Image

പിന്തുണച്ചവര്‍ക്ക് നന്ദി; കള്ളക്കേസില്‍ കുടുക്കിയവരോട് ക്ഷമിച്ചതായും കന്യാസ്ത്രീകള്‍

Published on 21 September, 2018
പിന്തുണച്ചവര്‍ക്ക് നന്ദി; കള്ളക്കേസില്‍ കുടുക്കിയവരോട് ക്ഷമിച്ചതായും കന്യാസ്ത്രീകള്‍

കൊച്ചി: തങ്ങളുടെ സമരത്തിന് പിന്തുണ നല്‍കിയ എല്ലാവരെയും നന്ദി അറിയിക്കുകയാണെന്ന് കന്യാസ്ത്രീകള്‍. ബിഷപ്പിന്റെ അറസ്റ്റ് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് തങ്ങള്‍ക്ക് ലഭിക്കുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്നും സിസ്റ്റര്‍ അനുപമ അറിയിച്ചു.  സിസ്റ്റര്‍ അനുപമ ഉള്‍പ്പടെയുള്ള അഞ്ച് കന്യാസ്ത്രീകളാണ് കുറവിലങ്ങാട് മഠത്തില്‍ നിന്ന് സമരപ്പന്തലിലേക്കെത്തിയത്. ഫ്രാങ്കോ എന്ന വ്യക്തിയെയല്ല അദ്ദേഹത്തിന്റെ ചെയ്തികളെയാണ് തങ്ങള്‍ എതിര്‍ത്തതെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു. തങ്ങളെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചവരോട് ക്ഷമിക്കുന്നു. ഇനിയെങ്കിലും കുറ്റകരമായ മൗനം സഭയില്‍ നിന്ന് ഉണ്ടാവരുത്. സഭ മൗനം വെടിഞ്ഞില്ലെങ്കില്‍ പല കന്യാസ്ത്രീകള്‍ക്കും ഇതേ അനുഭവം ഉണ്ടാകുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക