Image

നീല ചുമല ഓളങ്ങള്‍ (ബി ജോണ്‍ കുന്തറ)

Published on 13 September, 2018
നീല ചുമല ഓളങ്ങള്‍ (ബി ജോണ്‍ കുന്തറ)
ഇങ്ങനെ രണ്ട് ഓളങ്ങളായിട്ടാണ് ഇന്ന് അമേരിക്കയില്‍ പൊതു തിരഞ്ഞെടുപ്പുകളെ വിശേഷിപ്പിക്കുന്നത്.റിപ്പബ്ലിക്കന്‍സ് ജയിച്ചാല്‍ അവിടെ ചുമല ഓളങ്ങളുടെ ശക്തി ഡെമോക്രാറ്റ്‌സ് മുന്നേറുന്നത് നീല തിരമാലകളുടെ വേലിയേറ്റത്തിലും.

ഒരു കെട്ടുറപ്പുള്ള ജനാധിപത്യ ഭരണത്തില്‍ തിരഞ്ഞെടുപ്പുകള്‍ ഓരോ രാജ്യത്തിന്‍റ്റെയുംഗതി മാറ്റിവിടാറുണ്ട്. ലോകത്തിലെ രണ്ടു മുഖ്യമായ ജനകീയ ഭരണ സംവിധാനങ്ങളുള്ള ഇന്ത്യയിലും അമേരിക്കയിലും ഓരോ പൊതു തിരഞ്ഞെടുപ്പുകള്‍ കഴിയുമ്പോള്‍ വരുന്ന മാറ്റങ്ങള്‍ നാം കാണുന്നു അവയെ പലേ രീതികളിലും വിലയിരുത്തുന്നു.

അമേരിക്കയിലുള്ള ഒരു സവിശേഷത, എല്ലാ രണ്ടുവര്‍ഷങ്ങളിലും പൊതു തിരഞ്ഞെടുപ്പുകള്‍ നടക്കുന്നു കാരണം കോണ്‍ഗ്രസ് അംഗങ്ങള്‍ മുഴുവനും മൂന്നിലൊന്നു സെനറ്റും തിരഞ്ഞെടുപ്പിനെ നേരിടുന്നു. ഈവരുന്ന നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ്റ് സ്ഥാനത്തേക്ക് മാത്രമേ വോട്ടെടുപ്പ് ഇല്ലാതുള്ളൂ. കൂടാതെ ഇവിടെ തിരഞ്ഞെടുപ്പുകള്‍ ഭരണഘടന അനുശാസിച്ചിരിക്കുന്ന നടപടിക്രമങ്ങള്‍ അനുകരിച്ചാണ്കാലവും സമയവും.
ഡൊണാള്‍ഡ് ട്രംപിനെ കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ്റ് സ്ഥാനത്തേക്ക്, ചുമന്ന ഓളങ്ങള്‍ തോളിലേറ്റി കരയിലെത്തിച്ചു. എന്നാല്‍ വരുവാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ നീല ഓളങ്ങള്‍ ശക്തിയാര്‍ജിച്ചു വരുന്നു എന്നെല്ലാം മാധ്യമങ്ങളില്‍ കാണുന്നു.

നീല ഓളങ്ങള്‍ ആഞ്ഞടിച്ചാല്‍ ജനപ്രതിനിധിസഭയുടെ നിയന്ത്രണം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍നിന്നും ഡെമോക്രാഅറ്റ്‌സിന്‍റ്റെ കരങ്ങളില്‍ എത്തുന്നതിനും സാദ്യതകളുണ്ട്. പരമ്പരാഗതമായി അനേകവര്‍ഷങ്ങളായി ഈ പ്രവണത അമേരിക്കന്‍ രാഷ്ട്രീയത്തില്‍ തെളിഞ്ഞുനില്‍ക്കുന്നു. പ്രസിഡന്‍റ്റിന്‍റ്റെ പാര്‍ട്ടിക്ക് കോണ്‍ഗ്രസ്സില്‍ സീറ്റുകള്‍ നഷ്ടപ്പെടും എന്നത്.
ഒബാമയുടെ തുടക്കത്തില്‍ ഡെമോകാറ്റ്‌സ് നിയമ നിര്‍മ്മാണ സഭ അടക്കിവയ്ച്ചിരുന്നു എങ്കിലും ഇടക്കാല തിരഞ്ഞെടുപ്പില്‍ അതെല്ലാം നഷ്ട്ടപ്പെട്ടു.അത് ഈവരുന്ന നവംബറിലും ആവര്‍ത്തിക്കുമോ എന്നതാണ് ഇന്ന്‌റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മുന്നിലുള്ള ചോദ്യം.

ഒട്ടനവധി മാധ്യമങ്ങള്‍ക്ക്, ഹില്ലരിയുടെ തോല്‍വിയില്‍നിന്നും ട്രംപിനോടും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോടും ഉടലെടുത്ത,കടുത്ത വെറുപ്പ് ഡെമോക്രാറ്റ്‌സിന്‍റ്റെ മുഖ്യ തുണയായി മാറിയിരിക്കുന്നു. കൂടാതെ ഡെമോക്രാറ്റ് പാര്‍ട്ടിയില്‍ ഇന്ന് ഉടലെടുത്ത് വളര്‍ന്നുവരുന്ന തീവ്രവാത സോഷ്യലിസ്റ്റുകളും ഊര്ജ്ജ സ്വലതയോടെ രംഗത്തുണ്ട്.ഇവരെ നയിക്കുന്നതിന് മെഗാഫോണുമായി മുന്‍പില്‍ നില്‍ക്കുന്നത് മാക്‌സിന്‍ വാട്ടേഴ്‌സ്കൂടാതെ ബേര്‍ണി സാണ്ടേഴ്‌സിന്‍റ്റെ കരംപിടിച്ചു പൊങ്ങിവന്നിട്ടുള്ള പുതുമുഖങ്ങളും.
ഡെമോക്രാറ്റ്‌സിന്‍റ്റെ തിരഞ്ഞെടുപ്പുലക്ഷ്യം പ്രസിഡന്‍റ്റ് ട്രംപിനെ ഇമ്പീച്ചു ചെയ്യുക മുദ്രാവാക്യവും അതു തന്നെ അല്ലാതെ അമേരിക്കന്‍ ജനതക്ക് ഉപകാരം വരുന്ന ഒരു കാര്യപരിപാടിയും ഒരു നേതാവും പറഞ്ഞുകേള്‍ക്കുന്നില്ല.അമേരിക്കയെ ഒരു യൂറോപ്യന്‍ മോഡല്‍ വെല്‍ഫെയര്‍ രാജ്യമാക്കണമെന്നുള്ള ആശയും ഇവര്‍ക്കുണ്ട്.

ട്രംപിനെ ഇമ്പീച്ചൂ ചെയ്തു കഴിഞ്ഞാല്‍ പിന്നെ ഉപ രാഷ്ട്രപതി മൈക്ക് പെന്‍സിന്‍റ്റെ ഊഴംവരും ഇമ്പീച്ചുമെന്‍റ്റ് നേരിടുക അങ്ങനെ വരുന്ന ഏതാനും വര്‍ഷങ്ങള്‍ ഈ രാജ്യീ നേരിടുവാന്‍ പോകുന്നത് ഭരണത്തിനു പകരം ഇമ്പീച്ചുമെന്‍റ്റ് നാടകങ്ങളുടെ അരങ്ങേറ്റങ്ങള്‍.

ഹൌസ് ഓഫ് റെപ്രസെന്‍റ്റേറ്റീവ്‌സ് ഡമോക്രാറ്റ്‌സിന്‍റ്റെ മടിയില്‍ വീണാലും സെനറ്റ് റിപ്പബ്ലിക്കന്‍സ് കൈവശം വൈക്കും എന്നാണ് നിഗമനങ്ങള്‍ അതായിരിക്കും സംഭവിക്കുക ഈ സാഹചര്യത്തില്‍ മാക്‌സിന്‍ വാട്ടേഴ്‌സിന്‍റ്റെ ഇമ്പീച്ചുമെന്‍റ്റ് പരിപാടി അധികദൂരം പോകില്ല. ബില്‍ ക്ലിന്‍റ്റന്‍ ഇമ്പീച്ചുമെന്‍റ്റ് എവിടെത്തി?

ഹൌസ് ഓഫ് റെപ്രെസെന്‍റ്റേറ്റീവ്‌സ് ഡമോക്രാറ്റ്‌സിന്‍റ്റെ കരങ്ങളില്‍ എന്ന സാഹചര്യം പരിശോധിക്കാം. നാന്‍സി പോളോസി ആയിരിക്കും സ്പീക്കര്‍ ആയി മുന്നില്‍ വരുന്നത്. ഇവരുടെ ആദ്യത്തെ കാര്യപരിപാടി ട്രംപിനെ ഇമ്പീച്ചു ചെയ്യുക എന്നതായിരിക്കും. അതിനായി കോണ്‍ഗ്രസ്സിന്‍റ്റെ നല്ലൊരുശതമാനം സമയയവും ഉപയോഗിക്കും.

ട്രംപ് എന്തെങ്കിലും പദ്ധതിനിര്‌ദ്ദേരശം അവതരിപ്പിച്ചാലും അവയൊന്നും മുന്നോട്ടു പോകുന്നതിന് നാന്‍സിയോ അവരെ തുണക്കുന്നവരോ അനുവദിക്കില്ല. ട്രംപ് വെറും ഫലശൂന്യഭരണാധികാരി ആയിമാറും. ഭരണം ഭംഗപ്പെടുത്താം. ഡെമോക്രാറ്റ്‌സിന്‍റ്റെ ഇമ്പീച്ച്‌മെന്‍റ്റ് പദ്ധതി വാക്കുകളിലും പ്രസ്താവനകളിലും ഒതിങ്ങിനില്‍ക്കും.ട്രംപ് നാലുവര്‍ഷവും വൈറ്റ് ഹൗസില്‍ കാണും.

കാരണം ഒരു അമേരിക്കന്‍ പ്രസിടന്‍റ്റ് രാജ്യദ്രോഹ കുറ്റമോ കരുതിക്കൂട്ടി അമേരിക്കന്‍ ഭരണഗടനക്കെതിരായി ഭയങ്കര കുറ്റകൃത്യം നടത്തി എന്നു തെളിഞ്ഞാലേ ഇമ്പീച്ച്‌മെന്‍റ്റ് കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കുന്നതിനു പറ്റുള്ളൂ. ട്രംപ് അതുചെയ്തു ഇതുചെയ്തു എന്നെല്ലാം വിളിച്ചു കൂവിയാല്‍ അതൊന്നും നിയമത്തിന്‍റ്റെ മുന്നില്‍ വെറും ജല്‍പ്പനങ്ങള്‍. റോബര്‍ട്ട് മുള്ളര്‍ ഒരുവര്‍ഷത്തിനുമേല്‍ അന്വേഷനങ്ങള്‍ നടത്തിഎത്രപേരെ ചോദ്യം ചെയ്തു, പലരേയും എന്തിനൊക്കെയോ ജയിലിലും വിടുന്നുണ്ട് എന്നാല്‍ ട്രംപിനുമേല്‍ ആരോപിക്കപ്പെട്ട റഷ്യാ ഗൂഡാലോചനകള്‍ക്കോ? എന്തുകിട്ടി വട്ടപ്പൂജ്യം.

പിന്നെന്തു കുറ്റത്തിനാണ് ട്രംപിനെ ഇമ്പീച്ചു ചെയ്യേണ്ടത്? ഇയാള്‍ ഹില്ലരിയെ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചതിനോ? അതോ സി ന്‍ ന്‍ പോലുള്ള മാധ്യമങ്ങളെ കാപട്യ വാര്‍ത്താ വിതരണക്കാര്‍ എന്ന് വിളിച്ചത്തിനോ?

മാന്യ സുഹൃത്തുക്കളെ കണ്ണു തുറക്കൂ ട്രംപ് ഏതാണ്ട് ഒന്നേമുക്കാല്‍ വര്‍ഷങ്ങള്‍ പ്രസിഡനറ്റായി ഈ രാജ്യത്തെ നയിക്കുന്നു. നിങ്ങള്‍ക്കും ഈരാജ്യത്തിനും ഇയാള്‍ എന്തെല്ലാം ദ്രോഹങ്ങള്‍ വരുത്തി വയ്ച്ചു?
അമേരിക്കയില്‍ ഏറ്റവും താഴ്ന്ന നിരക്ക് ജോലി ഇല്ലായ്മയില്‍, പൊതുവെ വേതന വര്‍ദ്ധനവ്, കൂടുതല്‍പേര്‍ വീടുകള്‍ വാങ്ങുന്നു, നിങ്ങളുടെ പെന്‍ഷന്‍ മുതല്‍ വര്‍ദ്ധിക്കുന്നു,.അയല്‍ രാജ്യങ്ങളുമായുള്ള വ്യാപാര ഉടമ്പടികള്‍ സമ രീതികളിലേയ്ക്കു വരുന്നു.

ലോക സമാധാന പശ്ചാത്തലം എത്രയോ മെച്ചപ്പെട്ടിരിക്കുന്നു. നോര്‍ത്ത്‌കൊറിയ ഭീഷണിപ്പെടുത്തലുകള്‍ നിറുത്തിയിരിക്കുന്നു. ഐ സി സ് എന്ന ഭീകര സംഗം ഒളിമാടമില്ലാതെ നടക്കുന്നു. ഇറാനും താമസ്സിയാതെ സമാധാന മേശക്കു മുന്നിലെത്തും.ഏഷ്യയില്‍ അമേരിക്ക ഇന്ത്യയുമായി മികച്ച സൈനിക ബന്ധങ്ങളില്‍ പ്രവേശിക്കുന്നു.

ഒരമേരിക്കാന്‍ പ്രെസിഡന്‍റ്റും എന്‍റ്റെ ഓര്‍മ്മയില്‍ ഈയൊരു ചെറിയ കാലയളവില്‍ ഇത്രമാത്രം കാര്യ നിര്വമഹണം എല്ലാ മേഖലകളിലും സാധിച്ചതായി കാണുന്നില്ല.

Join WhatsApp News
Mathew V. Zacharia . New York State School Board Member (1993-2002) 2018-09-13 10:37:10
B. John Kunnanthara: Well deserving analysis. Not wishy-washy. thank you.
Mathew V. Zacharia, New Yorker
Boby Varghese 2018-09-13 11:28:51
Impeach, impeach, impeach. Why? For what? Because the fake news say so. Are you better off since Trump got elected? If you are a hard working American, then the answer is yes. If you are just a food-stamp recipient, then your answer may be a no. 
The best way to impeach Trump is thru the election of 2020. Trump will win with better majority. The fake news know that. They don't want to face Trump in another election. So they are constantly crying to impeach, impeach, impeach..


Impeach him 2018-09-13 13:03:47
   Only people without morality in life can support Trump.  He violated all the norms and principles any true Americans adore in their life.   With two key members of Donald Trump's 2016 inner circle now deemed guilty of criminal charges, the legal and political peril facing the president has reached a new high-water mark.  Hope he will be impeached for co-conspiring with Michel Cohen for violating the campaign finance law and colluding with Russian Thug Valdimer Putin  to undermine this great nation. 
           Trump is enjoying the fruits of Obama's direction and hard work.  He steered this nation out from another great depression by pulling the army from Iraq and cutting down the operations in Afghanistan. Don't forget that G.W. Bush spent six trillion dollars to find the WMD. All they got is the rusted weapons USA sold when the crooked Chainy was in charge.  When Obama took office, this nation was loosing 800000 jobs per month when he left office, the unemployment rate was 4.6 %.  But, Republicans who always claim that they are holding the values of Jesus and his teachings to heart  despised him because of his birth and color.  Christians didn't have any problem to worship a man and consider him as son of God  who didn't know who his father was. The fake and cunning Christians didn't have any problem for voting an immoral man to power.  Even late Billy Graham and his son Franklin asked their followers to  vote for Mitt Romney who is actually a Mormon  and worshiped and followed it's leader Joseph Smith.
           we all know that you are one among that deplorable and lack critical thinking. Stop misguiding the people with your skewed ideas and wisdom.  It is a shame that you and this writer still sticking with this nasty guy when the White House senior staff are revolting against him.  Trump will really bring out the fakes who hide behind the labels of Christians and conservative Republicans.  I hope you will be on this page with your fervor for Trump until the last minute.  There is still time for  you and your favorite writer to abandon him and find refuge in Democratic party; a party which reflects the fibers of this nation. 

America has been great since 1776 and she will always be .
തലക്കെട്ട് 2018-09-13 19:44:14
തലക്കെട്ട് കണ്ടപ്പോൾ 'ദൈവമേ കുന്തറ കവിതയാണോ' എന്ന് ആശങ്കപ്പെട്ടു, പക്ഷേ ട്രമ്പിലേക്ക് തിരിച്ചുപോക്കലാണെന്ന് മനസ്സിലായത് ആശ്വാസമായി. വായിക്കേണ്ടല്ലോ.
CID Moosa 2018-09-13 21:13:32
Former Trump campaign chairman Paul Manafort and special counsel Robert Mueller are close to a deal for a guilty plea ahead of his upcoming trial, according to a source familiar with the matter.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക