Image

കുവൈറ്റില്‍ തൊഴില്‍ നികുതി ഏര്‍പ്പെടുത്താന്‍ നീക്കം

Published on 03 April, 2012
കുവൈറ്റില്‍ തൊഴില്‍ നികുതി ഏര്‍പ്പെടുത്താന്‍ നീക്കം
കുവൈറ്റ്‌ സിറ്റി: രാജ്യത്ത്‌ വ്യക്തികള്‍ക്കുമേല്‍ തൊഴില്‍ നികുതി ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നിയമനിര്‍മാണം നടത്തണമെന്ന്‌ ആവശ്യം. തൊഴില്‍ നികുതി ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട്‌ പഠിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പിക്കാന്‍ നിയോഗിച്ച കമ്മീഷനാണ്‌ നിശ്ചിത ശമ്പളപരിധി കണക്കാക്കി ആളുകള്‍ക്കുമേല്‍ നികുതി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം സര്‍ക്കാറിനുമുമ്പില്‍ സമര്‍പ്പിച്ചിരിക്കുന്നത്‌.

സര്‍ക്കാറിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഒരു പ്രാദേശിക പത്രമാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. സാമ്പത്തിക രംഗത്ത്‌ വ്യാപകമായ അഴിച്ചുപണിയും പരിഷ്‌കരണവും നടത്തണമെന്ന്‌ വിവിധ മേഖലയില്‍നിന്ന്‌ ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണ്‌ ഇതുമായി ബന്ധപ്പെട്ട്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ കമ്മീഷനെ ചുമതലപ്പെടുത്തിയിരുന്നത്‌.എണ്ണയെ മാത്രം ആശ്രയിക്കുന്ന നിലവിലെ സംവിധാനത്തിന്‌ പകരം വരുമാനത്തിന്‍െറ മറ്റ്‌ സ്രോതസ്സുകള്‍ കണ്ടെത്തുന്നതിന്‍െറ ഭാഗമായാണ്‌ രാജ്യത്തെ ഉയര്‍ന്ന ശമ്പളം വാങ്ങുന്നവര്‍ക്കുമേല്‍ നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം വന്നിരിക്കുന്നത്‌.

ഇതനുസരിച്ച്‌ പൊതുമേഖലയിലും സ്വകാര്യമേഖലയിലും പ്രവര്‍ത്തിക്കുന്ന നികുതി ഏര്‍പ്പെടുത്താന്‍ അര്‍ഹരായ കമ്പനികള്‍, വ്യക്തികള്‍ എന്നിവരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ അധികൃതര്‍ക്ക്‌ നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക