Image

എസ്‌ രാജേന്ദ്രന്‍ എംഎല്‍എക്കെതിരെ കേസെടുത്ത എസ്‌ഐയെ സ്ഥലം മാറ്റി

Published on 21 September, 2018
എസ്‌ രാജേന്ദ്രന്‍ എംഎല്‍എക്കെതിരെ കേസെടുത്ത എസ്‌ഐയെ സ്ഥലം മാറ്റി

തൊടുപുഴ: മൂന്നാര്‍ ട്രൈബ്യൂണല്‍ കോടതി കെട്ടിടത്തില്‍ അതിക്രമിച്ച്‌ കയറിയതിന്‌ എസ്‌ രാജേന്ദ്രന്‍ എംഎല്‍എക്കെതിരെ കേസെടുത്ത എസ്‌ഐയെ സ്ഥലം മാറ്റി. മൂന്നാര്‍ എസ്‌ഐ കെജെ വര്‍ഗീസിനെയാണ്‌ കട്ടപ്പനയിലേക്ക്‌ സ്ഥലം മാറ്റിയത്‌.

എന്നാല്‍ സ്ഥലം മാറ്റം പ്രതികാര നടപടിയല്ലെന്നും എസ്‌ഐ നേരത്തെ സ്ഥലം മാറ്റത്തിന്‌ അപേക്ഷ നല്‍കിയിരുന്നുവെന്നുമാണ്‌ പോലീസിന്റെ ന്യായം. എസ്‌ഐയുടെ വീട്‌ കട്ടപ്പനക്കടുത്ത പ്രദേശമായ മുണ്ടക്കയത്താണെന്നും എസ്‌ഐ ഇങ്ങോട്ട്‌ സ്ഥലം മാറ്റം ആവശ്യപ്പെട്ടിരുന്നുവെന്നും പോലീസ്‌ വിശദീകരിച്ചു.

അതേ സമയം എംഎല്‍എക്കെതിരെ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം കേസെടുത്തതിനുള്ള പ്രതികാര നടപടിയാണിതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്‌. ചൊവ്വാഴ്‌ച ഉച്ചക്ക്‌ രാജേന്ദ്രന്‍ എംഎല്‍എയും ദേവികുളം തഹസില്‍ദാറും , ഗവണ്‍മെന്റ്‌ കോളജിലെ അധ്യാപകരും വിദ്യാര്‍ഥികളും ട്രൈബ്യൂണല്‍ കോടതിയില്‍ അതിക്രമിച്ച്‌ കയറി ക്ലാസെടുത്തതിനെത്തുടര്‍ന്നാണ്‌ എംഎല്‍എക്കെതിരെ കേസെടുത്തത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക