Image

ഫോട്ടോ പുറത്തുവിട്ടതിന് മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹത്തിനെതിരെ കേസ്

Published on 14 September, 2018
ഫോട്ടോ പുറത്തുവിട്ടതിന് മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹത്തിനെതിരെ കേസ്
കോട്ടയം: കന്യാസ്ത്രീയുടെ ഫോട്ടോ പുറത്തുവിട്ടതിന് മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹത്തിനെതിരെ കേസ്. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴിയെടുത്ത് അന്വേഷണം നടത്താനാണ് പോലീസിന്റെ നീക്കം. ഇരയുടെ സ്വകാര്യത കാത്തുസൂക്ഷിക്കണമെന്ന നിയമം കാറ്റില്‍പ്പറത്തി ഫോട്ടോ പുറത്തുവിട്ടത്. 

ആരോപണവിധേയനായ ബിഷപ്പ് ഫ്രാങ്കോയോടൊപ്പം 2015 മെയ് 23ന് ഒരു സ്വകാര്യ ചടങ്ങില്‍ ഇരയായ കന്യാസ്ത്രീ വേദി പങ്കിട്ടിരുന്നു. തെളിവെന്ന തരത്തില്‍ ഈ ചിത്രമാണ് പത്രക്കുറിപ്പിനൊപ്പം ഉള്‍പ്പെടുത്തിയത്. വെള്ളിയാഴ്ച്ച രാവിലെയാണ് മാധ്യമങ്ങള്‍ക്ക് പത്രക്കുറിപ്പ് ലഭിച്ചത്.

തെളിവ് എന്ന നിലയ്ക്കാണ് ചിത്രം കൈമാറുന്നതെന്ന് സന്യാസിനി സമൂഹം അവകാശപ്പെട്ടിരുന്നു. 

അഭിവന്ദ്യ പിതാവിനോടൊപ്പം ചിരിച്ചുല്ലസിച്ച് അടുത്തിരിക്കുന്ന സിസ്റ്ററുടെ ഫോട്ടോ പീഡനം നടന്നിട്ടില്ല എന്നതിന് തെളിവാണെന്ന അതി ക്രൂരമായ നിഗമനത്തിലാണ് മിഷണറീസ് ഓഫ് ജീസസ് അവരുടെ അന്വേഷണത്തിലൂടെ എത്തിയിരിക്കുന്നതെന്നു മാത്രുഭൂമി റിപ്പോര്‍ട്ടില്‍ പറയുന്നു. തങ്ങളുടെ നിഗമനം സ്ഥാപിച്ചെടുക്കാന്‍ ഇരയാക്കപ്പെട്ട കന്യാസ്ത്രീയുടെ ഫോട്ടോ മാധ്യമങ്ങള്‍ക്ക് എത്തിക്കാനും അവര്‍ മടികാണിച്ചില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക