Image

ഭഗവാന്‍ ഗണേഷിന്റെ ചിത്രം പരസ്യത്തില്‍- വിശദീകരണം തേടി ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍

പി പി ചെറിയാന്‍ Published on 22 September, 2018
ഭഗവാന്‍ ഗണേഷിന്റെ ചിത്രം പരസ്യത്തില്‍- വിശദീകരണം തേടി ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍
ഫോര്‍ട്ട്‌ബെന്റ് (ടെക്‌സസ്): ഭഗവാന്‍ ഗണേഷിന്റെ ചിത്രം പരസ്യപ്പെടുത്തി വോട്ടു ചോദിച്ച ഫോര്‍ട്ട്‌ബെന്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോട് ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ വിശദീകരണം തേടി.

സെപ്റ്റംബര്‍ 18 നാണ് ഇന്ത്യന്‍ അമേരിക്കന്‍ ഹിന്ദു വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി  ഗണേഷ് ഭഗവാന്റെ ചിത്രം ഉപയോഗിച്ചതിനെതിരെ സംഘടന രംഗത്തെത്തിയത്. ഗണേഷ് ചതുര്‍ഥിയോടനുബന്ധിച്ചാണു റിപ്പബ്ലിക്കന്‍ പ്രദേശിക ഘടകം ഇങ്ങനെയൊരു പരസ്യം പുറത്തിറക്കിയത്.

നിങ്ങള്‍ ഒരു കുരങ്ങനെയാണോ, അതോ ഒരു ആനയെയാണോ ആരാധിക്കുന്നത്. അതു നിങ്ങളുടെ ഇഷ്ടം , റിപ്പബ്ലിക്കന്‍ പാര്‍ട്ടി പുറത്തിറക്കിയ പരസ്യത്തില്‍ പറയുന്നു.


ഹിന്ദുക്കളുടെ പ്രധാന ഉത്സവ സമയത്ത് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭഗവാന്‍ ഗണേഷിന്റെ ചിഹ്നം ഉയര്‍ത്തി കാണിച്ചതില്‍ ഞങ്ങള്‍ക്കഭിമാനമുണ്ട്. എച്ച്എഎഫ്  ബോര്‍ഡ് മെംബര്‍ റിഷി ബുട്ടഡ പറഞ്ഞു.

പശുവിനെ ഞങ്ങള്‍ ബഹുമാനിക്കുന്നുണ്ടെങ്കിലും ഭഗവാന്‍ ഗണേഷിനെ ആരാധിക്കുന്നതു പോലെ പശുവിനെ ആരാധിക്കുന്നില്ല. ജീവനുള്ള എല്ലാ മൃഗങ്ങളേയും പശുവിനെപോലെ തന്നെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതായി സംഘടനാ നേതാക്കള്‍ പറയുന്നു.

പരസ്യം പിന്‍വലിക്കുന്നതിനും മാപ്പപേക്ഷിക്കുന്നതിനും ഫോര്‍ട്ട്ബന്റ് ജിഒപി നേതൃത്വത്തോടു ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു.

ഹൈന്ദവ ആചാരങ്ങളെ മുറിവേല്‍പിക്കുന്നതിനല്ല പരസ്യം നല്‍കിയതെന്നും അങ്ങനെ ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍  മനപൂര്‍വ്വമായും മാപ്പപേക്ഷിക്കുന്നുവെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക