്ധുക്കള്‍ വന്നിരുന്നു.വിവാഹം ക!ഴിഞ്ഞ്‌ ഏതാനും മാസങ്ങള്‍ മാത്രമായിട്ടുണ്ടായിരുന്ന മാല അതിഥികളെ തന്‍റെ ആഭരണങ്ങളും മറ്റു സാമഗ്രികളും കാണിച്ചു. ഇത്‌ റിതുവിന്‍റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

ഭര്‍ത്താവിനെ ഇക്കാര്യം അറിയിച്ച റിതു പിറ്റേ ദിവസം മാലയെ അവരുടെ വീട്ടിലേക്ക്‌ ക്ഷണിച്ചു. ഈ സമയം മാലയുടെ ഭര്‍ത്താവ്‌ ശിവം സ്ഥലത്തില്ലായിരുന്നു. വീട്ടിലെത്തിയ മാലയെ ദമ്‌ബതികള്‍ നിഷ്‌കരുണം കൊല്ലുകയായിരുന്നു. ശേഷം ആഭരണങ്ങളും വസ്‌ത്രങ്ങളും സൂക്ഷിച്ചിരുന്ന മാലയുടെ സ്യൂട്ട്‌കേസില്‍ തന്നെ മൃതദേഹം ഒളിപ്പിച്ചു.

തുടര്‍ന്ന്‌ യുവതിയെ കാണാനില്ലെന്ന പരാതിയിന്മേല്‍ അന്വേഷണം ആരംഭിച്ച പൊലീസിന്‌ ഗാസിയബാദില്‍ നിന്നും മൃതദേഹം ലഭിക്കുകയായിരുന്നു.എന്നാല്‍ മകളെ ഭര്‍ത്താവും വീട്ടുകാരുമാണ്‌ കൊന്നതെന്ന ആരോപണവുമായി യുവതിയുടെ വീട്ടുകാര്‍ രംഗത്തെത്തി.

എന്നാല്‍ സംഭവത്തില്‍ ശിവം നിരപരാധിയാണെന്ന്‌ മനസിലാക്കിയ പൊലീസ്‌ന്വേഷണം അയല്‍വാസികളായ ദമ്‌ബതികളെ കേന്ദ്രീകരിച്ചായി. ഒടുവില്‍ ഇരുവരെയും പിടികൂടുകയും മോഷണവസ്‌തുക്കള്‍ പിടിച്ചെടുക്കുകയുമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക