Image

വനിതാ സൈനീകരെ യു.എ.ഇയില്‍ ആദരിച്ചു

Published on 03 April, 2012
വനിതാ സൈനീകരെ യു.എ.ഇയില്‍ ആദരിച്ചു
അബുദാബി: സൈനിക പ്രവര്‍ത്തനങ്ങളില്‍ വിശിഷ്‌ട സേവനം നടത്തിയ യുഎഇയിലെയും ഇതര ജിസിസി രാജ്യങ്ങളിലെയും വനിതകളെ യുഎഇ വനിതാ പൊലിസ്‌ അസോസിയേഷന്‍ ആദരിച്ചു. യുഎഇ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്‌ഖ്‌ സൈഫ്‌ ബിന്‍ സായിദ്‌ അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ ആയിരുന്നു പരിപാടി. കുടുംബ ഭരണത്തോടൊപ്പം രാജ്യത്തെ ആഭ്യന്തര സുരക്ഷാ സൈനിക ജോലികളില്‍ മുഴുകുന്ന അമ്മമാരുടെ സേവനം വളരെ വിലമതിക്കത്തക്കതാണെന്നും മാതൃകാ പരമാണെന്നും ഉദ്‌ഘാടകയായ യുഎഇ വനിതാ പൊലീസ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ സെയ്‌ഫ മുഹമ്മദ്‌ ഖാമിസ്‌ അഭിപ്രായപ്പെട്ടു.

സമൂഹത്തിന്‌ പ്രയോജനകരമായ ഭാവിതലമുറയെ വാര്‍ത്തെടുക്കാന്‍ പരിശ്രമിക്കുന്നതില്‍ മുഖ്യ പങ്ക്‌ വഹിക്കുന്നത്‌ അമ്മമാരാണ്‌. പ്രയാസങ്ങളെ അതിജീവിച്ച്‌ സൈനിക മേഖലയില്‍ വളരെ ക്ഷമയോടും ദീര്‍ഘ വീക്ഷണത്തോടെയും പ്രവര്‍ത്തിക്കുന്ന വനിതകളെ ആദരിക്കുന്നതില്‍ അഭിമാനമുണ്ടെന്നും അവര്‍ പറഞ്ഞു.

ബനാ അലി മുബാറക്‌ അബ്‌ദുല്ല (ഖത്തര്‍), ക്യാപ്‌റ്റന്‍ ഫാത്തിമ ഒമര്‍ അബ്‌ദുല്‍ റഹ്‌മാന്‍ (ബഹ്‌റൈന്‍), ഫസ്‌റ്റ്‌ ലഫ്‌റ്റനന്റ്‌ ഫറാഹ്‌ അഹ്‌മദ്‌ ഗുലൂം (കുവൈത്ത്‌), ഡോ. ജമാന്‍ ഒമര്‍ എന്നിവരെയും ക്യാപ്‌റ്റന്‍ ഹലീമ സലിം ഹസ്സന്‍ അല്‍ കുര്‍ദി, ഫസ്‌റ്റ്‌ ലഫ്‌റ്റനന്റ്‌ സാറ സാലെഹ്‌ അല്‍ ഹാഷിമി, ഫസ്‌റ്റ്‌ അസിസ്‌റ്റന്റ്‌ ഹംദ ഖലീഫ അല്‍ മുഹൈരി (അബുദാബി പൊലീസ്‌), ഐഷ അബ്‌ദുല്ല ബിന്‍ ദസ്‌റ്റിന്‍ (ഷാര്‍ജ പൊലീസ്‌), നൂറ മുഹമ്മദ്‌ സുഹൈല്‍ അല്‍ കെത്ഭി (അജ്‌മാന്‍ പൊലീസ്‌), ആസിയ മുഹമ്മദ്‌ മുസ്‌തഫ (ഫുജൈറ പൊലീസ്‌), നസീമ മുഹമ്മദ്‌ യൂസുഫ്‌ (റാസല്‍ഖൈമ പൊലീസ്‌) എന്നിവരെയുമാണ്‌ വിശിഷ്‌ട സേവനത്തിന്‌ ആദരിച്ചത്‌.
വനിതാ സൈനീകരെ യു.എ.ഇയില്‍ ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക