തിരുവനന്തപുരം: വൈദികര്‍ പ്രതികളാകുന്ന പീഡനക്കേസുകള്‍ തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ ക്രൈസ്തവ സഭകള്‍ക്കെതിരെ അതിരൂക്ഷ പരിഹാസമുയര്‍ത്തി ബിജെപി മുന്‍ അധ്യക്ഷന്‍ സി.കെ. പത്മനാഭന്. കുന്നുകൂടിയ സമ്പത്തുള്ളതിനാല്‍ തിന്നുകൊഴുത്തിരിക്കുന്നവരുടെ ജൈവിക പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് സി.കെ. പത്മനാഭന് തുറന്നടിച്ചു. യുവമോര്‍ച്ച മാര്‍ച്ച് ഉദ്ഘാടന ചെയ്തു സംസാരിക്കവെയാണ് സഭകള്‍ക്കെതിരെ ആഞ്ഞടിച്ചത്
ഇഷ്ടം പോലെ ആഹാരം കഴിച്ച് മുഴുവന്‍ സമയ സഭാപ്രവര്‍ത്തനവുമായി നടക്കുന്നതിനിടയില്‍ ജൈവീക പ്രശ്നങ്ങള്‍ ഉണ്ടാകുക സ്വഭാവികമാണെന്നും, ഇതിനെ മറികടക്കാന്‍ കഴിയാതെ വരുമ്പോള്‍ ചില പ്രശ്നങ്ങള്‍ സ്വഭാവികമായി ഉണ്ടാകുമെന്നും സി.കെ. പത്മനാഭന് പറഞ്ഞു. ഇത്തരം പ്രശ്നങ്ങള്‍ സഭ തന്നെ പരിഹരിക്കണമെന്നും ക്രിസ്തുവിന്റെ വഴിയാണോ സഭാനേതൃത്വം സ്വീകരിക്കുന്നതെന്ന് പരിശോധിക്കണമെന്നും സി.കെ. പത്മനാഭന് കൂട്ടിച്ചേര്‍ത്തു.