Image

റവ.ഡോ.പി.കെ.മാത്യു മെമ്മോറിയല്‍ ബൈബിള്‍ ക്വിസ് സെപ്റ്റംബര്‍ 22 ശനിയാഴ്ച.

ജയ്‌സണ്‍ മാത്യു Published on 13 September, 2018
റവ.ഡോ.പി.കെ.മാത്യു മെമ്മോറിയല്‍ ബൈബിള്‍ ക്വിസ് സെപ്റ്റംബര്‍ 22 ശനിയാഴ്ച.
ടൊറോന്റോ : കേരള ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന രണ്ടാമത്  റവ.ഡോ.പി.കെ.മാത്യു മെമ്മോറിയല്‍ ബൈബിള്‍ ക്വിസ് സെപ്റ്റംബര്‍ 22 ശനിയാഴ്ച രണ്ടു മണിക്ക്  ടൊറോന്റോയിലെ  കിപ്ലിംഗ് അവന്യൂയിലുള്ള  സി.എസ് ഐ ചര്‍ച്ചില്‍ നടക്കും. എസക്കിയേല്‍ ഒന്ന് മുതല്‍ നാല്പത്തിയെട്ടുവരെയുള്ള അദ്ധ്യായങ്ങളും  അപ്പസ്‌തോല പ്രവര്‍ത്തനങ്ങളിലെ മുഴുവന്‍ അദ്ധ്യായങ്ങളും  ആസ്പദമാക്കിയായിരിക്കും  ക്വിസ്  നടത്തുക.  ബൈബിളിന്റെ  എന്‍.ആര്‍.എസ് .വി., സത്യവേദ പുസ്തകം, പി.ഓ.സി., പതിപ്പുകളാണ് ചോദ്യോത്തരങ്ങള്‍ക്കായി പരിഗണിക്കുന്നത്. ബൈബിള്‍ ക്വിസ്സില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍  സെപ്റ്റംബര്‍  20 ന്  അഞ്ചു മണിക്ക് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. ഒരു പള്ളിയില്‍ നിന്നും ഒരു ടീമിനെയായിരിക്കും തെരഞ്ഞെടുക്കുക. ഒരു ടീമില്‍ പരമാവധി മൂന്നു അംഗങ്ങളാവാം. ഒന്നും രണ്ടും, മൂന്നും സ്ഥാനക്കാരായ മത്സര വിജയികള്‍ക്ക് റവ.ഡോ.പി.കെ.മാത്യു മെമ്മോറിയല്‍ ട്രോഫികള്‍ സമ്മാനമായി ലഭിക്കും.

രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും  കേരള ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ സെക്രട്ടറി തോമസ് തോമസുമായി ബന്ധപ്പെടേണ്ടതാണ്. ബന്ധപ്പെടേണ്ട നമ്പര്‍: 416.845.8225 . ഇമെയില്‍:tomktom@hotmail.com .    'ബൈബിള്‍ ക്വിസ് രജിസ്‌ട്രേഷന്‍'  എന്ന വാട്ട്‌സ് ആപ്പ്  ഗ്രൂപ്പിലൂടെയും ടീം രജിസ്റ്റര്‍  ചെയ്യാവുന്നതാണ്.


റവ.ഡോ.പി.കെ.മാത്യു മെമ്മോറിയല്‍ ബൈബിള്‍ ക്വിസ് സെപ്റ്റംബര്‍ 22 ശനിയാഴ്ച.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക