Image

തിയോളജി ബിരുദാനന്തര ബിരുദദാന ചടങ്ങുകള്‍ സോമര്‍സെറ്റില്‍ സെപ്റ്റംബര്‍ 30ന് ഞായറാഴ്ച

സെബാസ്റ്റ്യന്‍ ആന്റണി Published on 25 September, 2018
തിയോളജി ബിരുദാനന്തര ബിരുദദാന ചടങ്ങുകള്‍ സോമര്‍സെറ്റില്‍ സെപ്റ്റംബര്‍ 30ന് ഞായറാഴ്ച
ന്യൂജേഴ്‌സി: അല്‍മായര്‍ക്കിടയില്‍ ദൈവശാസ്ത്ര പഠനം  പ്രോത്‌സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി തലശേരി ആല്‍ഫാ ഇന്‍സ്റ്റിറ്റിയൂട്ടും, സോമര്‍സെറ്റ് സെന്റ്  തോമസ് ഇടവകയും ചേര്‍ന്ന് രൂപീകരിച്ച 'തിയോളജി എഡ്യൂക്കേഷന്‍ സെന്ററി'ല്‍നിന്ന് ദൈവശാസ്ത്ര ബിരുദാനന്തര ബിരുദധാരികളുടെ (എം.ടി.എച്ച്) ആദ്യ ബാച്ച് പുറത്തിറങ്ങുന്നു.

ചിക്കാഗോ സീറോ മലബാര്‍ രൂപതയിലെ സോമര്‍സെറ്റ് സെന്റ്  തോമസ് ഫൊറോനാ ദൈവാലയത്തില്‍ 2015 നവംബറില്‍ തുടക്കം കുറിച്ച  ആദ്യ ബാച്ചില്‍ പഠനമാരംഭിച്ച 13 പേരാണ് തിയോളജിയില്‍ മാസ്റ്റര്‍ ബിരുദം പൂര്‍ത്തിയാക്കിയത്. 'ആല്‍ഫാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് തിയോളജി ആന്‍ഡ് സയന്‍സ്' അമേരിക്കയില്‍ ആദ്യമായി ആരംഭിച്ച സ്റ്റഡി സെന്ററാണ് സോമര്‍സെറ്റിലുള്ളത്.

ബിരുദദാന ചടങ്ങുകള്‍ സെന്റ് തോമസ് സീറോ മലബാര്‍ കത്തലിക് ഫൊറോനാ ദേവാലായത്തില്‍ വച്ച് സെപ്റ്റംബര്‍ 30  ന് ഞായറാഴ്ച രാവിലെ 9:30 നുള്ള വിശുദ്ധ ദിവ്യബലിക്കുശേഷം നടക്കുന്നതാണ് എന്ന് വികാരി റവ. ഫാ. ലിഗോറി ഫിലിപ്‌സ് കട്ടിയാകാരന്‍ അറിയിച്ചു.

ചടങ്ങില്‍ പ്രശസ്ത ബൈബിള്‍ പ്രഭാഷകനും, ദൈവശാസ്ത്ര പണ്ഡിതനും, തലശേരി അതിരൂപത പ്രഥമ സഹായമെത്രാനും, സര്‍വോപരി ആല്‍ഫാ ഇന്‍സ്റ്റിറ്റുട്ടിന്റെ സ്ഥാപകന്‍ കൂടിയായ റവ. ഡോ. മാര്‍. ജോസഫ് പാംപ്ലാനിയോടൊപ്പം, തലശേരി അതിരൂപതയുടെ മെത്രാപ്പൊലീത്തയും, ആല്‍ഫ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചാന്‍സലര്‍ കൂടിയായ മാര്‍ ജോര്‍ജ് ഞരളക്കാട്ടും സന്നിഹീതനായിരിക്കും. 

ആനി എം. നെല്ലിക്കുന്നേല്‍, എല്‍സമ്മ ജോസഫ്, ജെയ്‌സണ്‍ ജി. അലക്‌സ്, ജാന്‍സി മാത്യു എബ്രഹാം, ജിമ്മി ജോയി, ലീന റ്റി.പെരുമ്പായില്‍, മേരിക്കുട്ടി കുര്യന്‍, റെനി പോളോ മുരിക്കന്‍, ഷൈന്‍ സ്റ്റീഫന്‍, സോഫിയ കൈരന്‍, തെരേസ ടോമി, വര്‍ഗ്ഗീസ് അബ്രഹാം, വിന്‍സന്റ് തോമസ് എന്നിവരാണ് ആദ്യ ബാച്ചില്‍ തീയോളജിയില്‍ ബിരുദാനന്തര ബിരുദം (ങ.ഠവ) കരസ്ഥമാക്കിയവര്‍. 

യു.ജി.സി ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെയും സഭാനിയമ പ്രകാരവും തയാറാക്കിയ സമഗ്ര ബൈബിള്‍ മതപഠന  കോഴ്‌സുകളാണ് ആല്‍ഫാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സവിശേഷത.

ദൈവവചനത്തെ കുറിച്ചുള്ള മികച്ച അറിവുകള്‍ എല്ലാവര്‍ക്കും പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കോഴ്സ്സില്‍ നാളെയുടെ ആത്മീയ നേതാക്കളെ വാര്‍ത്തെടുക്കാന്‍ ഇടവകകളെ സഹായിക്കുന്നതിനൊപ്പം െ്രെകസ്തവ വിശ്വാസങ്ങള്‍ക്കെതിരെ വിഭാഗീയ ശക്തികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ സസൂക്ഷ്മം വിശകലനം ചെയ്യാന്‍ സഭാംഗങ്ങളെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് ആല്‍ഫാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ലക്ഷ്യം. 

വിവിധ സര്‍വകലാശാലകള്‍, കോളജുകള്‍, സെമിനാരികള്‍, സഭാ രംഗങ്ങളില്‍ നിന്നുള്ള വിദഗ്ധരായ കത്തോലിക്കാ പണ്ഡിതര്‍, തങ്ങളുടെ വൈദഗ്ധ്യവും അനുഭവ പരിചയവും ആല്‍ഫാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് തിയോളജി ആന്‍ഡ് സയന്‍സ് എഡ്യൂക്കേഷനിലൂടെ ലഭ്യമാക്കിയിരുന്നു. 

ഈ വര്‍ഷം ഉടനെ ആരംഭിക്കുന്ന പുതിയ എം.റ്റി.എച്ച് (ങ.ഠവ) ബാച്ചിലേക്കുള്ള പ്രവേശനത്തിനായി ഇടവക വികാരിയുമായോ, ഇടവകയുടെ ട്രസ്റ്റിയുമായോ ബന്ധപ്പെടേണ്ടതാണ്.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജെയ്‌സണ്‍ അലക്‌സ് (കോര്‍ഡിനേറ്റര്‍) (914) 6459899,  മിനേഷ് ജോസഫ് (ട്രസ്റ്റി) (201) 9789828, മേരീദാസന്‍ തോമസ് (ട്രസ്റ്റി) (201) 9126451, ജസ്റ്റിന്‍ ജോസഫ് (ട്രസ്റ്റി) (732)7626744, സാബിന്‍ മാത്യു (ട്രസ്റ്റി) (848) 3918461.

WEB: www.stthomassyronj.org
തിയോളജി ബിരുദാനന്തര ബിരുദദാന ചടങ്ങുകള്‍ സോമര്‍സെറ്റില്‍ സെപ്റ്റംബര്‍ 30ന് ഞായറാഴ്ച
Join WhatsApp News
പുത്തൻ ഫ്രാങ്കോമാർ 2018-09-25 13:18:43
ഒരു ഫ്രാങ്കോയെ ഒതുക്കാൻ നോക്കിടുമ്പോൾ 
ഒൻപത് ഫ്രാങ്കോമാർ ജനിച്ചിടുന്നു 
കന്യാസ്ത്രീമാരെ തിരുവസ്ത്രം ഊരി 
ഉടനടി സ്ഥലം വിട്ടിടുക
ഒരു ഫ്രാങ്കോയെ ഒതുക്കാൻ നോക്കിടുമ്പോൾ 
ഒൻപത് ഫ്രാങ്കോമാർ ജനിച്ചിടുന്നു 
പുത്തൻ പുതു കൗശലവുമായി 
പുതിയ ഫ്രാങ്കോമാർ പിറന്നിടുന്നു

THEOLOGY A FAKE WORD 2018-09-25 20:51:08

Theology is a fake word.

Theo = god & logoy= Science. How can you have a Science about an imagination of Human brain? So degrees, postgraduate degrees don’t mean anything. The whole thing is rubbish from the very beginning.

Theology defines the attributes of god as incomprehensible. How can we have a Science on a thing we cannot understand. Theology is a fake like Astrology. All these Pseudo programs were given the name and look of Science to cheat and exploit people.  We need to close down these Theological colleges and teach basic manners, psychology, sexual education.

andrew

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക