Image

അഞ്ചു കോടി രൂപയും കന്യാസ്ത്രീക്ക് സഭയില്‍ ഇഷ്ടമുള്ള പദവിയും വാഗ്ദാനം, ഇടയനോടൊപ്പം ഒരു ദിനം; ബിഷപ്പ് ഫ്രാങ്കോയെ കുടുക്കിയ തെളിവുകള്‍

Published on 22 September, 2018
അഞ്ചു കോടി രൂപയും കന്യാസ്ത്രീക്ക് സഭയില്‍ ഇഷ്ടമുള്ള പദവിയും വാഗ്ദാനം, ഇടയനോടൊപ്പം ഒരു ദിനം; ബിഷപ്പ് ഫ്രാങ്കോയെ കുടുക്കിയ തെളിവുകള്‍

-കന്യാസ്ത്രീ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നുള്ള വൈദ്യപരിശോധാ റിപ്പോര്‍ട്ട്.
-കന്യാസ്ത്രീ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു നല്‍കിയ പരാതി.

-ലൈംഗിക പീഡനത്തിന് ഇരയായതായി രേഖപ്പെടുത്തി ഡല്‍ഹി അപ്പസ്‌തോലിക് നുണ്‍ഷ്യോയ്ക്ക് ഇമെയില്‍ വഴി നല്‍കിയ പരാതി.
- വത്തിക്കാനിലെ സ്‌റ്റേറ്റ് സെക്രട്ടറിക്ക് അയച്ച കത്ത്.
- റോമിലേക്കയച്ച മൂന്നു കത്തുകള്‍.
-മാര്‍പ്പാപ്പയ്ക്കു നല്‍കിയ പരാതി ഒപ്പിട്ടുവാങ്ങിയതായി ഇന്റര്‍നെറ്റിലൂടെ ലഭിച്ച തെളിവ്.
- കുറവിലങ്ങാട് മഠത്തിലെ രണ്ടു കന്യാസ്ത്രീകള്‍ മദര്‍ ജനറലിനു നല്‍കിയ പരാതികള്‍
- ജലന്ധര്‍ രൂപതയ്ക്കു കീഴില്‍ കണ്ണൂരിലെ രണ്ടു മഠങ്ങളില്‍ 201416 കാലയളവില്‍ നാലു സന്ദര്‍ശനം. രാത്രി താമസം ഒഴിവാക്കി. കുറവിലങ്ങാട്ടെ മഠം 15 തവണ സന്ദര്‍ശിച്ചെന്നും രാത്രി തങ്ങിയെന്നും സന്ദര്‍ശക ഡയറിയില്‍ വിവരം.
- ആദ്യപീഡനം നടന്നതായി പരാതിയില്‍ പറയുന്ന ദിവസം തൊടുപുഴയിലെ കോണ്‍വെന്റിലായിരുന്നുവെന്ന് ബിഷപ് നല്‍കിയ മൊഴി വ്യാജമെന്ന കണ്ടെത്തല്‍.
- ബിഷപ്പിനെതിരായ പരാതി പിന്‍വലിക്കാന്‍ അദ്ദേഹത്തിന്റെ ബന്ധു മധ്യസ്ഥന്‍ വഴി സമീപിച്ചെന്നും അഞ്ചു കോടി രൂപയും കന്യാസ്ത്രീക്ക് സഭയില്‍ ഇഷ്ടമുള്ള പദവിയും വാഗ്ദാനം ചെയ്‌തെന്നും കന്യാസ്ത്രീയുടെ സഹോദരന്‍ അന്വേഷണ സംഘത്തിനു നല്‍കിയ മൊഴി
-കന്യാസ്ത്രീയുടെ മാതൃഇടവകയിലെ വികാരി ഫാ. നിക്കോളാസിന്റെ മൊഴി
- കന്യാസ്ത്രീകള്‍ക്കും കുടുംബാഗങ്ങള്‍ക്കുമെതിരേ കുറവിലങ്ങാട് പോലീസില്‍ ജലന്ധര്‍ രൂപതാ അധികൃതര്‍ നല്‍കിയ പരാതി വ്യാജമാണെന്ന് കണ്ടെത്തല്‍.
-പത്തേക്കര്‍ ഭൂമി വാഗ്ദാനം ചെയ്ത് സി.എം.ഐ. വൈദികന്‍ കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തകയെ സ്വാധീനിക്കാന്‍ ശ്രമിച്ചത്.  
-ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായുള്ള ഫോണ്‍ സംഭാഷണം.  
-കന്യാസ്ത്രീയുടെ ബന്ധുവായ യുവതിയുടെയും ഭര്‍ത്താവിന്റെയും മൊഴികള്‍.
-ഡല്‍ഹിയിലെ വത്തിക്കാന്‍ സ്ഥാനപതികാര്യാലയത്തില്‍നിന്നു ലഭിച്ച തെളിവുകള്‍.
-ഇടയനോടൊപ്പം ഒരു ദിനം'' പ്രാര്‍ഥനയുമായി ബന്ധപ്പെട്ട് ബിഷപ്പിനെതിരേ കൂടുതല്‍ പരാതികള്‍


Join WhatsApp News
josecheripuram 2018-09-22 22:01:01
JESUS said "Judge not "The measurement with which you measure others will be used to measure you".I always said that there is lot of discrimination in every religion and in heaven.Do you think that you going to get the same position in heaven as Peter or his disciples?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക