Image

ചൈനീസ് സ്‌കൂളുകളില്‍ പുസ്തകങ്ങള്‍ക്ക് പകരം ഐപാഡുകള്‍

Published on 02 April, 2012
ചൈനീസ് സ്‌കൂളുകളില്‍ പുസ്തകങ്ങള്‍ക്ക് പകരം ഐപാഡുകള്‍
ബെയ്ജിംഗ്: ചൈനീസ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇനി പുസ്തകഭാരം ചുമക്കേണ്ടതില്ല. പുസ്തകങ്ങള്‍ക്ക് പകരം ഐപാഡുകള്‍ പഠനോപാധിയായി ഉപയോഗിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ അനുമതി നല്‍കി തുടങ്ങി. സെപ്റ്റംബറില്‍ ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷം മുതലായിരിക്കും ഇത് നടപ്പാക്കുകയെന്നാണ് റിപ്പോര്‍ട്ട്.

നാന്‍ജിംഗ് പ്രവിശ്യയിലെ ജിന്‍ലിംഗ് ഹൈസ്‌കൂളാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കിയത്. ഇതിന്റെ ഭാഗമായി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പുസ്തകങ്ങള്‍ക്ക് പകരം ഐപാഡ് സ്‌കൂളില്‍ കൊണ്ടുവരാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് അനുമതി നല്‍കിയിട്ടുണ്ട്. വൈകാതെ സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഐപാഡ് കൊണ്ടുവരാന്‍ അനുമതി നല്‍കും. വൈകാതെ ചൈനയിലെ മുഴുവന്‍ സ്‌കൂളുകളിലും പദ്ധതി നടപ്പാകുമെന്നാണ് കരുതുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക