Image

കന്യാസ്ത്രീകള്‍ക്ക് നീതി നടപ്പാക്കണമെന്ന് ഫാദര്‍ പോള്‍ തേലക്കാട്ട്

Published on 15 September, 2018
കന്യാസ്ത്രീകള്‍ക്ക് നീതി നടപ്പാക്കണമെന്ന് ഫാദര്‍ പോള്‍ തേലക്കാട്ട്

 ജലന്ധര്‍ ബിഷപ്പിനെതിരായി പരാതി വത്തിക്കാന്‍ ഇടപെട്ട് കന്യാസ്ത്രീകള്‍ക്ക് നീതി നടപ്പാക്കണമെന്ന് ഫാദര്‍ പോള്‍ തേലക്കാട്ട്.സഭയുടെ സംവിധാനങ്ങള്‍ നീതിക്കും സത്യത്തിനും വേണ്ടി നിലകൊള്ളണം. ഈ സമരം സഭക്ക് എതിരല്ല. സഭയില്‍ അധികാരത്തിന്റെ രോഗലക്ഷണങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ സമരത്തിലിരിക്കുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി എത്തിയ ശേഷം സമരപ്പന്തലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പേള്‍ തേലക്കാട്ടിനൊപ്പം എറണാകുളം അങ്കമാലി അതിരൂപതയിലെ നിരവധി പുരോഹിതരും കന്യാസ്ത്രീകള്‍ക്ക് ഐക്യര്‍ധാഢ്യമറിയിച്ച്‌ സംസാരിച്ചു.

കന്യാസ്ത്രീകള്‍ക്കെപ്പമുണ്ടെന്ന് ഫാദര്‍ ബെന്നി മാറാപ്പറമ്ബില്‍ പറഞ്ഞു. നിങ്ങള്‍ക്ക് ഒപ്പമുണ്ട്, എന്തുകൊണ്ട്ബി ഷപ്പിനെതിരെ കത്തോലിക്കാ സഭ ചെറുവിരല്‍ അനക്കുന്നില്ല ?പുഴുക്കുത്തുകള്‍ സഭക്ക് അകത്തു തന്നെയുണ്ട്. തെറ്റ് തുറന്നു പറയാന്‍ ഉള്ള ധാര്‍മികശക്തി പോലും സഭക്ക് ഇല്ലാതായി. സഭ ഒരു വ്യക്തിയിലേക്ക് ചുരുക്കാന്‍ ആവില്ല .അതുകൊണ്ട് ഈ സമരം സഭക്ക് എതിരല്ലെന്നും ഫാദര്‍ ടോണി കല്ലൂക്കാര പറ‍ഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക