Image

സത്യം തെളിയുമെന്നു ഫ്രാങ്കോ മുളയ്ക്കല്‍

Published on 25 September, 2018
സത്യം തെളിയുമെന്നു  ഫ്രാങ്കോ മുളയ്ക്കല്‍
കോട്ടയം: സത്യം തെളിയുമെന്നും ഇപ്പോള്‍ നടക്കുന്നതെല്ലാം ദൈവനിയോഗമാണെന്നും ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍. ദൈവത്തിന്റെ പരീക്ഷണങ്ങളെ തള്ളാനാവില്ല. നിരപരാധിത്വം തെളിയിച്ച് പുറത്തുവരുമെന്നും ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞതായി പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കനൊപ്പം ജയിലില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച സീറോ മലബാര്‍ സഭ വക്താവ് ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ 'മാധ്യമ'ത്തോട് പറഞ്ഞു.

മുണ്ടും ജൂബയുമായിരുന്നു വേഷം. ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ല. പ്രസന്നവദനനായിരുന്നു. തനിക്കുവേണ്ടി പ്രാര്‍ഥിക്കണമെന്ന് അപേക്ഷിച്ചു. സഹായമെത്രാനും സഭ വക്താവിനും പിന്നാലെ ഫ്രാങ്കോയുടെ പേഴ്‌സനല്‍ അസിസ്റ്റന്റ് ഫാ.ഇ.ജെ. അജിനും ജയിലിലെത്തി.

ഉച്ചക്ക് 12.30ന് ജയിലിലെത്തിയ ഇവര്‍ 15 മിനിറ്റോളം ബിഷപ്പുമായി സംസാരിച്ചു. സൂപ്രണ്ടിന്റെ മുറിയിലായിരുന്നു കൂടിക്കാഴ്ച. സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം വ്യക്തമല്ല.

സഭാനേതൃത്വത്തെ പരസ്യമായി അവഹേളിക്കാന്‍ ശത്രുക്കള്‍ക്ക് അവസരം നല്‍കുന്ന വിധം വൈദികരും കന്യാസ്ത്രീകളും സമരം ചെയ്തത് ശരിയായില്ലെന്ന നിലപാടിലാണ് കെ.സി.ബി.സി. ബിഷപ്പിനെതിരെ ഉയര്‍ന്നത് തെളിയിക്കപ്പെടാത്ത ആരോപണമായാണ് നേതൃത്വം കാണുന്നത്. കെ.സി.ബി.സി വിവിധതലങ്ങളില്‍ ചര്‍ച്ചനടത്തിയ ശേഷമാണ് മൂന്നുപേരെ അയച്ചത്. വിദേശത്തുള്ള എതാനും നേതാക്കള്‍ എത്തിയ ശേഷം വരും ദിവസം ഉറച്ചനിലപാടുമായി മുന്നോട്ടുപോകും. പരാതിക്കാരി അംഗമായ മിഷനറീസ് ഓഫ് ജീസസിന്റെ പ്രവര്‍ത്തനവും നിരീക്ഷിക്കും. ഇവര്‍ക്കെതിരെ വത്തിക്കാന് പരാതി നല്‍കിയിട്ടുണ്ട്. 
Join WhatsApp News
josecheripuram 2018-09-25 19:25:11
We jump in to conclusion without analysing the facts,I always believe untill you saw someone commit a crime you can't accuse that person.A person happened to be accused of stealing so he is named as a thief.Some else steals and the former is accused.Because we prejudge.I still believe The nun & The Boshop had some kind of relation(not nessesarly sexual relation)  along the way their relation was strained so next step is revenge.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക