Image

നോവലിസ്റ്റ് ആരോമല്‍ അന്തരിച്ചു

Published on 21 September, 2018
നോവലിസ്റ്റ് ആരോമല്‍ അന്തരിച്ചു

തിരൂര്‍: പഴയകാല നോവലിസ്റ്റും നാടകകൃത്തും നടനുമായ ആരോമല്‍ (65) അന്തരിച്ചു. കടവത്ത് പറമ്പില്‍ വേലായുധന്‍ എന്നാണ് യഥാര്‍ഥ പേര്. ഏറെ നാളായി രോഗബാധിതനായി കിടപ്പിലായിരുന്നു.  1970 മുതല്‍ വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കഥ, കവിത, നോവല്‍ എന്നിവ എഴുതിയിരുന്നു.

തിരക്കഥകളും രചിച്ചിട്ടുണ്ട്. തിരൂരിലെ പഴയ വിജയ ടൂട്ടോറിയല്‍സില്‍ അധ്യാപകനായിരുന്നു. അവിവാഹിതനാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക