Image

നിയമം ദുര്‍വ്യാഖ്യാനം ചെയ്യുന്ന സ്ത്രീകള്‍ക്കെതിരെ ഇനിയും ശക്തമായി പ്രതികരിക്കുമെന്ന് പി.സി. ജോര്‍ജ്

Published on 11 September, 2018
നിയമം ദുര്‍വ്യാഖ്യാനം ചെയ്യുന്ന സ്ത്രീകള്‍ക്കെതിരെ ഇനിയും ശക്തമായി പ്രതികരിക്കുമെന്ന് പി.സി. ജോര്‍ജ്
കോട്ടയം: സ്ത്രീസുരക്ഷ നിയമം ദുര്‍വ്യാഖ്യാനം ചെയ്യുന്ന സ്ത്രീകള്‍ക്കെതിരെ ഇനിയും ശക്തമായി പ്രതികരിക്കുമെന്ന് കേരള ജനപക്ഷം ചെയര്‍മാന്‍ പി.സി. ജോര്‍ജ്. സ്ത്രീസുരക്ഷ നിയമങ്ങളുടെ ദുരുപയോഗം തടയാന്‍ ജാഗ്രതപൂര്‍ണമായ ശ്രദ്ധചെലുത്താന്‍ പൊതുസമൂഹവും നിയമവ്യവസ്ഥയും തയാറാകണം. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് ഒപ്പം നില്‍ക്കാത്തവരെ ഓടിച്ചിട്ടടിക്കുന്ന മാധ്യമവിചാരണയാണെന്നും അദ്ദേഹം പറഞ്ഞു.

കേരള ജനപക്ഷം സംസ്ഥാന നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.സി. ജോര്‍ജ്. സ്ത്രീ സമൂഹത്തിന്റെ സംരക്ഷണാര്‍ഥം നിലവില്‍വന്ന നിയമങ്ങളെ നിരപരാധികളുടെ തൊഴിലും ജീവിതവും തകര്‍ക്കാനും ബ്ലാക്ക്‌മെയില്‍ ചെയ്ത് പണമുണ്ടാക്കാനും ദുരുപയോഗം ചെയ്യുന്നുണ്ടെന്ന പരാതി വ്യാപകമാണ്. സ്ത്രീസുരക്ഷ നിയമപ്രകാരം ഒരു പരാതി ലഭിച്ചാല്‍ അതിന്മേല്‍ വേണ്ടത്ര അന്വേഷണമില്ലാതെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നവരെ അറസ്റ്റ് ചെയ്യാനുമുള്ള അമിതാവേശം ചില പൊലീസുദ്യോഗസ്ഥര്‍ കാണിക്കുന്നത് നിയമത്തെ ദുര്‍ബലപ്പെടുത്തും.
Join WhatsApp News
പാവം വിശ്വാസി 2018-09-11 20:15:31
കര്‍ത്താവിന്‍റെ മണവാട്ടിയെ എന്താണ് വീട്ടുകാര്‍ അവളുടെ വീട്ടില്‍ തന്നെ താമസിക്കാന്‍ ഇടം കൊടുക്കാത്തത്. കര്‍ത്താവ് വരുമ്പോള്‍ മണവാട്ടിയുടെ അടുത്തേക്ക് അല്ലേ ആദ്യം വരിക?
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക